എണ്ണുന്നവനെ എണ്ണിയാല്‍ എല്ലാം എണ്ണി!!!
സമുദ്രത്തിനടുത്ത് ഒരാശ്രമത്തില്‍ ഒരു ഗുരുവും പത്ത് ശിഷ്യന്മാരും താമസിച്ചിരുന്നു. ഒരിക്കല്‍ തന്റെ പത്ത് ശിഷ്യന്മാരും കുളി കഴിഞ് വന്നപ്പോള്‍, ഗുരു അവരോട് തങള്‍ എത്ര പേരുണ്ടെന്ന് എണ്ണിനോക്കാന്‍ ആവശ്യപെട്ടു. ഓരോരുത്തരും അവരവരെയൊഴിച്ച് ബാക്കി ഒന്‍പത് പേരേയും ഏണ്ണി. തങളില്‍ ഒരാള്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഞെട്ടി വിറച്ചുകൊണ്ട് അവര്‍ പറഞു. "ഗുരോ, ഞങളില്‍ ആരോ ഒരാള്‍ എങോ നഷ്ടപെട്ടുപോയിരിക്കുന്നു." ഗുരു പുഞ്ചിരിച്ചുകൊണ്ട്, ഒന്നുകൂടി എണ്ണുവാന്‍ ഒരു ശിഷ്യനോട് ആവശ്യപെട്ടു. ഒന്‍പതെണ്ണി തീര്‍ന്നപ്പോള്‍ ഗുരു പറഞു. "ദശമസ്ത്വമസി" [പത്താമത്തേത് നീയാകുന്നു,] ഗുരു വിശദീകരിച്ചു. "ഈശ്വരനെ അറിയുന്നതും, മറക്കുന്നതും നമ്മള്‍ തന്നെയാണ്. ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ്. പക്ഷേ, ആ സാന്നിധ്യത്തെ എണ്ണുവാന്‍ മറന്നുപോകുന്നു. എപ്പോള്‍ ആ സാന്നിധ്യത്തെ നാം തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ ഈശ്വരന്‍ നമുക്ക് സ്വന്തം. പുറമേ കണ്ട ഒന്‍പത് കൂട്ടുകാരെ എണ്ണുമ്പോഴും നീ അവിതന്നെയുണ്ടായിരുന്നുവെങ്കിലും, എണ്ണുന്നവനായ നിന്നെ എണ്ണുവാന്‍ നിനക്ക് കഴിഞില്ല. ഇതുപോലെ പ്രപഞ്ചത്തിലുള