നിര്‍ഭയയെ ഓര്‍ത്ത് ശ്രീ അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം
അമ്മേ! ഒരുപാട് വേദന ഞാന്‍ സഹിച്ചു..... ഒരുപാട് നൊമ്പരം തന്നു ഞാന്‍.... നിന്നോടിനി ഇത്രമാത്രം ചൊല്ലി പോവുകയാണ്.... ഇന്ന് ഞാന്‍ വിട വാങുന്ന വേളയില്‍, എന്നെ ഒരുനോക്ക് കാണുവാന്‍ എന്റെ സ്നേഹിതര്‍ എത്തവേ, പുതുവെള്ള ചുറ്റിക്കിടക്കുമെന്നെ നോക്കി ഹൃദയം പിളര്‍ക്കുമാറേങലോടെ തകര്‍ന്നു പോകുമവര്‍.... ഒരു പെണ്‍കിടാവായ് പിറന്ന തന്‍ ജന്മങളെ ഉരുകുന്ന കരളാല്‍ പഴിക്കുമവര്‍.... അമ്മേ നീ അവരോടിത്രമാതം ചൊല്‍ക, അപരാധികളുടെ ഈ സമൂഹത്തില്‍, ഒരുപാട് സൂക്ഷിച്ച് വേണം കഴിയാന്‍.... അമ്മേ രാഖിനാളില്‍ എന്റെ ഏട്ടന്റെ കൈതണ്ട ശൂന്ന്യമായി കിടക്കും... എന്നെ ഓര്‍ത്തോര്‍ത്ത് ഏട്ടന്റെ കണ്ണുകള്‍, നിറഞു കവിയുമ്പോള്‍, ആ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ എന്റെയും ആത്മാവ് പിടയ്ക്കും.... അമ്മേ, നീ ഏട്ടന്‍ വിതുമ്പാതെ നോക്കണം... ഞാനുണ്ട് കൂടെ എന്ന് എന്നും ചൊല്ലണം... അമ്മേ, ഒരുപാട് തേങും നിശബ്ദനായ് അങിങൊളിച്ചിരുന്നെന്നച്ചനും... ഞാനെന്റെ കുഞിനെ കാത്തീല എന്നോര്‍ത്ത് താന്‍ തന്നെ, തെന്നെ പഴിക്കും.... അച്ചനീ നോവ് നീ ഇല്ലാതെയാക്കണം... പഴിയൊന്നും ആ പാവമേല്‍ക്കാതെ കാക്കണം...