Posts
Showing posts from 2017
കർണ്ണന്റെ ദാനശീലം
- Get link
- X
- Other Apps
കർണ്ണന്റെ ദാനശീലം കേൾവികേട്ടതാണല്ലോ ? ഒരിക്കൽ അംഗരാജൻ സ്നാനത്തിനു മുന്നോടിയായി എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോൾ ദ്വാരകധീശ്വൻ അദ്ധേഹത്തെ കാണാൻ അവിടെയെത്തി. രത്നങ്ങൾ പതിച്ച മനോഹരമായ എണ്ണക്കപ്പ് കണ്ട് ഇഷ്ടപ്പെട്ട ഭഗവാൻ കർണ്ണനോട് ആരാഞ്ഞു “അംഗരാജൻ! ആ കപ്പ് നമ്മുക്ക് തരുമോ ?” ഇടത്തു കൈയിലിരുന്ന ആ കപ്പ് കർണ്ണൻ ഉടനെ തന്നെ യാദവനായകന് നേരെ നീട്ടി ദ്വാരകാധീശ്വരന്റെ മുഖം ഇരുണ്ടു അദ്ധേഹം ചേദിച്ചു, “ആരെങ്കിലും ഇടതുകൈ കൊണ്ടു ദാനം നടത്തുമോ കാർണ്ണാ? ആ ദാനം അധർമ്മമാണ്. മനസില്ലാമനസോടെ ദാനംചെയ്ന്നവരാണ് അപ്രകാരംചെയ്യുന്നത് “ കർണ്ണൻ തൊഴുകൈകളോടെ മൊഴിഞ്ഞു “ക്ഷമിക്കണം ഭഗവാനെ ഇടതു കൈകൊണ്ടു ദാനംചെയ്തു തെറ്റാണെന്നറിയാം പക്ഷെ, ഇടതു കൈയില്‍ നിന്നും വലതുകൈയിലേക്ക് മാറുന്നതിനിടെ എന്റെ മനസ് മാറിയാലോ എന്ന് നാം ഭയന്നത് കൊണ്ടാണ് ഇടതുകൈ കൊണ്ടു തന്നെ കപ്പ് അങ്ങേയ്ക്ക് നീട്ടിയത്. കർണ്ണന്റെ വാക്കുകൾ അതീവശ്രദ്ധയോടെ ശ്രവിച്ച ഭഗവാന്‍ വളരെയധികം സന്തോഷത്തോടെ ആ കപ്പ് സ്വീകരിച്ചു. നല്ലകാര്യം ചെയ്യാൻ തോന്നിയാൽ അത് ഉടനടിചെയ്യണം. ആലോചിക്കാൻ തുടങ്ങിയാൽ അത് ചെയ്യാതിരിക്കാനുള്ള അനേകം തടസ്സവാദങ്ങൾ താനേയുണ്ടാവും.
രാജാവിന് ലഭിച്ച ഭാഗ്യം
- Get link
- X
- Other Apps
ഒരിക്കൽ ഒരു രാജാവും അദ്ദേഹത്തിന്റെ വഴികാട്ടിയും കൂടി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. യാത്രക്കിടെ ദാഹം ശമിപ്പിക്കുവാൻ കരിക്ക് ചെത്തുമ്പോൾ രാജാവിന്റെ വിരൽ തുമ്പ് അറ്റുപോയി. വേദനകൊണ്ട് പുളയുന്ന😳😱 രാജാവിനോട് വഴികാട്ടി ഇങ്ങനെ പറഞ്ഞു 😒😮 "വിഷമിക്കേണ്ട പ്രഭോ എല്ലാം നല്ലതിനായിരിക്കും ....." ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല , .... 😳😳😳😳 കോപംകൊണ്ട് രാജാവ് വഴികാട്ടിയെ അടുത്തു കണ്ട ഒരു പൊട്ടകിണറിലേക്ക് തള്ളിയിട്ടു ...... 😬😬😬😬 തുടർന്ന് ആ കൊടും വനത്തിലൂടെ തനിയെ നടന്നു വഴി തെറ്റിയ രാജാവിനെ, നരബലിക്കു ആളിനെ തേടി നടന്ന കുറെ കാട്ടുമനുഷ്യർ പിടിച്ചുകെട്ടി തങ്ങളുടെ വാസസ്ഥലതത്തേക്ക് കൊണ്ടുപോയി. താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോദിച്ചു. രാജാവിന്റെ വിരൽ അറ്റുപോയിരിക്കുന്നത് മൂപ്പൻ കണ്ടു.... വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് ആ മനുഷ്യനെ കണ്ട സ്ഥലത്തു തന്നെ തിരികെ വിടുവാൻ മൂപ്പൻ കൽപ്പിച്ചു .... അപ്പോഴാണ് രാജാവിന് വഴികാട്ടിയുടെ വാക്കുകൾ ഓർമവന്നത് രാജാവ് വേഗം പൊട്ടകിണറിന്റെ അടുത്ത് ചെന്ന് വഴികാട്ടിയെ കരയ്ക്കു കയറ്റി