കർണ്ണന്റെ ദാനശീലം
കർണ്ണന്റെ ദാനശീലം കേൾവികേട്ടതാണല്ലോ ? ഒരിക്കൽ അംഗരാജൻ സ്നാനത്തിനു മുന്നോടിയായി എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോൾ ദ്വാരകധീശ്വൻ അദ്ധേഹത്തെ കാണാൻ അവിടെയെത്തി. രത്നങ്ങൾ പതിച്ച മനോഹരമായ എണ്ണക്കപ്പ് കണ്ട് ഇഷ്ടപ്പെട്ട ഭഗവാൻ കർണ്ണനോട് ആരാഞ്ഞു “അംഗരാജൻ! ആ കപ്പ് നമ്മുക്ക് തരുമോ ?” ഇടത്തു കൈയിലിരുന്ന ആ കപ്പ് കർണ്ണൻ ഉടനെ തന്നെ യാദവനായകന് നേരെ നീട്ടി ദ്വാരകാധീശ്വരന്റെ മുഖം ഇരുണ്ടു അദ്ധേഹം ചേദിച്ചു, “ആരെങ്കിലും ഇടതുകൈ കൊണ്ടു ദാനം നടത്തുമോ കാർണ്ണാ? ആ ദാനം അധർമ്മമാണ്. മനസില്ലാമനസോടെ ദാനംചെയ്ന്നവരാണ് അപ്രകാരംചെയ്യുന്നത് “ കർണ്ണൻ തൊഴുകൈകളോടെ മൊഴിഞ്ഞു “ക്ഷമിക്കണം ഭഗവാനെ ഇടതു കൈകൊണ്ടു ദാനംചെയ്തു തെറ്റാണെന്നറിയാം പക്ഷെ, ഇടതു കൈയില്‍ നിന്നും വലതുകൈയിലേക്ക് മാറുന്നതിനിടെ എന്റെ മനസ് മാറിയാലോ എന്ന് നാം ഭയന്നത് കൊണ്ടാണ് ഇടതുകൈ കൊണ്ടു തന്നെ കപ്പ് അങ്ങേയ്ക്ക് നീട്ടിയത്. കർണ്ണന്റെ വാക്കുകൾ അതീവശ്രദ്ധയോടെ ശ്രവിച്ച ഭഗവാന്‍ വളരെയധികം സന്തോഷത്തോടെ ആ കപ്പ് സ്വീകരിച്ചു. നല്ലകാര്യം ചെയ്യാൻ തോന്നിയാൽ അത് ഉടനടിചെയ്യണം. ആലോചിക്കാൻ തുടങ്ങിയാൽ അത് ചെയ്യാതിരിക്കാനുള്ള അനേകം തടസ്സവാദങ്ങൾ താനേയുണ്ടാവും.