Posts

Showing posts from May, 2013

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു.

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു. ആരോ ഒരിക്കല്‍ ബുദ്ധനോടു ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഒരേ കാര്യം മൂന്നു തവണ പറയുന്നത്?' അദ്ദേഹം പറഞ്ഞു: 'ആദ്യതവണ പറയുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വാക്കുകള്‍ ശൂന്യമാണ്. ഉള്ളൊഴിഞ്ഞ കക്കകള്‍. രണ്ടാംതവണ വാക്കുകള്‍ക്കൊപ്പം ഉള്ളടക്കം നിങ്ങള്‍ കേള്‍ക്കുന്നു. അപ്പോള്‍ സുഗന്ധം വമിക്കുന്നു. എന്നാല്‍ നിങ്ങള്‍ വല്ലാതെ വിസ്മയിച്ചുപോകുന്നു. അതിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ അജ്ഞേയമായ ഒരവസ്ഥയെ പ്രാപിക്കുന്നു. അതായത് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ നിങ്ങള്‍ ചെന്നെത്തുന്നു. നിങ്ങള്‍ കേള്‍ക്കും പക്ഷേ, നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ടുതന്നെ എനിക്കു മൂന്നുതവണ പറയേണ്ടി വരുന്നു. നിങ്ങള്‍ സുഷുപ്തിയിലാണ് എന്നതുകൊണ്ടു തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, ചുറ്റികകൊണ്ട് ആഞ്ഞടിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോള്‍, ചില നിമിഷത്തില്‍, ചില ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സുഷുപ്തി അത്ര ഗാഢമായിരിക്കില്ല. നിങ്ങള്‍ ജാഗ്രതയുടെ വളരെ അടുത്തായിരിക്കും. അപ്പോള്‍ ചിലതെ

രാമുവിന്റെ പക്കല എത്ര ആപ്പിള്‍ ?......

ടീച്ചര്‍ രാമുവിനെ കണക്ക്‌ പഠിപ്പിക്കുകയായിരുന്നു. അവര്‍ അവനോട്‌ ചോദിച്ചു: "രാമൂ, ഞാന്‍ നിനക്ക്‌ ഒരാപ്പിള്‍ തരും പിന്നെ വേറൊരാപ്പിള്‍ തരും, പിന്നീട്‌ വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും ?" സെക്കെന്റുകള്‍ക്കുള്ളില്‍ രാമു മറുപടി പറഞ്ഞു: "നാല്‌" മൂന്ന്‌ എന്ന ശരിയുത്തരം പ്രതീക്ഷിച്ച ടീച്ചര്ക്ക്‌ ദുഃഖമായി. അവര്‍ പെട്ടെന്ന്‌ നിരുത്സാഹയായി. രാമു ശരിക്ക്‌ ചോദ്യം കേട്ടുകാണില്ലെന്ന്‌ അവര്‍ പ്രതീക്ഷിച്ചു. അവര്‍ ചോദ്യം ഒന്നുകൂടി ചോദിച്ചു: ""രാമൂ, ഞാന്‍ നിനക്ക്‌ ഒരാപ്പിള്‍ ആദ്യം തരും അതിനുശേഷം വേറൊരാപ്പിള്‍ തരും, പിന്നീട്‌ വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും .?" ടീച്ചറുടെ മുഖത്തെ അസംതൃപ്തി അവന്‍ ശ്രദ്ധിച്ചു. അവന്‍ വീണ്ടും ഒന്നുകൂടി തന്റെ കൈവിരലുകള്‍ കൊണ്ട്‌ കണക്കുകൂട്ടിനോക്കി. ശരിയുത്തരം നല്‍കി ടീച്ചറെ പ്രീതിപ്പെടുത്താന്‍ അവന്‍ അവനില്‍ ശരിയുത്തരം തേടി. രാമു വീണ്ടും പറഞ്ഞു: "ടീച്ചര്, നാല്‌" ടീച്ചറുടെ മുഖത്തെ അസംതൃപ്തി  വീണ്ടും രാമു ശ്രദ്ധിച്ചു. ടീച്ച