രാമുവിന്റെ പക്കല എത്ര ആപ്പിള്‍ ?......
ടീച്ചര്‍ രാമുവിനെ കണക്ക് പഠിപ്പിക്കുകയായിരുന്നു. അവര്‍ അവനോട് ചോദിച്ചു: "രാമൂ, ഞാന്‍ നിനക്ക് ഒരാപ്പിള്‍ തരും പിന്നെ വേറൊരാപ്പിള്‍ തരും, പിന്നീട് വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും ?"
സെക്കെന്റുകള്‍ക്കുള്ളില്‍ രാമു മറുപടി പറഞ്ഞു: "നാല്"
മൂന്ന് എന്ന ശരിയുത്തരം പ്രതീക്ഷിച്ച ടീച്ചര്ക്ക് ദുഃഖമായി. അവര്‍ പെട്ടെന്ന് നിരുത്സാഹയായി. രാമു ശരിക്ക് ചോദ്യം കേട്ടുകാണില്ലെന്ന് അവര്‍ പ്രതീക്ഷിച്ചു. അവര്‍ ചോദ്യം ഒന്നുകൂടി ചോദിച്ചു: ""രാമൂ, ഞാന്‍ നിനക്ക് ഒരാപ്പിള്‍ ആദ്യം തരും അതിനുശേഷം വേറൊരാപ്പിള്‍ തരും, പിന്നീട് വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും .?"
ടീച്ചറുടെ മുഖത്തെ അസംതൃപ്തി അവന്‍ ശ്രദ്ധിച്ചു. അവന്‍ വീണ്ടും ഒന്നുകൂടി തന്റെ കൈവിരലുകള്‍ കൊണ്ട് കണക്കുകൂട്ടിനോക്കി. ശരിയുത്തരം നല്‍കി ടീച്ചറെ പ്രീതിപ്പെടുത്താന്‍ അവന്‍ അവനില്‍ ശരിയുത്തരം തേടി. രാമു വീണ്ടും പറഞ്ഞു: "ടീച്ചര്, നാല്"
ടീച്ചറുടെ മുഖത്തെ അസംതൃപ്തി വീണ്ടും രാമു ശ്രദ്ധിച്ചു. ടീച്ചര്‍ ചിന്തിച്ചു. രാമുവിനേറെയിഷ്ടം മാങ്ങയാണ്. അവര്‍ വീണ്ടും അവനോട് ചോദിച്ചു. :"രാമൂ, ഞാന്‍ നിനക്ക് ഒരു മാങ്ങ ആദ്യം തരും അതിനുശേഷം വേറൊരു മാങ്ങ കൂടി തരും, പിന്നീട് ഒരുമാങകൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര മാങ ഉണ്ടാകും .?"
രാമു അല്പം പോലും ചിന്തിക്കാതെ പറഞു: "മൂന്ന്"
ടീക്ചര്ക്ക് സന്തോഷമായി. അവര്‍ അവരുടെ ബുദ്ധിയില്‍ അഭിമാനിച്ചു. അവര്‍ രാമുവിനെ അഭിനന്ദിച്ചുകൊന്ടു വീന്ടും ചോദിച്ചു: "രാമു ഇനി പറയൂ, ഞാന്‍ നിനക്ക് ഒരാപ്പിള്‍ ആദ്യം തരും അതിനുശേഷം വേറൊരാപ്പിള്‍ തരും , പിന്നീട് വേറെ ഒരാപ്പിള്‍ കൂടി തരും . എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും .?"
ആപ്പിളെന്നു കേട്ടപ്പോഴേ രാമു പേടിച്ചുപോയി. എങ്കിലും അവന്‍ ആ ഉത്തരം പറഞു. : "നാല്"
പെട്ടെന്ന് ടീച്ചര്ക്ക് ദേഷ്യം വന്നു. "രാമൂ, നീയെന്താണീ പറയുന്നത്? നാലാപ്പിള്‍ നിനക്കെവിടുന്നു കിട്ടി?"
രാമു: "ഒരെണ്ണം അമ്മ തന്നുവിട്ടതെന്റെ ബാഗില്‍ നേരത്തെയുന്ട് ടീച്ചര്".
സാരമ്: മറ്റുള്ളവര്‍ നമ്മുടെ ചോദ്യത്തൊനൊരുത്തരം തരുമ്പോള്, അത് നമ്മുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമാകുപോള്‍ അവരെ ഉടന്‍ തന്നെ കുറ്റപ്പെടുത്തരുതു. അവര്ക്കും കാണും എന്തെങ്കിലുമൊരു ന്യായം.
Comments
Post a Comment