ജീവിതത്തിൽ എങ്ങനെ സന്തോഷമായിയിരിക്കാം?



സന്തോഷം എന്നത് മനസ്സിന്റെ ശാന്തിപൂർണ്ണമായ അവസ്ഥയാണ്. മനസ്സ് ശാന്തമാകുന്നതോ നമുക്ക് സന്തോഷമുള്ളപ്പോഴും. പക്ഷേ ഇതെങ്ങനെ സാധ്യമാകും?.

ജീവിതം എന്നത് നാം ഉണർന്നിരിക്കുന്ന നിമിഷങ്ങളുടെ ആകെ തുകയാണ്. എല്ലാ ദിവസവും നമുക്ക് ഒരു ജീവിതവും അതുപോലെതന്നെ ഒരു മരണവുമുണ്ട്. ഏകദേശം 21 മുതൽ 30 ശതമാനം വരെ സമയം നമ്മൾ ദിവസവും മരിക്കുന്നവരാണ്. അതായത് നാം ഉറങ്ങിക്കിടക്കുകയാണ്. ഉറക്കം എന്നത് മരണത്തിന്റെ അനുജസഹോദരനാണ്. ബാക്കി 70 മുതൽ 79 ശതമാനം സമയം നാം ഉണർന്നിരിക്കുന്നു. ഈ നിമിഷങ്ങളിൽ നാം എന്തനുഭവിക്കുന്നുവോ അതാണ് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം. നമ്മൾ സന്തോഷമോടെയിരിക്കുന്ന അവസ്ഥയിൽ ജീവിതം സുന്ദരവും അല്ലാത്തപക്ഷം അത് ദുരിതപൂർണ്ണവുമാണ്.

ഏന്താണ് ശരിക്കും നമുക്ക് ഈ അവസ്ഥകളെ പ്രദാനം ചെയ്യുന്നത്? അത് നമ്മുടെ ചിന്തകൾ മാത്രമാണ്. ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ള ജനങ്ങളുടെ നടുവിലാണ്. അത് വീട്ടിലായിരുന്നാലും ഓഫീസിലായിരുന്നാലും അഥവാ പൊതുസ്ഥലങ്ങളിലായിരുന്നാലും. മറ്റുള്ള ജനങ്ങളുടെ പ്രവൃത്തികൾ തെറ്റല്ല, മറിച്ച് ഒരു പ്രത്യേകതരത്തിൽ അവരും ശരിയാണ്. ഒന്നുമില്ലെങ്കിൽ അവർക്കുവേണ്ടിമാത്രമെങ്കിലും അവർ ശരിയാണ്. അങ്ങനെയിരിക്കെ എപ്പോഴും വൈരുദ്ധ്യം സാധാരണമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഒരുവൻ ജയിക്കുന്നു, മറ്റൊരുവൻ തോൽക്കുന്നു. സാരമില്ല. യാതൊരു സാഹചര്യത്തിലും നാം സ്വയം ഇകഴ്ത്തരുതു. അവരെപ്പോലെ നാമും ശരിതന്നെയാണ്. ആ ദിവസം നമ്മെ ലോകം കണ്ടില്ലെന്നുമാത്രം.

ജീവിതത്തിൽ എന്ത് സംഭവിച്ചാലും മനസ്സിനെ മാറ്റിനിറുത്തുക. മനസ്സിനെ ബാധിച്ചാൽ ആ ദിവസം പോകും. മനസ്സ് നമ്മെ ജീവിതത്തിലുടനീളം സന്തോഷവാന്മാരും സന്തോഷവതികളുമാക്കുന്ന നമ്മുടെ ഒരു വിലപ്പെട്ട സ്വത്താണ്. പക്ഷേ അതിന് സ്വയം നിയന്ത്രണശേഷിയില്ല. നമുക്കതിനെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നാം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുകയാണെങ്കിൽ അത് എക്കാലവും നമ്മുടെ ഉറ്റ സുഹൃത്തായിരിക്കും. അല്ലാത്തപക്ഷം ജീവിതത്തിലെ ഏറ്റവും ശക്തിമത്തായി ശത്രുവും. അത് നമ്മെ സദാ ഊരാക്കുടുക്കുകളിൽ കൊണ്ടുചാടിച്ചുകൊണ്ടേയിരിക്കും.

ഉദ്ധാരേതാമനാത്മാനം
നാത്മാനം അവസാദയേത്
ആത്മൈവ ഹ്യാത്മനോബന്ധു
അത്മൈവ രിപുരാത്മനഃ (ശ്രീ.ഭ.ഗീ)


സ്നേഹത്തോടെ,
സുരേഷ് സി. കുറുപ്പ്


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.