ചതുര്‍യുഗം


നാല് യുഗങ്ങളാണ് ഉള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണിവ. ഈ നാലു യുഗങ്ങളും കൂടി പന്തീരായിരം ദിവ്യ വര്‍ഷങ്ങള്‍ (43,20,000 മനുഷ്യവര്‍ഷങ്ങള്‍) വരും. കൃതയുഗം നാലായിരത്തി എണ്ണൂറു ദിവ്യസംവത്സരം ദൈര്‍ഘ്യമുള്ളതാണ്. അതായത് 17,28,000 മനുഷ്യവര്‍ഷം. ത്രേതായുഗമാകട്ടെ മൂവായിരത്തി അറുന്നൂറ് ദിവ്യവര്‍ഷം. (12,90,000 മനുഷ്യവര്‍ഷം)വരും. ദ്വാപരയുഗത്തിന് രണ്ടായിരത്തി നാനൂറ് ദിവ്യവര്‍ഷം (8,64,000 മനുഷ്യവര്‍ഷം) ദൈര്‍ഘ്യമുണ്ട്. കലിയുഗമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യവര്‍ഷമാണ് (4,30,000 മനുഷ്യവര്‍ഷം) കലിയുഗത്തിന്‍െറ ദൈര്‍ഘ്യം.

കൃതയുഗത്തില്‍ ജനങ്ങള്‍ എല്ലാവരും സത്യസന്ധരും ധര്‍മ്മിഷ്ടരുമായിരിക്കും. ത്രേതായുഗത്തിലേക്കെത്തുമ്പോള്‍ നാലില്‍ ഒരുഭാഗം അധര്‍മ്മികളാവും. ദ്വാപരയുഗത്തില്‍ പകുതിപ്പേരും അധര്‍മ്മികളാകും. കലിയുഗത്തില്‍നാലില്‍മൂന്നും അധര്‍മ്മികളായിരിക്കും. എന്നാല്‍ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം കൊണ്ടുമാത്രം മോക്ഷം ലഭിക്കുമെന്നാണ്. ഈ വരുന്ന വിഷുവിന് കലിയുഗം തുടങ്ങിയിട്ട് 18,67,201 ദിവസങ്ങളാകും. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ദിവസമാണ് കലിയുഗം തുടങ്ങിയതെന്നാണ്.


കടപ്പാട് : കേരളകൗമുദി 

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍