മനഃസാക്ഷി.....
ഒരിക്കൽ ധനാഢ്യനായ ഒരു വലിയ വ്യവസായിയുടെ ഭവനത്തില്‍ ഒരു മോഷണം ഉണ്ടായി. അയാളുടെ പ്രബലമായ സംശയം അയാളുടെ പരിചാരകന്മാരില്‍ ഒരാളായിരിക്കും മോഷ്ടാവ് എന്നായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും അതു നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഭൃത്യഗണങ്ങളെ ചോദ്യംചെയ്തിട്ട് ആരും മോഷണം സമ്മതിക്കുന്നുമില്ല. ബേര്‍ബെല്‍ എന്ന ദിവ്യനെ വ്യവസായി സമീപിച്ചു മോഷണക്കാര്യം അറിയിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ദിവ്യജ്ഞാനം പര്യാപ്തമെന്നു ധരിച്ചിരുന്നു. വ്യവസായിയോടൊപ്പം ബേര്‍ബെല്‍ ആ ഭവനത്തില്‍ എത്തി. വീടും പരിസരവും സൂക്ഷ്മനിരീക്ഷണം നടത്തി. അനന്തരം പരിചാരകവൃന്ദത്തെ വിളിച്ചു. അവരെല്ലാം എത്തിയപ്പോള്‍ ഒാരോരുത്തരെ ചോദ്യം ചെയ്തു: ''ആരാണ് മോഷണം നടത്തിയതെന്നു സത്യം പറയുക. അല്ലെങ്കില്‍ കണ്ടുപിടിക്കാനുള്ള വഴി എന്റെ പക്കലുണ്ട്.'' ശക്തമായ ഭാഷയിലൊക്കെ ബേര്‍ബെല്‍ സംസാരിച്ചിട്ടും ആരും കുറ്റം സമ്മതിച്ചില്ല. ബേര്‍ബെല്‍ അല്‍പനേരത്തെ മൌനത്തിനുശേഷം ഒരേ നീളത്തിലും വലുപ്പത്തിലുമുള്ള ഒാരോ കമ്പ് ഭൃത്യന്മാര്‍ ഒാരോരുത്തരെയും ഏല്‍പ്പിച്ചിട്ടു പറഞ്ഞു: നാളെ നിങ്ങള്‍ ഇതു തിരികെ കൊണ്ടുവരണം. മോഷണം നടത്തിയ ആളിന്റെ