99 ന്റെ പരീക്ഷ
ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു.. ''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?" മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ 99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും." രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?" മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!'' രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി, സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി.. രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു.. അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു.. "ആഹാ.. 100 വെള്ളി നാണയങ്ങൾ!!" അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി.. എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം! പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്