ജീവിതമൂല്യം
ഒരിക്കൽ ഒരു കുട്ടി തന്റെ അഛനോട് ചോദിച്ചു...
"അഛാ എന്താണ് ജീവിതത്തിന്റെ വില?"
അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു :
"നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ..
പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...
ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട.
കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു
അപ്പോൾ ആ സ്ത്രീ പറഞ്ഞു :
"ഹായ് നല്ല ഭംഗിയുള്ള കല്ല്. ഇത് എനിക്ക് തരാമോ?എനിക്ക് ഇത് പുന്തോട്ടത്തിൽ വെക്കാനാണ്...
ഇതിന്റെ വില എത്രയാണ്...?"
അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...
അപ്പേൾ ആ സ്ത്രീ ചോദിച്ചു "രണ്ട് രൂപയാണോ? എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം."
അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട് പറഞ്ഞു: "രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു..."
അപ്പോൾ അച്ചച്ഛൻ പറഞ്ഞു. : "എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ..."
അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു ....
"ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ....
മോന് ഇതിന് എത്ര രൂപ വേണം?"
അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു...
അപ്പോൾ അയാൾ ചോദിച്ചു: "ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം."
അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ... "അഛാ, ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു ഞാൻ ഇത് കൊടുക്കട്ടെ?"
അപ്പോൾ അഛൻ പറഞ്ഞു "മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം."
അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...
കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,
"ഇത് എവിടെന്നാ കിട്ടിയത്..?
ഇതിന്റെ വിലയെത്രയാ ..?"
അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു...
അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,
ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു :
"അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!"
അപ്പോൾ അഛൻ പറഞ്ഞു:
"മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."
മൂല്യവത്തായ കുട്ടിക്കഥ.
ReplyDeleteഎന്ത്!!!!!കമന്റ് അപ്രൂവലോ????
ReplyDeleteI will change the option.
DeleteThank you for your valuable comment.