Posts
Showing posts from June, 2012
ഈശ്വരനുമായി ഒരഭിമുഖം
- Get link
- X
- Other Apps
മനുഷ്യന്‍: അല്ലയോ ജഗദീശ്വരാ, അങെന്താണ് മനുഷ്യനില്‍ ആശ്ചര്യമായി കാണുന്നത്? ഈശ്വരന്‍: അവന്‍ കുട്ടിക്കാലത്തില്‍ കുട്ടിയായി മുഷിയുന്നു. വേഗം വളരുവാന്‍ വെമ്പല്‍ കൊള്ളുന്നു. വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ വീണ്ടും കുട്ടിയാകാന്‍ കൊതിക്കുന്നു. പണം സമ്പാദിക്കാന്‍ വേണ്ടി അവന്‍ തന്റെ ആരോഗ്യം നഷ്ടമാക്കുന്നു. പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ അവന്‍ അതേ പണം ഉപയോഗിക്കുന്നു. അവന്‍ തറ്റ്ന്റെ ഭാവിയെ ഓര്‍ത്ത് വല്ലാതെ വേവലാതിപ്പെട്ടുകൊണ്ട് വര്‍ത്തമാനത്തെ മറക്കുന്നു. അങനെ അവന്‍ ഭാവിയിലോ, വര്‍ത്തമാനത്തിലോ ജീവിക്കാന്‍ മറക്കുന്നു. അവന്‍ ഒരിക്കലും മാരിക്കില്ല എന്ന് കരുതി ജീവിക്കുന്നു. ഒരിക്കലും ജീവിക്കാതെ മരിക്കുകയും ചെയ്യുന്നു.
പുണ്യലോകം ആര്‍ക്ക് കിട്ടും?
- Get link
- X
- Other Apps
രണ്ടു കൂട്ടുകാര്‍ നഗരമധ്യത്തില്‍ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു. "തൊട്ടടുത്തു ഭാഗവത കഥ നടക്കുന്നു. താന്‍ വരുന്നോ?" "ഞാനില്ല. ഞാന്‍ കോമളവല്ലിയുടെ വീട്ടിലേക്കാ.... താന്‍ പോരുന്നോ?" മറ്റേയാള്‍ തിരിച്ചു ചോദിച്ചു. രണ്ടുപേരും മുന്‍കൂട്ടി നിശ്ചയിച്ച വഴിയിലൂടെ പോയി. ഭാഗവതം കേട്ടുകൊണ്ടിരിക്കേ ആദ്യത്തെയാള്‍ ചിന്തിച്ചു. "അവന്റെ കൂടെ പോകാമായിരുന്നു." സ്ത്രീസുഖം അനുഭവിച്ചവന്‍ ചിന്തിച്ചു. "കഷ്ടമായിപ്പോയി. ഭഗവാന്റെ കഥ കേള്‍ക്കാന്‍ പോകാമായിരുന്നു." അന്നു രാത്രി ഇവര്‍ രണ്ടുപേരും മരിച്ചു. ഭാഗവതം കേട്ടയാള്‍ നരകത്തിലും, സ്ത്രീസുഖം തേടിപ്പോയ ആള്‍ സ്വര്‍ഗ്ഗത്തിലേക്കും പോയി. ഈ വിധിയുടെ കാരണം ചിത്രഗുപ്തന്‍ രേഖപ്പെടുത്തിയത് ഇങനെ ആയിരുന്നു. "ഒരുവന്റെ മനോഭാവമാണ് കര്‍മ്മഫലം നിശ്ചയിക്കുന്നത്. ഭാഗവതത്തിന്റെ മുന്നിലിരുന്നു വിഷയസുഖം കൊതിച്ചവന്‍ എങനെ പുണ്യലോകം നല്‍കും?"