ഈശ്വരനുമായി ഒരഭിമുഖം
മനുഷ്യന്‍: അല്ലയോ ജഗദീശ്വരാ, അങെന്താണ് മനുഷ്യനില്‍ ആശ്ചര്യമായി കാണുന്നത്?
ഈശ്വരന്‍: അവന്‍ കുട്ടിക്കാലത്തില്‍ കുട്ടിയായി മുഷിയുന്നു. വേഗം വളരുവാന്‍ വെമ്പല്‍ കൊള്ളുന്നു. വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ വീണ്ടും കുട്ടിയാകാന്‍ കൊതിക്കുന്നു.
പണം സമ്പാദിക്കാന്‍ വേണ്ടി അവന്‍ തന്റെ ആരോഗ്യം നഷ്ടമാക്കുന്നു. പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ അവന്‍ അതേ പണം ഉപയോഗിക്കുന്നു.
അവന്‍ തറ്റ്ന്റെ ഭാവിയെ ഓര്‍ത്ത് വല്ലാതെ വേവലാതിപ്പെട്ടുകൊണ്ട് വര്‍ത്തമാനത്തെ മറക്കുന്നു. അങനെ അവന്‍ ഭാവിയിലോ, വര്‍ത്തമാനത്തിലോ ജീവിക്കാന്‍ മറക്കുന്നു.
അവന്‍ ഒരിക്കലും മാരിക്കില്ല എന്ന് കരുതി ജീവിക്കുന്നു. ഒരിക്കലും ജീവിക്കാതെ മരിക്കുകയും ചെയ്യുന്നു.
Comments
Post a Comment