പുണ്യലോകം ആര്‍ക്ക് കിട്ടും?

രണ്ടു കൂട്ടുകാര്‍ നഗരമധ്യത്തില്‍ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു.  "തൊട്ടടുത്തു ഭാഗവത കഥ നടക്കുന്നു.  താന്‍ വരുന്നോ?"

"ഞാനില്ല.  ഞാന്‍ കോമളവല്ലിയുടെ  വീട്ടിലേക്കാ.... താന്‍ പോരുന്നോ?" മറ്റേയാള്‍ തിരിച്ചു ചോദിച്ചു.

രണ്ടുപേരും മുന്‍‌കൂട്ടി നിശ്ചയിച്ച വഴിയിലൂടെ പോയി.  ഭാഗവതം കേട്ടുകൊണ്ടിരിക്കേ ആദ്യത്തെയാള്‍ ചിന്തിച്ചു.  "അവന്റെ കൂടെ പോകാമായിരുന്നു."

സ്ത്രീസുഖം അനുഭവിച്ചവന്‍ ചിന്തിച്ചു.  "കഷ്ടമായിപ്പോയി.  ഭഗവാന്റെ കഥ കേള്‍ക്കാന്‍ പോകാമായിരുന്നു."

അന്നു രാത്രി ഇവര്‍ രണ്ടുപേരും മരിച്ചു.  ഭാഗവതം കേട്ടയാള്‍ നരകത്തിലും, സ്ത്രീസുഖം തേടിപ്പോയ ആള്‍ സ്വര്‍ഗ്ഗത്തിലേക്കും പോയി.  

ഈ വിധിയുടെ കാരണം ചിത്രഗുപ്തന്‍ രേഖപ്പെടുത്തിയത് ഇങനെ ആയിരുന്നു.  "ഒരുവന്റെ മനോഭാവമാണ് കര്‍മ്മഫലം നിശ്ചയിക്കുന്നത്.  ഭാഗവതത്തിന്റെ മുന്നിലിരുന്നു വിഷയസുഖം കൊതിച്ചവന്‍ എങനെ പുണ്യലോകം നല്‍കും?"

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍