Posts

Showing posts from March, 2013

മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം

Image
മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്. ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്. പ്രത്യേകപരിപാടികള്‍ -  തോറ്റം‌പാട്ട് -  സപ്താഹം -  നവാഹം -  നാരങാവിളക്ക് -  പൊങ്കാല വിലാസം മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേത്രം മുള്ളിക്കാല, തേവലക്കര [ പി. ഒ ], കൊല്ലം - 690 652

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

പാശ്ചാത്യരുടെ പാദമുദ്ര പിന്‍‌തുടരുന്നവര്‍ക്കൊരു ബാഡ് ന്യൂസ്.  ഒരു ചിരിവിപ്ലവം നമ്മെ ജയിലിലടപ്പിക്കാന്‍ സാധ്യതയുണ്ട്.  സ്വന്തം വീട്ടില്‍ നിന്നുകൊണ്ട് ഉച്ചത്തില്‍ ചിരിച്ച 42 കാരനായ ഷിയാവെല്ലിയെ ആണ് യു. എസ്. പോലീസ് തുറുങ്കിലടച്ചത്. അയല്‍ വാസിയുടെ ശാന്തത നശിപ്പിച്ചുവെന്ന് പറഞുകൊണ്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.   ഞരമ്പ് സംബന്ധമായ അസുഖവും തലകറക്കവും ഉള്ള ആളാണ് ഷിയാവെല്ലി.  ഇതേചൊല്ലി അയല്‍‌വാസി എന്നും പരിഹസിക്കാറുണ്ടായിരുന്നുവെന്നും, അതിലുണ്ടായ ദേഷ്യത്താലാണ് താന്‍ അയാളെ മനഃപ്പൂര്‍‌വ്വം ശല്ല്യം ചെയ്തതെന്നും, ഇത് ഇത്ര വലിയ ഒരു കുറ്റമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷിയാവെല്ലി പോലീസിനോട് പറഞു.   30 ദിവസത്തെ ജയില്‍‌വാസവും, 500 ഡോളറുമാണ് പിഴ.  മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്നതോ, അവരെ അലട്ടുന്നതോ, അവരുടെ കാര്യങളില്‍ ഇടപെടുന്നതോ, അത് തടസ്സപ്പെടുത്തുന്നതോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുക, അഥവാ മറ്റുള്ളവരോട് ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ നടപടി. ഈ പരിപാടി ഇന്ത്യയില്‍ നടപ്പിലാക്കിയാലുള്ള അവസ്ഥ ഓര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്. നാം ഇന്ത്യാക്കാരില്‍ സഹജീവികളുടെ ബുദ്ധിമുട

മനുഷ്യന്‍..... ഒരു സാമൂഹ്യജീവി....

അനേകായിരം വര്‍ഷങള്‍ കൊണ്ട് മനുഷ്യന്‍ താനെന്താണെന്നോ, ഈ പ്രപഞ്ചമെന്താണെന്നോ അറിയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ നിന്നും, പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്ക് രൂപം കൊണ്ടും, ഭാവം കൊണ്ടും, സംസ്കാരം കൊണ്ടും മാറപ്പെട്ടു.  ഈ ദീര്‍ഘകാല പരിണാമത്തിനിടയില്‍ എന്തു ഭക്ഷിക്കണമെന്നും, നാണം മറയ്ക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും, ജീവിതത്തിന് ഒരു ചിട്ടയും വ്യവസ്ഥയും ഉണ്ടായിരിക്കണമെന്നും, പാര്‍പ്പിടം കെട്ടി താമസിക്കണമെന്നും, അങ് അത്യുന്നതങളില്‍ തനിക്കും പ്രപഞ്ചത്തിനും നാഥനായി ഒരു ഈശ്വരനുണ്ടെന്നും, അവന്‍ പൂജിക്കപെടേണ്ടവനാണെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കി.  അങനെ സ്വന്തം നന്മക്കുവേണ്ടി സമൂഹം എന്ന ഒരു ജീവിതവ്യവഹാരവ്യവസ്തിഥി ഉണ്ടാക്കുകയും, അതിനനുസൃതം ജീവിക്കാന്‍ പഠിക്കുകയും, തുടര്‍ന്ന് ഒരു സാമൂഹികജീവിയായി ജീവിതത്തിന്റെ എല്ലാ തുറകളിലും  ആവും വിധം പൂര്‍ണ്ണനായി ജീവിച്ചുപോരുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന മനുഷ്യന്റെ ഈ വികസനം സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ നന്മയും സമൃദ്ധമായിരുന്നു.  പക്ഷേ, തുടര്‍ന്നുണ്ടായ അവന്റെ ആധുനീകരണം അധര്‍മ്മത്തിന്റേയും,