പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

പാശ്ചാത്യരുടെ പാദമുദ്ര പിന്‍‌തുടരുന്നവര്‍ക്കൊരു ബാഡ് ന്യൂസ്.  ഒരു ചിരിവിപ്ലവം നമ്മെ ജയിലിലടപ്പിക്കാന്‍ സാധ്യതയുണ്ട്.  സ്വന്തം വീട്ടില്‍ നിന്നുകൊണ്ട് ഉച്ചത്തില്‍ ചിരിച്ച 42 കാരനായ ഷിയാവെല്ലിയെ ആണ് യു. എസ്. പോലീസ് തുറുങ്കിലടച്ചത്. അയല്‍ വാസിയുടെ ശാന്തത നശിപ്പിച്ചുവെന്ന് പറഞുകൊണ്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  

ഞരമ്പ് സംബന്ധമായ അസുഖവും തലകറക്കവും ഉള്ള ആളാണ് ഷിയാവെല്ലി.  ഇതേചൊല്ലി അയല്‍‌വാസി എന്നും പരിഹസിക്കാറുണ്ടായിരുന്നുവെന്നും, അതിലുണ്ടായ ദേഷ്യത്താലാണ് താന്‍ അയാളെ മനഃപ്പൂര്‍‌വ്വം ശല്ല്യം ചെയ്തതെന്നും, ഇത് ഇത്ര വലിയ ഒരു കുറ്റമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷിയാവെല്ലി പോലീസിനോട് പറഞു.  

30 ദിവസത്തെ ജയില്‍‌വാസവും, 500 ഡോളറുമാണ് പിഴ.  മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്നതോ, അവരെ അലട്ടുന്നതോ, അവരുടെ കാര്യങളില്‍ ഇടപെടുന്നതോ, അത് തടസ്സപ്പെടുത്തുന്നതോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുക, അഥവാ മറ്റുള്ളവരോട് ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ നടപടി.

ഈ പരിപാടി ഇന്ത്യയില്‍ നടപ്പിലാക്കിയാലുള്ള അവസ്ഥ ഓര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്. നാം ഇന്ത്യാക്കാരില്‍ സഹജീവികളുടെ ബുദ്ധിമുട്ടില്‍ പ്രയാസപ്പെടുന്നവര്‍ വളരെ വിരളമാണ്. നമ്മില്‍ ബാക്കിയുള്ളവര്‍ അന്ന്യരുടെ ദുഃഖത്തില്‍ സന്തോഷിക്കുന്നവരാണ്.  മനുഷ്യന് ദുഃഖമുണ്ടാകുക എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായതുകൊണ്ട് അവരും സസന്തോഷം ജീവിച്ചുപോരുന്നു. അതിലും ക്രൂരന്മാരാണ് ഇനി മറ്റൊരുകൂട്ടര്‍. അവരുടെ ജീവിതലക്ക്ഷ്യം തന്നെ മറ്റുള്ളവരുടെ നാശം മാത്രമാണ്. അന്ന്യന് ദുഃഖമുണ്ടായാല്‍ താന്‍ തനിയെ ഉയര്‍ന്നുകൊള്ളും എന്ന തെറ്റിദ്ധാരണയിലോ, തന്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല - മറ്റവന്റെ രണ്ട് കണ്ണും പോയിക്കാണണം എന്ന ദുരാഗ്രഹത്തിലോ അവര്‍ പരദ്രോഹം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. ഒന്നുറക്കെ ചിരിച്ചതിന് ഇത്രകണ്ട് ശിക്ഷയെങ്കില്‍,  അങനെയുള്ള ഒരു ജനസമൂഹത്തിന്റെ ഇടയിലേക്ക് ഇങനെ ഒരു നിയമം കുതിച്ചുപാഞുവന്നാല്‍ എന്തായിരിക്കാം കഥ!!; "ഈശ്വരോ രക്ഷതു"

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.