മനുഷ്യന്‍..... ഒരു സാമൂഹ്യജീവി....
അനേകായിരം വര്‍ഷങള്‍ കൊണ്ട് മനുഷ്യന്‍ താനെന്താണെന്നോ, ഈ പ്രപഞ്ചമെന്താണെന്നോ അറിയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ നിന്നും, പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്ക് രൂപം കൊണ്ടും, ഭാവം കൊണ്ടും, സംസ്കാരം കൊണ്ടും മാറപ്പെട്ടു. ഈ ദീര്‍ഘകാല പരിണാമത്തിനിടയില്‍ എന്തു ഭക്ഷിക്കണമെന്നും, നാണം മറയ്ക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും, ജീവിതത്തിന് ഒരു ചിട്ടയും വ്യവസ്ഥയും ഉണ്ടായിരിക്കണമെന്നും, പാര്‍പ്പിടം കെട്ടി താമസിക്കണമെന്നും, അങ് അത്യുന്നതങളില്‍ തനിക്കും പ്രപഞ്ചത്തിനും നാഥനായി ഒരു ഈശ്വരനുണ്ടെന്നും, അവന്‍ പൂജിക്കപെടേണ്ടവനാണെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കി. അങനെ സ്വന്തം നന്മക്കുവേണ്ടി സമൂഹം എന്ന ഒരു ജീവിതവ്യവഹാരവ്യവസ്തിഥി ഉണ്ടാക്കുകയും, അതിനനുസൃതം ജീവിക്കാന്‍ പഠിക്കുകയും, തുടര്‍ന്ന് ഒരു സാമൂഹികജീവിയായി ജീവിതത്തിന്റെ എല്ലാ തുറകളിലും ആവും വിധം പൂര്‍ണ്ണനായി ജീവിച്ചുപോരുകയും ചെയ്തു.
അതുവരെ ഉണ്ടായിരുന്ന മനുഷ്യന്റെ ഈ വികസനം സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ നന്മയും സമൃദ്ധമായിരുന്നു. പക്ഷേ, തുടര്‍ന്നുണ്ടായ അവന്റെ ആധുനീകരണം അധര്‍മ്മത്തിന്റേയും, മദത്തിന്റേയും, മാത്സര്യത്തിന്റേയും ചുവടുകള്‍ ചേര്‍ന്നുള്ളതായിരുന്നു. ഇന്നു മനുഷ്യന്‍ സ്വാര്‍ത്ഥതയ്ക്കും പരദ്രോഹത്തിനും വേണ്ടി ഏതറ്റം വരെ പോകാനും ഒരുക്കമാണ്. ഭൂമി അത്യാഴത്തില്‍ കുഴിച്ച് എന്തൊക്കെയോ നേടാന്‍ ശ്രമിക്കുന്നു. കൈയ്യെത്തും ദൂരത്തുള്ള പ്രകൃതിയെ മുഴുവന്‍ കേടാക്കി മടുത്ത മനുഷ്യന്‍ ആകാശത്തേയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങി. അങ്നെ നെടുകെയും കുറുകെയും അവളെ പിച്ചിചീന്തി വിരൂപയാക്കി. ഒടുവില്‍ ഒന്നിനും കൊള്ളരുതാത്ത ഒരു ഗ്രഹത്തെ ഈശ്വരന്‍ സൃഷ്ടിച്ചുവെന്ന് പറഞ് അതിനെ സൗരയൂഥത്തില്‍ നിന്നുതന്നെ പടിയടച്ചു പിണ്ഡം വച്ച ചാരിതാര്‍ത്ഥ്യത്തിലാണ് ഇപ്പോള്‍ മനുഷ്യന്‍ ജീവിക്കുന്നത്.
മനുഷ്യന്റെ നന്മയാണ് നാം ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്ന് പറയാതെ വയ്യ. മുറിവൈദ്യന്മാരും, അരവൈദ്യന്മാരും, പൊടിവൈദ്യന്മാരും, കൂടിപ്പോയാല്‍ പേപ്പട്ടിവൈദ്യമാരും മാത്രം ഉണ്ടായിരുന്ന ഈ സമൂഹത്തില്‍ ഒരു മനുഷ്യശരീരം ഒരു മാരകരോഗങളുമില്ലാതെ, ഒരു മുടി പോലും നരയ്ക്കാതെ, ഒരു പല്ലുപോലും കൊഴിയാതെ ഏകദേശം 125 വര്‍ഷത്തോളം ജീവിച്ചിരുന്നതായി നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നു വൈദ്യശാസ്ത്രം കത്തിജ്വലിച്ചുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ ഒരു കാരണവും കൂടാതെ അതില്‍ മൂന്നിലൊന്ന് കാലം പോലും ജീവിച്ചുപൂര്‍ത്തിയാക്കാതെ നില്‍ക്കുന്ന നില്പ്പില്‍ നിലം പൊത്തുന്നു. ഈ പുരോഗതി ആര്‍ക്ക് വേണ്ടി?
പ്രകൃതി തന്റെ കണക്കുകൂട്ടലില്‍ ഒരു ഫലം ആറ് മാസം കൊണ്ട് പക്വമാക്കുമ്പോള്‍, അക്ഷമരായ മനുഷ്യന്‍ തന്റെ ശാസ്ത്രവിശകലം കൊണ്ട് അതിനെ മൂന്ന് മാസങള്‍ക്കുള്ളില്‍ വിളയിച്ചെടുക്കുന്നു. ഇങനെ "ഇരിക്കും കൊന്‍പ് വെട്ടുന്ന" അവന്‍ ശ്വസ്സിക്കുന്ന പ്രാണവായു പോലും അശുദ്ധമാകുന്നു.
മനുഷ്യന്റെ ഈ കുതന്ത്രങള്‍ മുന്‍കൂട്ടി കണ്ട മഹാത്മാക്കള്‍ അവന് മഹത്തായ ഈ മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യത്തെ കാട്ടികൊടുത്തു. പക്ഷേ, അതൊന്നും അവന് വേണ്ടാ.
നാടോടുന്നതും നോക്കി അവന്‍ നെടുകെയും, കുറുകെയും, എന്നുവേണ്ടാ വളഞും പുളഞുമൊക്കെ അതിന്റെ പിന്നാലെ പായുന്നു. എങോട്ട്?, "ആ! അറിയില്ല!" ഈ ഓട്ടപാച്ചിലില്‍ എവിടെയോ തളര്‍ന്നുവീഴുന്നു. എഴുന്നേല്‍ക്കാന്‍ കഴിയാതെ ആ കിടപ്പില്‍ നാലുപാടും നോക്കുന്നു. "എവിടെ ഞാന്‍, ഒരു പിടിയുമില്ല".
Comments
Post a Comment