ധര്‍മ്മം.
പുരുഷാര്‍ത്ഥങളില്‍ ആദ്യത്തേത്. ധര്‍മ്മത്തില്‍ കൂടിയുണ്ടാകുന്ന അര്‍ത്ഥം, ധര്‍മ്മാധിഷ്ഠിതമായ ഈ അര്‍ത്ഥം കൊണ്ട് അനുഭവിക്കുന്ന കാമങള്‍ (ആഗ്രഹങള്‍, സുഖഭോഗങള്‍), തുടര്‍ന്നുള്ള ത്യാഗവും, മോക്ഷവും. ഇവയാണ് പുരുഷാര്‍ത്ഥം എന്നറിയപ്പെടുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍. അവയില്‍ ആദ്യത്തേത് ധര്‍മ്മം.
ധര്‍മ്മം സനാതനമാണ്. ഏതൊരു സത്കര്‍മ്മത്തിന്റേയും അടിസ്ഥാനഘടകം ധര്‍മ്മമാണ്. പ്രപഞ്ചത്തില്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഏതൊരു കര്‍മ്മവും വിജയിക്കുന്നു. നേരേ മറിച്ച്, അധര്‍മ്മത്തിന്റെ മുകളില്‍ ഉയര്‍ന്നുപൊങുന്ന എന്തും ഒരു പരിധികഴിഞാല്‍ തകര്‍ന്ന് നിലം പൊത്തുന്നു. ഇഷ്ടാനിഷ്ടങളില്‍ നിന്നും അല്പം മാറി നിന്നുള്ള ഒരു വീക്ഷണത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമാണിത്. സമൂഹത്തിലേക്കിറങുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഈ സത്യം വരും തലമുറയ്ക്ക് കൈമാറണ്ട ഉത്തരവാധിത്വം നമ്മുടേതാണ്.
സത്യത്തെ ഈശ്വരനായി കണ്ട്, അതിനെ ഹൃദയത്തില്‍ സ്ഥാപിച്ചാല്‍, ബാക്കിയെല്ലാം താനേ ശരിയാകും. കാരണം സകലതും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ധര്‍മ്മം സത്യത്തില്‍ നിലകൊള്ളുന്നു. സത്യസ്വരൂപന്‍ എന്ന് ഈശ്വരനെ സംബോധന ചെയ്യുന്നതും ഇതുകൊണ്ട് തന്നെ.
ഇതാണ് "യതോ ധര്‍മ്മസ്തതോ ജയഃ" എന്ന മഹാവക്യത്തിലൂടെ മഹാത്മാക്കള്‍ നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചത്.
Comments
Post a Comment