Posts

Showing posts from 2013

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു.

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു. ആരോ ഒരിക്കല്‍ ബുദ്ധനോടു ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഒരേ കാര്യം മൂന്നു തവണ പറയുന്നത്?' അദ്ദേഹം പറഞ്ഞു: 'ആദ്യതവണ പറയുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വാക്കുകള്‍ ശൂന്യമാണ്. ഉള്ളൊഴിഞ്ഞ കക്കകള്‍. രണ്ടാംതവണ വാക്കുകള്‍ക്കൊപ്പം ഉള്ളടക്കം നിങ്ങള്‍ കേള്‍ക്കുന്നു. അപ്പോള്‍ സുഗന്ധം വമിക്കുന്നു. എന്നാല്‍ നിങ്ങള്‍ വല്ലാതെ വിസ്മയിച്ചുപോകുന്നു. അതിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ അജ്ഞേയമായ ഒരവസ്ഥയെ പ്രാപിക്കുന്നു. അതായത് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ നിങ്ങള്‍ ചെന്നെത്തുന്നു. നിങ്ങള്‍ കേള്‍ക്കും പക്ഷേ, നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ടുതന്നെ എനിക്കു മൂന്നുതവണ പറയേണ്ടി വരുന്നു. നിങ്ങള്‍ സുഷുപ്തിയിലാണ് എന്നതുകൊണ്ടു തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, ചുറ്റികകൊണ്ട് ആഞ്ഞടിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോള്‍, ചില നിമിഷത്തില്‍, ചില ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സുഷുപ്തി അത്ര ഗാഢമായിരിക്കില്ല. നിങ്ങള്‍ ജാഗ്രതയുടെ വളരെ അടുത്തായിരിക്കും. അപ്പോള്‍ ചിലതെ

രാമുവിന്റെ പക്കല എത്ര ആപ്പിള്‍ ?......

ടീച്ചര്‍ രാമുവിനെ കണക്ക്‌ പഠിപ്പിക്കുകയായിരുന്നു. അവര്‍ അവനോട്‌ ചോദിച്ചു: "രാമൂ, ഞാന്‍ നിനക്ക്‌ ഒരാപ്പിള്‍ തരും പിന്നെ വേറൊരാപ്പിള്‍ തരും, പിന്നീട്‌ വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും ?" സെക്കെന്റുകള്‍ക്കുള്ളില്‍ രാമു മറുപടി പറഞ്ഞു: "നാല്‌" മൂന്ന്‌ എന്ന ശരിയുത്തരം പ്രതീക്ഷിച്ച ടീച്ചര്ക്ക്‌ ദുഃഖമായി. അവര്‍ പെട്ടെന്ന്‌ നിരുത്സാഹയായി. രാമു ശരിക്ക്‌ ചോദ്യം കേട്ടുകാണില്ലെന്ന്‌ അവര്‍ പ്രതീക്ഷിച്ചു. അവര്‍ ചോദ്യം ഒന്നുകൂടി ചോദിച്ചു: ""രാമൂ, ഞാന്‍ നിനക്ക്‌ ഒരാപ്പിള്‍ ആദ്യം തരും അതിനുശേഷം വേറൊരാപ്പിള്‍ തരും, പിന്നീട്‌ വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും .?" ടീച്ചറുടെ മുഖത്തെ അസംതൃപ്തി അവന്‍ ശ്രദ്ധിച്ചു. അവന്‍ വീണ്ടും ഒന്നുകൂടി തന്റെ കൈവിരലുകള്‍ കൊണ്ട്‌ കണക്കുകൂട്ടിനോക്കി. ശരിയുത്തരം നല്‍കി ടീച്ചറെ പ്രീതിപ്പെടുത്താന്‍ അവന്‍ അവനില്‍ ശരിയുത്തരം തേടി. രാമു വീണ്ടും പറഞ്ഞു: "ടീച്ചര്, നാല്‌" ടീച്ചറുടെ മുഖത്തെ അസംതൃപ്തി  വീണ്ടും രാമു ശ്രദ്ധിച്ചു. ടീച്ച

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു.  കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി. വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്ത

ഇനി ഉരുളക്കിഴങ് നട്ടോളൂ

അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകല്‍ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്.  എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കൊത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍:. കത്തുകിട്ടിയ ഉടനെ മകന്‍ ഇങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.  കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്".   പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കു

ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണി...........

Image
അവിടിവിടെയെല്ലാം മഞ്ഞക്കൊന്നക്കുലകള്‍. എന്തൊരു ചേല്. അതു വെറും പൂവല്ല. ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണിയാണെന്നു കഥ. കണ്ണനുണ്ണിയെ ഒരുപാടിഷ്ടമുള്ള ഒരു ബ്രാഹ്മണക്കുട്ടിയുണ്ടായിരുന്നു ഒരിടത്ത്. പാവപ്പെട്ട ഇല്ലത്തെ ഉണ്ണി. എന്നും ക്ഷേത്രത്തില്‍ തിരിവച്ചു പ്രാര്‍ഥിക്കും 'കൃഷണനെ എനിക്കൊന്നു കാണാന്‍ പറ്റണേ എന്നു മാത്രമാണു പ്രാര്‍ഥന. ഒരിക്കല്‍ ഉണ്ണിക്കണ്ണന്‍ നേരിട്ടു മുന്നില്‍ ചെന്നു. ആശ്രിതവല്‍സലനല്ലേ, വേറൊരുണ്ണിയുടെ കണ്ണീരു കാണാതിരിക്കുമോ? ''എന്‍റെ കണ്ണാ എന്ന് ഒാടിചെ്ചന്നു ബാലന്‍ കെട്ടിപ്പിടിച്ചു. ഇനിയെന്താ വേണ്ടതെന്നു കണ്ണന്‍ എത്ര ചോദിച്ചിട്ടും ഒന്നുംവേണ്ട, ഇതുമതി, ഇതുമതി എന്നുമാത്രം അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്ര നിഷ്കളങ്കനായ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണ്ടേ. മടിച്ചില്ല, ഉണ്ണിക്കണ്ണന്‍ അരയിലെ തങ്കക്കിങ്ങിണി അഴിചെ്ചടുത്തു സമ്മാനിച്ചു. പിറ്റേന്നു ക്ഷേത്രത്തിലെത്തിയ പൂജാരി ഞെട്ടി, തിരുവാഭരണത്തിലെ അരഞ്ഞാണം കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അന്വേഷിച്ചിറങ്ങിയ ആളുകള്‍ അരഞ്ഞാണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഉണ്ണിയെ കണ്ടു. എടാ കള്ളാ, എന്ന് ആക്രോശിച്ചുകൊണ്ട് ഒാടിയടു

മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം

Image
മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്. ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്. പ്രത്യേകപരിപാടികള്‍ -  തോറ്റം‌പാട്ട് -  സപ്താഹം -  നവാഹം -  നാരങാവിളക്ക് -  പൊങ്കാല വിലാസം മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേത്രം മുള്ളിക്കാല, തേവലക്കര [ പി. ഒ ], കൊല്ലം - 690 652

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

പാശ്ചാത്യരുടെ പാദമുദ്ര പിന്‍‌തുടരുന്നവര്‍ക്കൊരു ബാഡ് ന്യൂസ്.  ഒരു ചിരിവിപ്ലവം നമ്മെ ജയിലിലടപ്പിക്കാന്‍ സാധ്യതയുണ്ട്.  സ്വന്തം വീട്ടില്‍ നിന്നുകൊണ്ട് ഉച്ചത്തില്‍ ചിരിച്ച 42 കാരനായ ഷിയാവെല്ലിയെ ആണ് യു. എസ്. പോലീസ് തുറുങ്കിലടച്ചത്. അയല്‍ വാസിയുടെ ശാന്തത നശിപ്പിച്ചുവെന്ന് പറഞുകൊണ്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.   ഞരമ്പ് സംബന്ധമായ അസുഖവും തലകറക്കവും ഉള്ള ആളാണ് ഷിയാവെല്ലി.  ഇതേചൊല്ലി അയല്‍‌വാസി എന്നും പരിഹസിക്കാറുണ്ടായിരുന്നുവെന്നും, അതിലുണ്ടായ ദേഷ്യത്താലാണ് താന്‍ അയാളെ മനഃപ്പൂര്‍‌വ്വം ശല്ല്യം ചെയ്തതെന്നും, ഇത് ഇത്ര വലിയ ഒരു കുറ്റമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷിയാവെല്ലി പോലീസിനോട് പറഞു.   30 ദിവസത്തെ ജയില്‍‌വാസവും, 500 ഡോളറുമാണ് പിഴ.  മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്നതോ, അവരെ അലട്ടുന്നതോ, അവരുടെ കാര്യങളില്‍ ഇടപെടുന്നതോ, അത് തടസ്സപ്പെടുത്തുന്നതോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുക, അഥവാ മറ്റുള്ളവരോട് ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ നടപടി. ഈ പരിപാടി ഇന്ത്യയില്‍ നടപ്പിലാക്കിയാലുള്ള അവസ്ഥ ഓര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്. നാം ഇന്ത്യാക്കാരില്‍ സഹജീവികളുടെ ബുദ്ധിമുട

മനുഷ്യന്‍..... ഒരു സാമൂഹ്യജീവി....

അനേകായിരം വര്‍ഷങള്‍ കൊണ്ട് മനുഷ്യന്‍ താനെന്താണെന്നോ, ഈ പ്രപഞ്ചമെന്താണെന്നോ അറിയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ നിന്നും, പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്ക് രൂപം കൊണ്ടും, ഭാവം കൊണ്ടും, സംസ്കാരം കൊണ്ടും മാറപ്പെട്ടു.  ഈ ദീര്‍ഘകാല പരിണാമത്തിനിടയില്‍ എന്തു ഭക്ഷിക്കണമെന്നും, നാണം മറയ്ക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും, ജീവിതത്തിന് ഒരു ചിട്ടയും വ്യവസ്ഥയും ഉണ്ടായിരിക്കണമെന്നും, പാര്‍പ്പിടം കെട്ടി താമസിക്കണമെന്നും, അങ് അത്യുന്നതങളില്‍ തനിക്കും പ്രപഞ്ചത്തിനും നാഥനായി ഒരു ഈശ്വരനുണ്ടെന്നും, അവന്‍ പൂജിക്കപെടേണ്ടവനാണെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കി.  അങനെ സ്വന്തം നന്മക്കുവേണ്ടി സമൂഹം എന്ന ഒരു ജീവിതവ്യവഹാരവ്യവസ്തിഥി ഉണ്ടാക്കുകയും, അതിനനുസൃതം ജീവിക്കാന്‍ പഠിക്കുകയും, തുടര്‍ന്ന് ഒരു സാമൂഹികജീവിയായി ജീവിതത്തിന്റെ എല്ലാ തുറകളിലും  ആവും വിധം പൂര്‍ണ്ണനായി ജീവിച്ചുപോരുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന മനുഷ്യന്റെ ഈ വികസനം സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ നന്മയും സമൃദ്ധമായിരുന്നു.  പക്ഷേ, തുടര്‍ന്നുണ്ടായ അവന്റെ ആധുനീകരണം അധര്‍മ്മത്തിന്റേയും,

ധര്‍മ്മം.

പുരുഷാര്‍ത്ഥങളില്‍ ആദ്യത്തേത്.  ധര്‍മ്മത്തില്‍ കൂടിയുണ്ടാകുന്ന അര്‍ത്ഥം, ധര്‍മ്മാധിഷ്ഠിതമായ ഈ അര്‍ത്ഥം കൊണ്ട് അനുഭവിക്കുന്ന കാമങള്‍ (ആഗ്രഹങള്‍, സുഖഭോഗങള്‍), തുടര്‍ന്നുള്ള ത്യാഗവും, മോക്ഷവും.  ഇവയാണ് പുരുഷാര്‍ത്ഥം എന്നറിയപ്പെടുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍.  അവയില്‍ ആദ്യത്തേത് ധര്‍മ്മം. ധര്‍മ്മം സനാതനമാണ്.  ഏതൊരു സത്കര്‍മ്മത്തിന്റേയും അടിസ്ഥാനഘടകം ധര്‍മ്മമാണ്.  പ്രപഞ്ചത്തില്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഏതൊരു കര്‍മ്മവും വിജയിക്കുന്നു.  നേരേ മറിച്ച്, അധര്‍മ്മത്തിന്റെ മുകളില്‍ ഉയര്‍ന്നുപൊങുന്ന എന്തും ഒരു പരിധികഴിഞാല്‍ തകര്‍ന്ന് നിലം പൊത്തുന്നു.  ഇഷ്ടാനിഷ്ടങളില്‍ നിന്നും അല്പം മാറി നിന്നുള്ള ഒരു വീക്ഷണത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമാണിത്.  സമൂഹത്തിലേക്കിറങുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഈ സത്യം വരും തലമുറയ്ക്ക് കൈമാറണ്ട ഉത്തരവാധിത്വം നമ്മുടേതാണ്. സത്യത്തെ ഈശ്വരനായി കണ്ട്, അതിനെ ഹൃദയത്തില്‍ സ്ഥാപിച്ചാല്‍, ബാക്കിയെല്ലാം താനേ ശരിയാകും.  കാരണം സകലതും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ധര്‍മ്മം സത്യത്തില്‍ നിലകൊള്ളുന്നു.  സത്യസ്വരൂപന്‍ എന്ന് ഈശ്വരനെ സംബോധ

നിര്‍ഭയയെ ഓര്‍ത്ത് ശ്രീ അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം

അമ്മേ! ഒരുപാട് വേദന ഞാന്‍ സഹിച്ചു..... ഒരുപാട് നൊമ്പരം തന്നു ഞാന്‍.... നിന്നോടിനി ഇത്രമാത്രം ചൊല്ലി പോവുകയാണ്.... ഇന്ന് ഞാന്‍ വിട വാങുന്ന വേളയില്‍, എന്നെ ഒരുനോക്ക് കാണുവാന്‍  എന്റെ സ്നേഹിതര്‍ എത്തവേ, പുതുവെള്ള ചുറ്റിക്കിടക്കുമെന്നെ നോക്കി ഹൃദയം പിളര്‍ക്കുമാറേങലോടെ തകര്‍ന്നു പോകുമവര്‍.... ഒരു പെണ്‍കിടാവായ് പിറന്ന തന്‍ ജന്മങളെ ഉരുകുന്ന കരളാല്‍ പഴിക്കുമവര്‍.... അമ്മേ നീ അവരോടിത്രമാതം ചൊല്‍ക, അപരാധികളുടെ ഈ സമൂഹത്തില്‍, ഒരുപാട് സൂക്ഷിച്ച് വേണം കഴിയാന്‍.... അമ്മേ രാഖിനാളില്‍ എന്റെ ഏട്ടന്റെ കൈതണ്ട  ശൂന്ന്യമായി കിടക്കും... എന്നെ ഓര്‍ത്തോര്‍ത്ത് ഏട്ടന്റെ കണ്ണുകള്‍, നിറഞു കവിയുമ്പോള്‍, ആ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ എന്റെയും ആത്മാവ് പിടയ്ക്കും.... അമ്മേ, നീ ഏട്ടന്‍ വിതുമ്പാതെ നോക്കണം... ഞാനുണ്ട് കൂടെ എന്ന് എന്നും ചൊല്ലണം... അമ്മേ, ഒരുപാട് തേങും നിശബ്ദനായ് അങിങൊളിച്ചിരുന്നെന്നച്ചനും... ഞാനെന്റെ കുഞിനെ കാത്തീല എന്നോര്‍ത്ത് താന്‍ തന്നെ, തെന്നെ പഴിക്കും.... അച്ചനീ നോവ് നീ ഇല്ലാതെയാക്കണം... പഴിയൊന്നും ആ പാവമേല്‍ക്കാതെ കാക്കണം...

നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍....

സാംസ്കാരികപരമായി വളരെയേറെ സമൃദ്ധമായിരുന്ന ഒരു സമൂഹം ആയിരുന്നു ഭാരതത്തിന്റേത്.  വളരെ കെട്ടുറപ്പുള്ള ശക്തമായ ഒരു ജീവിത വ്യവസ്ഥ നമുക്കുണ്ടായിരുന്നു.  എന്നിട്ടും നാം ഈ വിധം തകര്‍ന്നുപോയി ?  ഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഏന്തും ചെയ്യാന്‍ തയ്യാറായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്.  ഇവര്‍ക്കെന്തേ നേര്‍‌വഴി പിഴച്ചിരിക്കുന്നു ?  തന്റെ പൂര്‍‌വ്വജന്മ പുണ്യപാപങളുമായി ഒരു കുഞ് ഇഷ്ടാനിഷ്ടങളില്ലാതെ , നന്മതിന്മകള്‍ എന്തെന്നറിയാതെ ഈ സമൂഹത്തില്‍ പിറക്കുമ്പോള്‍ , അതിനെ നേര്‍‌വഴിക്ക് നയിക്കേണ്ടത് നാം തന്നെയാണ്.  നാം പകര്‍ന്നു കൊടുക്കുന്ന ഒരു സംസ്കാരകവചവുമായിയാണ് അവന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.  തന്റെ അച്ചനമ്മമാരും , സഹോദരങളും , ബന്ധുക്കളും അവനെ ലാളിക്കുമ്പോള്‍ , സ്നേഹം എന്താണെന്ന് അവല്‍ മനസ്സിലാക്കുന്നു.  അവരുടെ സം‌രക്ഷണവലയത്തിനുള്ളില്‍ നിന്നുകൊണ്ട് അവന്‍ വളരുന്നതിനോടൊപ്പം , തനിക്കു ചുറ്റും അരങേറുന്ന നന്മതിന്മകളെ അവന്‍ നോക്കിക്കാണുന്നു.  ഈവിധം വളര്‍ന്ന് സമൂഹത്തിലിറങുന്ന ഓരോ വ്യക്തിയും താന്‍ എങനെയായിരിക്കണമെന്ന് ഇതിനകം തിരിച്ചറിഞിരിക്കണം