Posts

Showing posts from 2018

ജീവിതത്തിൽ എങ്ങനെ സന്തോഷമായിയിരിക്കാം?

സന്തോഷം എന്നത് മനസ്സിന്റെ ശാന്തിപൂർണ്ണമായ അവസ്ഥയാണ്. മനസ്സ് ശാന്തമാകുന്നതോ നമുക്ക് സന്തോഷമുള്ളപ്പോഴും. പക്ഷേ ഇതെങ്ങനെ സാധ്യമാകും?. ജീവിതം എന്നത് നാം ഉണർന്നിരിക്കുന്ന നിമിഷങ്ങളുടെ ആകെ തുകയാണ്. എല്ലാ ദിവസവും നമുക്ക് ഒരു ജീവിതവും അതുപോലെതന്നെ ഒരു മരണവുമുണ്ട്. ഏകദേശം 21 മുതൽ 30 ശതമാനം വരെ സമയം നമ്മൾ ദിവസവും മരിക്കുന്നവരാണ്. അതായത് നാം ഉറങ്ങിക്കിടക്കുകയാണ്. ഉറക്കം എന്നത് മരണത്തിന്റെ അനുജസഹോദരനാണ്. ബാക്കി 70 മുതൽ 79 ശതമാനം സമയം നാം ഉണർന്നിരിക്കുന്നു. ഈ നിമിഷങ്ങളിൽ നാം എന്തനുഭവിക്കുന്നുവോ അതാണ് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം. നമ്മൾ സന്തോഷമോടെയിരിക്കുന്ന അവസ്ഥയിൽ ജീവിതം സുന്ദരവും അല്ലാത്തപക്ഷം അത് ദുരിതപൂർണ്ണവുമാണ്. ഏന്താണ് ശരിക്കും നമുക്ക് ഈ അവസ്ഥകളെ പ്രദാനം ചെയ്യുന്നത്? അത് നമ്മുടെ ചിന്തകൾ മാത്രമാണ്. ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ള ജനങ്ങളുടെ നടുവിലാണ്. അത് വീട്ടിലായിരുന്നാലും ഓഫീസിലായിരുന്നാലും അഥവാ പൊതുസ്ഥലങ്ങളിലായിരുന്നാലും. മറ്റുള്ള ജനങ്ങളുടെ പ്രവൃത്തികൾ തെറ്റല്ല, മറിച്ച് ഒരു പ്രത്യേകതരത്തിൽ അവരും ശരിയാണ്. ഒന്നുമില്ലെങ്കിൽ അവർക്കുവേണ്ടിമാത്രമെങ്കിലും അവർ ശരിയാണ്. അങ്ങനെ

അച്ഛന് മകളോട് പറയാനുള്ളത്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു' ''മോളേ ഒരു ചോദ്യം. ഇതിന്റെ ശരിയായ ഉത്തരം നീ പറയണം. പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?'' ''നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..'' മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..'' മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു. അത് കണ്ട അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു. ഇത് നോക്കി നിന്ന മകളോട് അച്ഛൻ. ''മോളേ ഇതാണ് സത്യാവസ്ഥ..., നൂല് പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു.. എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....? നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഈ അച്ഛൻ, എന്റെ നിയന്ത്രണത

My carnatic vocal

Image
My carnatic vocal @ Manampuzha Sree B hadrakali temple.

99 ന്റെ പരീക്ഷ

ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു.. ''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?" മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും." രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?" മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!'' രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി, സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി.. രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു.. അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു.. "ആഹാ.. 100 വെള്ളി നാണയങ്ങൾ!!" അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി.. എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം! പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്

ജീവിതമൂല്യം

ഒരിക്കൽ ഒരു കുട്ടി തന്റെ അഛനോട് ചോദിച്ചു... "അഛാ എന്താണ് ജീവിതത്തിന്റെ വില?" അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട. കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു : "ഹായ് നല്ല ഭംഗിയുള്ള കല്ല്. ഇത് എനിക്ക് തരാമോ?എനിക്ക് ഇത്  പുന്തോട്ടത്തിൽ വെക്കാനാണ്... ഇതിന്റെ വില എത്രയാണ്...?" അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ... അപ്പേൾ ആ സ്ത്രീ ചോദിച്ചു "രണ്ട് രൂപയാണോ? എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം." അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട്  പറഞ്ഞു: "രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു..." അപ്പോൾ അച്ചച്ഛൻ പറഞ്ഞു. : "എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ..." അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ

വിശ്വാസം അതല്ലേ എല്ലാം?

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു. ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു... അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി. അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌. പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ