അച്ഛന് മകളോട് പറയാനുള്ളത്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു'

''മോളേ ഒരു ചോദ്യം. ഇതിന്റെ ശരിയായ ഉത്തരം നീ പറയണം.
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''

''നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..''
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.

അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''

മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു. അത് കണ്ട അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ.

''മോളേ ഇതാണ് സത്യാവസ്ഥ...,
നൂല് പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു.. എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....? നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഈ അച്ഛൻ, എന്റെ നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ.."

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍