Posts

മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം

Image
മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്. ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്. പ്രത്യേകപരിപാടികള്‍ -  തോറ്റം‌പാട്ട് -  സപ്താഹം -  നവാഹം -  നാരങാവിളക്ക് -  പൊങ്കാല വിലാസം മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേ...

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

പാശ്ചാത്യരുടെ പാദമുദ്ര പിന്‍‌തുടരുന്നവര്‍ക്കൊരു ബാഡ് ന്യൂസ്.  ഒരു ചിരിവിപ്ലവം നമ്മെ ജയിലിലടപ്പിക്കാന്‍ സാധ്യതയുണ്ട്.  സ്വന്തം വീട്ടില്‍ നിന്നുകൊണ്ട് ഉച്ചത്തില്‍ ചിരിച്ച 42 കാരനായ ഷിയാവെല്ലിയെ ആണ് യു. എസ്. പോലീസ് തുറുങ്കിലടച്ചത്. അയല്‍ വാസിയുടെ ശാന്തത നശിപ്പിച്ചുവെന്ന് പറഞുകൊണ്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.   ഞരമ്പ് സംബന്ധമായ അസുഖവും തലകറക്കവും ഉള്ള ആളാണ് ഷിയാവെല്ലി.  ഇതേചൊല്ലി അയല്‍‌വാസി എന്നും പരിഹസിക്കാറുണ്ടായിരുന്നുവെന്നും, അതിലുണ്ടായ ദേഷ്യത്താലാണ് താന്‍ അയാളെ മനഃപ്പൂര്‍‌വ്വം ശല്ല്യം ചെയ്തതെന്നും, ഇത് ഇത്ര വലിയ ഒരു കുറ്റമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷിയാവെല്ലി പോലീസിനോട് പറഞു.   30 ദിവസത്തെ ജയില്‍‌വാസവും, 500 ഡോളറുമാണ് പിഴ.  മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്നതോ, അവരെ അലട്ടുന്നതോ, അവരുടെ കാര്യങളില്‍ ഇടപെടുന്നതോ, അത് തടസ്സപ്പെടുത്തുന്നതോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുക, അഥവാ മറ്റുള്ളവരോട് ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ നടപടി. ഈ പരിപാടി ഇന്ത്യയില്‍ നടപ്പിലാക്കിയാലുള്ള അവസ്ഥ ഓര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്. നാം ഇന്ത്യാക്...

മനുഷ്യന്‍..... ഒരു സാമൂഹ്യജീവി....

അനേകായിരം വര്‍ഷങള്‍ കൊണ്ട് മനുഷ്യന്‍ താനെന്താണെന്നോ, ഈ പ്രപഞ്ചമെന്താണെന്നോ അറിയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ നിന്നും, പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്ക് രൂപം കൊണ്ടും, ഭാവം കൊണ്ടും, സംസ്കാരം കൊണ്ടും മാറപ്പെട്ടു.  ഈ ദീര്‍ഘകാല പരിണാമത്തിനിടയില്‍ എന്തു ഭക്ഷിക്കണമെന്നും, നാണം മറയ്ക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും, ജീവിതത്തിന് ഒരു ചിട്ടയും വ്യവസ്ഥയും ഉണ്ടായിരിക്കണമെന്നും, പാര്‍പ്പിടം കെട്ടി താമസിക്കണമെന്നും, അങ് അത്യുന്നതങളില്‍ തനിക്കും പ്രപഞ്ചത്തിനും നാഥനായി ഒരു ഈശ്വരനുണ്ടെന്നും, അവന്‍ പൂജിക്കപെടേണ്ടവനാണെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കി.  അങനെ സ്വന്തം നന്മക്കുവേണ്ടി സമൂഹം എന്ന ഒരു ജീവിതവ്യവഹാരവ്യവസ്തിഥി ഉണ്ടാക്കുകയും, അതിനനുസൃതം ജീവിക്കാന്‍ പഠിക്കുകയും, തുടര്‍ന്ന് ഒരു സാമൂഹികജീവിയായി ജീവിതത്തിന്റെ എല്ലാ തുറകളിലും  ആവും വിധം പൂര്‍ണ്ണനായി ജീവിച്ചുപോരുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന മനുഷ്യന്റെ ഈ വികസനം സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ നന്മയും സമൃദ്ധമായിരുന്നു.  പക്ഷേ, തുടര്‍ന്നുണ്ടായ അവന്റെ ആധുനീക...

ധര്‍മ്മം.

പുരുഷാര്‍ത്ഥങളില്‍ ആദ്യത്തേത്.  ധര്‍മ്മത്തില്‍ കൂടിയുണ്ടാകുന്ന അര്‍ത്ഥം, ധര്‍മ്മാധിഷ്ഠിതമായ ഈ അര്‍ത്ഥം കൊണ്ട് അനുഭവിക്കുന്ന കാമങള്‍ (ആഗ്രഹങള്‍, സുഖഭോഗങള്‍), തുടര്‍ന്നുള്ള ത്യാഗവും, മോക്ഷവും.  ഇവയാണ് പുരുഷാര്‍ത്ഥം എന്നറിയപ്പെടുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍.  അവയില്‍ ആദ്യത്തേത് ധര്‍മ്മം. ധര്‍മ്മം സനാതനമാണ്.  ഏതൊരു സത്കര്‍മ്മത്തിന്റേയും അടിസ്ഥാനഘടകം ധര്‍മ്മമാണ്.  പ്രപഞ്ചത്തില്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഏതൊരു കര്‍മ്മവും വിജയിക്കുന്നു.  നേരേ മറിച്ച്, അധര്‍മ്മത്തിന്റെ മുകളില്‍ ഉയര്‍ന്നുപൊങുന്ന എന്തും ഒരു പരിധികഴിഞാല്‍ തകര്‍ന്ന് നിലം പൊത്തുന്നു.  ഇഷ്ടാനിഷ്ടങളില്‍ നിന്നും അല്പം മാറി നിന്നുള്ള ഒരു വീക്ഷണത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമാണിത്.  സമൂഹത്തിലേക്കിറങുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഈ സത്യം വരും തലമുറയ്ക്ക് കൈമാറണ്ട ഉത്തരവാധിത്വം നമ്മുടേതാണ്. സത്യത്തെ ഈശ്വരനായി കണ്ട്, അതിനെ ഹൃദയത്തില്‍ സ്ഥാപിച്ചാല്‍, ബാക്കിയെല്ലാം താനേ ശരിയാകും.  കാരണം സകലതും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ധര്‍മ്മം സത്യത്തില്‍ നിലകൊ...

നിര്‍ഭയയെ ഓര്‍ത്ത് ശ്രീ അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം

അമ്മേ! ഒരുപാട് വേദന ഞാന്‍ സഹിച്ചു..... ഒരുപാട് നൊമ്പരം തന്നു ഞാന്‍.... നിന്നോടിനി ഇത്രമാത്രം ചൊല്ലി പോവുകയാണ്.... ഇന്ന് ഞാന്‍ വിട വാങുന്ന വേളയില്‍, എന്നെ ഒരുനോക്ക് കാണുവാന്‍  എന്റെ സ്നേഹിതര്‍ എത്തവേ, പുതുവെള്ള ചുറ്റിക്കിടക്കുമെന്നെ നോക്കി ഹൃദയം പിളര്‍ക്കുമാറേങലോടെ തകര്‍ന്നു പോകുമവര്‍.... ഒരു പെണ്‍കിടാവായ് പിറന്ന തന്‍ ജന്മങളെ ഉരുകുന്ന കരളാല്‍ പഴിക്കുമവര്‍.... അമ്മേ നീ അവരോടിത്രമാതം ചൊല്‍ക, അപരാധികളുടെ ഈ സമൂഹത്തില്‍, ഒരുപാട് സൂക്ഷിച്ച് വേണം കഴിയാന്‍.... അമ്മേ രാഖിനാളില്‍ എന്റെ ഏട്ടന്റെ കൈതണ്ട  ശൂന്ന്യമായി കിടക്കും... എന്നെ ഓര്‍ത്തോര്‍ത്ത് ഏട്ടന്റെ കണ്ണുകള്‍, നിറഞു കവിയുമ്പോള്‍, ആ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ എന്റെയും ആത്മാവ് പിടയ്ക്കും.... അമ്മേ, നീ ഏട്ടന്‍ വിതുമ്പാതെ നോക്കണം... ഞാനുണ്ട് കൂടെ എന്ന് എന്നും ചൊല്ലണം... അമ്മേ, ഒരുപാട് തേങും നിശബ്ദനായ് അങിങൊളിച്ചിരുന്നെന്നച്ചനും... ഞാനെന്റെ കുഞിനെ കാത്തീല എന്നോര്‍ത്ത് താന്‍ തന്നെ, തെന്നെ പഴിക്കും.... അച്ചനീ നോവ് നീ ഇല്ലാതെയാക്കണം... പഴിയൊന്നും ആ പാവമേല്‍ക്കാതെ ക...

നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍....

സാംസ്കാരികപരമായി വളരെയേറെ സമൃദ്ധമായിരുന്ന ഒരു സമൂഹം ആയിരുന്നു ഭാരതത്തിന്റേത്.  വളരെ കെട്ടുറപ്പുള്ള ശക്തമായ ഒരു ജീവിത വ്യവസ്ഥ നമുക്കുണ്ടായിരുന്നു.  എന്നിട്ടും നാം ഈ വിധം തകര്‍ന്നുപോയി ?  ഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഏന്തും ചെയ്യാന്‍ തയ്യാറായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്.  ഇവര്‍ക്കെന്തേ നേര്‍‌വഴി പിഴച്ചിരിക്കുന്നു ?  തന്റെ പൂര്‍‌വ്വജന്മ പുണ്യപാപങളുമായി ഒരു കുഞ് ഇഷ്ടാനിഷ്ടങളില്ലാതെ , നന്മതിന്മകള്‍ എന്തെന്നറിയാതെ ഈ സമൂഹത്തില്‍ പിറക്കുമ്പോള്‍ , അതിനെ നേര്‍‌വഴിക്ക് നയിക്കേണ്ടത് നാം തന്നെയാണ്.  നാം പകര്‍ന്നു കൊടുക്കുന്ന ഒരു സംസ്കാരകവചവുമായിയാണ് അവന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.  തന്റെ അച്ചനമ്മമാരും , സഹോദരങളും , ബന്ധുക്കളും അവനെ ലാളിക്കുമ്പോള്‍ , സ്നേഹം എന്താണെന്ന് അവല്‍ മനസ്സിലാക്കുന്നു.  അവരുടെ സം‌രക്ഷണവലയത്തിനുള്ളില്‍ നിന്നുകൊണ്ട് അവന്‍ വളരുന്നതിനോടൊപ്പം , തനിക്കു ചുറ്റും അരങേറുന്ന നന്മതിന്മകളെ അവന്‍ നോക്കിക്കാണുന്നു.  ഈവിധം വളര്‍ന്ന് സമൂഹത്തിലിറങുന്ന ഓരോ വ്യക്തിയും താന...

ചതുര്‍യുഗം

Image
നാല് യുഗങ്ങളാണ് ഉള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണിവ. ഈ നാലു യുഗങ്ങളും കൂടി പന്തീരായിരം ദിവ്യ വര്‍ഷങ്ങള്‍ (43,20,000 മനുഷ്യവര്‍ഷങ്ങള്‍) വരും. കൃതയുഗം നാലായിരത്തി എണ്ണൂറു ദിവ്യസംവത്സരം ദൈര്‍ഘ്യമുള്ളതാണ്. അതായത് 17,28,000 മനുഷ്യവര്‍ഷം. ത്രേതായുഗമാകട്ടെ മൂവായിരത്തി അറുന്നൂറ് ദിവ്യവര്‍ഷം. (12,90,000 മനുഷ്യവര്‍ഷം)വരും. ദ്വാപരയുഗത്തിന് രണ്ടായിരത്തി നാനൂറ് ദിവ്യവര്‍ഷം (8,64,000 മനുഷ്യവര്‍ഷം) ദൈര്‍ഘ്യമുണ്ട്. കലിയുഗമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യവര്‍ഷമാണ് (4,30,000 മനുഷ്യവര്‍ഷം) കലിയുഗത്തിന്‍െറ ദൈര്‍ഘ്യം. കൃതയുഗത്തില്‍ ജനങ്ങള്‍ എല്ലാവരും സത്യസന്ധരും ധര്‍മ്മിഷ്ടരുമായിരിക്കും. ത്രേതായുഗത്തിലേക്കെത്തുമ്പോള്‍ നാലില്‍ ഒരുഭാഗം അധര്‍മ്മികളാവും. ദ്വാപരയുഗത്തില്‍ പകുതിപ്പേരും അധര്‍മ്മികളാകും. കലിയുഗത്തില്‍നാലില്‍മൂന്നും അധര്‍മ്മികളായിരിക്കും. എന്നാല്‍ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം കൊണ്ടുമാത്രം മോക്ഷം ലഭിക്കുമെന്നാണ്. ഈ വരുന്ന വിഷുവിന് കലിയുഗം തുടങ്ങിയിട്ട് 18,67,201 ദിവസങ്ങളാകും. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ദിവസമാണ് കലിയുഗം തുടങ്ങിയതെന്ന...