ഈശാവാസ്യമിദം സര്‍വ്വം യത് കിം ച ജഗത്യാം ജഗത്
മഹാത്മാക്കള്‍ കണ്ണടച്ചുകൊണ്ട് പറയുന്നു, പരമാത്മചൈതന്യം സകല ചരാചരങളിലും കുടികൊള്ളുന്നുവെന്ന്. കേള്‍ക്കുന്ന മാത്രയില്‍ നമ്മളില്‍ കുറെ ചോദ്യങളുയരും. ഉണ്ടെങ്കില്‍ എവിടെ?, എന്തേ തെളിവ്?, എന്താണതിന്റെ സ്വരൂപം?. നമുക്ക് കാണാന്‍ കഴിയുന്നതെല്ലാം ജഡവസ്തുക്കളാണ്. നമുടെ നഗ്നനേത്രങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തത്ര ചെറിയ ആറ്റങള്‍ പോലും സ്വയം പ്രവര്‍ത്തിക്കുന്നവയാണ്. ഈ അതിസൂക്ഷ്മമായ ആറ്റങളുടെ പ്രവര്‍ത്തനം തുടങി, സൗരയൂധത്തിലുള്ള ഗ്രഹങളുടെ ചലനവും കടന്ന് അതിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങളും (ഇനി അതിനുമപ്പുറം വല്ലതുമുണ്ടെങ്കില്‍ അതും) സാധ്യമാകണമെങ്കില്‍ അതിന് അനന്തമായ ഒരു ശക്തിയുടെ (Energy) ആവശ്യകതയുണ്ട്. അതവിടെ നിക്കട്ടെ. നമ്മുടെ ഹൃദയം നമ്മള്‍ ഭൂജാതരാകുന്നതിന് മാസങള്‍ക്ക് മുന്‍പേ തന്നെ മിടിച്ച് തുടങുന്നു. നമ്മുടെ വൃക്കകള്‍, Digestive system, നാഡീഞരമ്പുകള്‍, ഓര്‍മ്മയുടെ ഉറവിടം, ചിന്തയുടെ ആസ്ഥാനം, ഇങനെ പലതും ഒരു വ്യക്തിയുടെ ശരീരത്തിനുള്ളില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. നൂറ് ശതമാനവും സ്വയം. ഉറക്കത്തില്‍ പോലും. ഇതെങനെ സംഭവിക്കുന്നു. വൈദ്യുതി വിഛേദിക്കപെട്ടാല്‍ വെറും ബള്‍ബുകള്‍