ഏതു ജീവന്‍ എവിടെ ജനിക്കും
ചില ജീവന്‍ ചേരിയില്‍ ജനിക്കുന്നു. ചില ജീവന്‍ കൊട്ടാരത്തില്‍ ജനിക്കുന്നു. ഇതില്‍ ഏതു ജീവന്‍ എവിടെ ജനിക്കണമെന്നതിനു അടിസ്ഥാനം ആരുക്കും പറയാന്‍ കഴിയില്ല. ജനിച്ചു കഴിഞാന്‍ കാക്കയ്ക്കും തന്‍ കുഞ് പൊന്‍ കുഞു. നമ്മള്‍ അതിനെ വളര്‍ത്തുന്നു, പഠിപ്പിക്കുന്നു, കാത്തുകൊള്ളേണമേ എന്നു ഈശ്വരനോട് പ്രാത്ഥിക്കുന്നു. ജനനാനന്തരം തന്റെ ജീവിതാവസ്ഥയ്ക്കൊത്ത സംസ്കാരത്തില്‍ വ്യവഹരിച്ചു ഇരുവരും തന്റെ ജീവിത സുഖ-ദുഃഖങള്‍ അനുഭവിക്കുന്നു.
ഇവിടെ പൂര്‍വ്വജന്മ പ്രാരാബ്ദങള്‍ എന്നു ആതമീയ ശാസ്ത്രങള്‍ പറയുന്നതു മാത്രമാണ് അവലംബം. ഈ ലോകത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്തതായി ചിലതുണ്ടു. കര്‍മ്മഫലം, സമയദോഷം എന്നൊക്കെ. അത് അനുഭവിച്ചേ മതിയാകൂ. നമ്മുടെ ഭാഗ്യനിര്‍ഭാഗ്യം എന്ന പ്രതിഭാസവും, ആ കര്‍മ്മഫലത്തെയും സമയദോഷത്തെയും ആശ്രയിച്ചു നില്‍ക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പരമ ഭക്തനായിരുന്നു സുധാമ എന്ന കുചേലബ്രഹ്മണന്‍. അദ്ദേഹത്തിന്റെ ആത്മീയമെന്നോ, ലൗകികമെന്നേ പറയാവുന്ന ജീവിതത്തിന്റെ ഏറിയ നാളുകളും ദുരിതപൂര്‍ണ്ണമായിരുന്നു. ഒരു സമയം കഴിഞപ്പോള്‍ മാത്രമാണ് സാക്ഷാല്‍ ഭഗവാനു പോലും അദ്ദേഹത്തെ രക്ഷിയ്ക്കാന്‍ കഴിഞതു.
ഒരസുഖം ഒരാളെ വല്ലാതെ വലച്ചപ്പോള്‍ അയാള്‍ കുറെകൂടി വിദഗ്‌ധനായ ഒരു ഡോക്ടറെ കണ്ടു. താമസിയാതെ സുഖം പ്രാപിക്കുകയും ചെയ്തു. എന്നിട്ട് പറഞു. "ഒരു പക്ഷേ ആദ്യം തന്നെ ഞാന്‍ താങ്കളെ സമീപിച്ചിരുന്നെങ്കില്‍ എന്‍റെ അസുഖം കുറെ കൂടി നേരത്തെ ശമിക്കുമായിരുന്നു". അപ്പോള്‍ ഡോക്ടര്‍ പറഞത് ഇപ്രകാരമായിരുന്നു. "സുഹൃത്തേ, അസുഖം ഒരു പ്രാരാബ്ദമാണ്. അതു അനുഭവിച്ചു തന്നെ തീരണം. ഞങള്‍ ഒരു നിമിത്തം മാത്രം."
Comments
Post a Comment