നമ്മള്‍ എങ്ങനെ നാം ആയി മാറുന്നു?

സമൂഹത്തില്‍ ഒരുപക്ഷേ മറ്റുള്ളവര്‍ എങ്ങനെ മാറപ്പെടുന്നു എന്ന് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം.  എന്നാല്‍ നമ്മള്‍ എങ്ങനെ നാം ആയി മാറുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?. 

എന്നും കുളി ശീലമാക്കിയവന് ഒരു ദിവസം പോലും കുളിക്കാതിരിക്കാന്‍ കഴിയില്ല.  പുതിയ ആഹാരം മാത്രം കഴിച്ച് ശീലിച്ചവന് പഴയ ആഹാരം ഒരിക്കലും കഴിക്കാന്‍ പറ്റില്ല.  കഴുകിയുണക്കിയ വസ്ത്രം മാത്രം ധരിച്ച് ശീലിച്ചവന് അലക്കാത്ത വസ്ത്രം ധരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.  മധുരമുള്ള ചായ കുടിച്ച് ശീലിച്ചവന് മധുരമില്ലാത്ത ചായ കഷായം പോലെയാണ്.   

മിക്കവാറും പല കാര്യങളിലും, ബുദ്ധി പറയുന്നത് മനസ്സിനോ, മനസ്സ് പറയുന്നത് ബുദ്ധിക്കോ സ്വീകാര്യമാകാറില്ല. കാരണം ബുദ്ധി ഗുണദോഷങളില്‍ അഥിഷ്ടിതമായി പ്രവര്‍ത്തിക്കുമ്പോള്‍, മനസ്സ് ഇന്ദ്രിയങള്‍ക്ക് വശപ്പെട്ട് പ്രവര്‍ത്തിക്കുന്നു.  എങ്കില്‍, മുകളില്‍ പറഞ ഈ ശീലങളൊക്കെ നമ്മുടെ മനസ്സിനും, ബുദ്ധിക്കും ഒരുപോലെ പ്രീയമുള്ളവയാണ്.

പക്ഷേ, ബുദ്ധിയുടേയും, മനസ്സിന്‍റെയും, സ്വാധീനത്തില്‍ നിന്നും, വളരെ ശക്തമായി അടര്‍ത്തിയെടുത്ത് ഞാന്‍ എന്ന വ്യക്തിത്വത്തെ രൂപ-രസ-ശബ്ദ്ധ-ഗന്ധ-സ്പര്‍ശനത്തിന് അടിമയാക്കുന്ന ഇന്ദ്രിയങളുടെ ശക്തി അപാരമാണ്.  ബുദ്ധി ഈശ്വരസ്വരൂപമാണ്.  തെറ്റായ പല ചെയ്തികളിലും, ബുദ്ധി നമ്മളെ  തുണക്കാറുണ്ട്.  കുട്ടിക്കാലത്ത്   അച്ചന്റെ  പോക്കറ്റില്‍ നിന്നും മുട്ടായി വാങിക്കാന്‍ പത്ത് പൈസ കട്ടെടുക്കുംപോള്‍   ഇടം വലം നോക്കുന്നത് അതിന് തെളിവാണ്.  ആ താക്കീതുകള്‍ നമ്മള്‍ പലപ്പോഴും വക വയ്ക്കാറില്ല.

ഇന്ദ്രിയങളെപ്പോലെ തന്നെ അതിന്റെ ഉല്പന്നങളായ ശീലങളും, നമ്മുടെ മനസ്സിനേയും, ബുദ്ധിയേയും വല്ലാതെ സ്വാധീനിക്കാറുണ്ട്.  മേല്‍ പറഞതുപോലെയുള്ള ശീലങള്‍ അതിനുദാഹരണങളാണ്.  പക്ഷേ, ഇന്ദ്രിയങളില്‍ നിന്നും ജനിച്ചതുമൂലം, അവിവേകിയായാണ് അവയും പ്രവര്‍ത്തിക്കുന്നത്.  മുകളില്‍ പറഞതിന് വിവരീതമെന്നതുപോലെ രണ്ടുദിവസം കുളിക്കാതിരുന്നാള്‍, മൂന്നാം ദിവസം കുളിക്കാല്‍ അല്പം മടി തോന്നും.  നാലാം ദിവസം ഇനി ഇപ്പോള്‍ നാളെ കുളിക്കാമെന്നാകും.  ഇനി ബുദ്ധിയുടെ പരമാവധി സ്വാധീനമുണ്ടായാല്‍ ഒരുപക്ഷേ അഞ്ചാം നാള്‍ കുളിച്ചെന്ന് വരാം.  പക്ഷേ വീണ്ടും, ആറാം നാള്‍ കുളിക്കാതിരിക്കുന്നതിന്റെ ആ സുഖം ഒന്നുകൂടി അനുഭവിച്ചാല്‍ കൊള്ളാമെന്ന് തോന്നും.  ഇത് മനുഷ്യസഹജം. 

ഈ പറഞ്ഞത് നമ്മുടെ ബാഹ്യമായ വ്യക്തിത്വത്തെകുറിച്ച് മാത്രം  (Outer Personality). ഇനി നമുക്കൊരു ആന്തരികമായ വ്യക്തിത്വമുണ്ട് (Inner Personality).  നമ്മുടെ സ്വഭാവം.  കുശുമ്പ്, അസൂയ, ദേഷ്യം, പക, അഹങ്കാരം, മാത്സര്യം, കാമം,  ഇങനെയുള്ള കാര്യങളാണ് ആന്തരികമായ വ്യക്തിത്വത്തിന് വക്രമായ രൂപം പ്രദാനം ചെയ്യുന്നത്.  അത് എത്രനാള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായി നമ്മോടുചേര്‍ന്ന് നിന്ന് നമ്മുടെ മനസ്സിന് നൈമിഷികമായ ഒരു ആനന്ദം  തരുന്നുവോ അത്രനാള്‍‍ അതൊരു കുറവായി തോന്നുകയില്ല.   ആകെയുള്ളതില്‍ ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ച് നമ്മുടെ അന്തര്‍‌രൂപം കൂടുതല്‍ കൂടുതല്‍ വിരൂപമായിക്കൊണ്ടിരിക്കും. 

വേണ്ടതെന്തെന്നാല്‍ ഹൃദയത്തില്‍ ബോധം എന്ന ഈശ്വരചൈതന്യത്തെ കുടിയിരുത്തുക.  അതിന്റെ സാന്നിധ്യത്തില്‍ നമതിന്മകളെ തിരിച്ചറിയുക.   എങനെയൊക്കെ നമ്മള്‍ ബാഹ്യവ്യക്തിത്വത്തെ മനോഹരമായി സം‌രക്ഷിക്കുന്നുവോ, അങനെയൊക്കെ നമ്മള്‍ നമ്മുടെ ആന്തരികവ്യക്തിത്വത്തെയും, സം‌രക്ഷിക്കണം.  ഇതുകൊണ്ട് ദോഷം ഒന്നും തന്നെയില്ലെന്ന് മത്രമല്ല. തലവേദന, മാനസിക സംകര്‍ഷം, പിരിമുടുക്കം തുടങിയ രോഗങളില്‍ നിന്ന് മുക്തി കിട്ടുന്നു. ഒരുപാട് സമയം ലാഭമാകുന്നു.  തുടര്‍ന്ന് ശാന്തിയും, സമാധാനപൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കാന്‍ നമുക്കു സാധ്യമാകുന്നു



Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍