ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ

ശ്രീമദ് ഭാഗവതത്തില്‍ നമുക്കെല്ലാം അറിയാവുന്ന ഒരു കഥയുണ്ടു.  ഗോപികമാര്‍ യമുനയില്‍ ‍‍ വിവസ്ത്രരായി നീരാടുമ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവരുടെ ചേല കവര്‍ന്നുകൊണ്ട് അരയാല്‍ കൊമ്പത്ത് കയറി ഇരുന്നു.  ഞങളുടെ ചേല തരൂ കൃഷ്ണാ എന്നവര്‍ വിലപിച്ചപ്പോള്‍, പുണ്യനദിയായ യമുനയില്‍ വിവസ്ത്രരായി കുളിക്കുന്നതു തെറ്റാണെന്നും, കൈകൂപ്പി തൊഴുതു വന്നാല്‍ ചേല തരാമെന്നുമായി കൃഷ്ണന്‍.  ഒരുകരം കൊണ്ട് നാണം മറച്ചു മറുകരം കൂപ്പി വന്ന ഗോപിമാരോട് ഭഗവാന്‍ പറഞ്, ഒരു കരം കൊണ്ട് ഈശ്വരനെ തൊഴുതാല്‍ മറുകരം മുറിക്കണമെന്നാണ്‍്‌ ശാസ്ത്രോക്തികള്‍.

കഥ പരീക്ഷിത്ത് മഹാരാജാവിന്‌ ശ്രീശുകമഹര്‍ഷി ഉപദേശിച്ചപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഒരു സംശയം ഉദിച്ചു.  ഭഗവാനെന്തിന്‌ ഇങനെ തെറ്റായ കാര്യങള്‍ ചെയ്യുന്നുസര്‍‌വ്വസാധാരണം.  ഈ കഥ കുട്ടികാലത്തു ഞാന്‍ കേട്ടപ്പോള്‍ എനിക്കു കൗതുകമായിരുന്നു.  കുറെ കൂടി വളര്‍ന്നപ്പോള്‍ എന്നില്‍ തെല്ല്‌ ജിജ്ഞാസ ഉണര്‍ന്നു.  നാട്ടിലുള്ള മുതിര്‍ന്നവര്‍ ഭക്തിയോടെ ഇങനെ പാടി നിര്‍‌വൃതിയടയുന്നതു ഞാന്‍ നോക്കി നിന്നു. 

"ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ..
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണികാണാന്‍...."

പക്ഷേ, ഞാനും ഒരു പരീക്ഷിത്ത് ആയി മാറുകയാണെന്നു എനിക്കു തോന്നി.  ഞാന്‍ വളരെയധിയകം പ്രശസ്ഥനായ ഒരു ഗുരുവിനോട് ചോദിച്ചു. അദ്ദേഹം പറഞു.  അന്നു പരീക്ഷിത്ത് രാജാവിന്റെ സംശയനിവാരണത്തിനായി ശുകമഹര്‍ഷി ഇപ്രകാരം പറഞുവത്രെ.  "ഭഗവാന്‍ ശ്രീകൃഷ്ണനെ അങ്‌ സാധരണ മനുഷ്യനായി ഒരിക്കലും കാണരുതു.  ഭൗതികമായി അവിടുന്ന്‌ ഭഗവത് സാക്ഷാല്‍ക്കാരമുള്ള ഗുരുവും, ആത്മീയമായി അവിടുന്ന്‌ സകല ചരാചരങളുടേയും ആത്മാവുമാണ്‌".  ഭഗവത് ഗീതയുടെ പത്താമത്തെ അധ്യായത്തില്‍ ഇരുപതാം ശ്ലോകം കൂടി വായിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.  ഞാന്‍ ശ്രീമദ് ഭഗവത് ഗീതയിലെ പേജുകള്‍ മറിച്ചുനോക്കി.  അതില്‍നിന്നും ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ സന്ദേശം ഞാന്‍ വായിച്ചു. 

"അഹമാത്മാ ഗുഡാകേശ സര്‍‌വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ദ ഏവ ച" (ഭ. ഗീ. 10:20)

(അര്‍ജ്ജുനാ! ഞാന്‍ സര്‍‌വ്വ ഭൂതങളുടേയും അന്തരംഗത്തില്‍ സ്ഥിതിചെയ്യുന്ന പരമാത്മാവാണ്‌.  സര്‍‌വ്വ ചരാചരങളുടേയും ആദിയും മധ്യവും അന്തവും ഞാനാണ്‌.)

ഞാന്‍ സംതൃപ്തനായില്ല.  പരീക്ഷിത്ത് മഹാരാജാവിലുള്ളതിനേക്കാള്‍ കേമമായി ഭഗവാനെ അറിയാനുള്ള ഒരു ത്വര എന്നില്‍ ആഞടിച്ചതു ഞാനറിഞു.  ഞാന്‍ വീണ്ടും ആ സ്വാമിജിയോട് തിരക്കി.  അദ്ദേഹം ഇപ്രകാരം പറഞു.  "കഥകളില്‍ കൂടിയല്ല, തന്റെ തത്വങളിന്‍ കൂടി തന്നെ അറിയാന്‍ ശ്രമിക്കണമെന്നാണ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നതു.  ഗോപികമാരുടെ വസ്ത്രങള്‍ നമ്മുടെ ജീവനെ ആവരണം ചെയ്യുന്ന ശരീരത്തെ പ്രധിനിധീകരിക്കുന്നു.  ചേല കവരുക എന്നതുശരീരമാണ്‌ ഞാന്‍ എന്ന മിഥ്യാബോധത്തെ മാറ്റുക എന്നര്‍ത്ഥം കൊള്ളുന്നു.  എത്ര നാള്‍ നമ്മള്‍ ഈ ശരീമാണെന്ന തെറ്റായ ബോധത്തില്‍ ജീവിക്കുന്നുവോ, അത്ര നാള്‍ നമുക്കു ഭഗവാന്റെ അനന്തമായ സാമീപ്യം അറിയാന്‍ കഴിയുകയില്ല". 

അന്തമായ ഭക്തിയില്‍ നിന്നു മനസ്സ് തെല്ലൊന്നുയര്‍‌ന്നാല്‍ കഥകളിലെ കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ ബോധം നമ്മളെ പ്രേരിപ്പിക്കുന്നു.  അങനെ നിഗൂഡമായ വസ്തുതകളെ തിരിച്ചറിയാല്‍ സാധിക്കുന്നു.  തുടര്‍ന്നു  മനസ്സിനെ കൂടുതല്‍ ശുദ്ധമായും, ശ്രേഷ്ടമായും ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ നകുക്കു കഴിയുന്നു. 



Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍