സുന്ദരമാം നിമിഷങളേ നിങളങെന്തേ അടര്‍ന്നുപോണിത്രവേഗം?

സുന്ദരമാം നിമിഷങളേ നിങള-
ങെന്തേ അടര്‍ന്നുപോണിത്രവേഗം?
ഒന്നുപതുക്കെ പൊലിഞുകൂടേ, "ഇവര്‍-
ക്കെന്തു തിടുക്കമാണെന്നുമെന്നും"!

കുങ്കുമസൂര്യന്‍ ജ്വലിച്ച് തളര്‍ന്നതാ-
അങ് പടിഞാറൊരാഴി തന്നില്‍
ചെന്നിറങുമ്പൊഴുതങ് ചേക്കേറുന്നു
രത്രിതന്‍ നീലിമ എന്റെ കണ്ണില്‍

വാനില്‍ പറന്ന് കളിച്ച പൊന്‍‌മൈനകള്‍
മാനമിരുണ്ടതും കണ്ടു മെല്ലെ
പാട്ടും, കളിയും നിറുത്തി പല പല
കൂട്ടില്‍ കരേറിയുറങിടുന്നു.

എന്തൊരു ചന്തമാണെന്നുമെന്‍ വാടിയില്‍
നിന്നീ കുസുമങള്‍ ആടിടുമ്പോള്‍
നിങളോടൊപ്പം കൊഴിഞുവീണമ്മലര്‍
മന്നിലുറങുമെന്നേക്കുമായി

ഇന്നു പുലര്‍ച്ചക്കുണര്‍ന്നാതാണീസുമം
കണ്ടോ?, കൊഴിഞുപോയിത്രവേഗം
മന്ദസമീരനവളുമൊത്താടുന്ന-
തെന്തൊരു ചാരുതയോര്‍ത്തിടുമ്പോള്‍!

ഞാനെന്റെയമ്മയ്ക്കൊരുണ്ണിയായ് വാണൊരു
കാലമേ നിങളെവിടെയിപ്പോള്‍?
പൊയ്പ്പോയൊരാനിമിഷങളും ഞാനുമി-
ങിപ്പോളൊരുമിക്ക സാധ്യമാമോ?

സുന്ദരമാം നിമിഷങളേ നിങള-
ങെന്തേ അടര്‍ന്നുപോണിത്രവേഗം?
ഒന്നുപതുക്കെ പൊലിഞുകൂടേ, ഇവര്‍-
ക്കെന്തു തിടുക്കമാണെന്നുമെന്നും?

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍