മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ
എത്ര സുന്ദരമായിരിക്കും ആ അവസ്ഥ!. ആരും വലുതുമല്ല, ആരും ചെറുതുമല്ല. എല്ലാവര്‍ക്കും ഒരു രൂപയ്ക്കു അരി ..... എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും കാറ്, എല്ലാവര്‍ക്കും ഒരേ ബാങ്ക് ബാലന്‍സ്. ആരും ആരുടേയും മുന്നില്‍ മീശ പിരിക്കില്ല, തുറിച്ചു നോക്കില്ല, മൂക്കത്ത് വിരല്‍ വയ്ക്കില്ല. ആര്‍ക്കും കക്കേണ്ട ആവശ്യമില്ല. ആര്‍ക്കും ആരേയും ചതിക്കേണ്ടതായും ഇല്ല. വളരെ മനോഹരമായ ജീവിതാവസ്ഥ. പക്ഷേ, പിന്നെന്തിനു മഹാബലിയെ പാതാളത്തിലേക്കയച്ചു.
മഹാബലി എന്ന വാകിന്റെ അര്‍ത്ഥമൊന്ന് പരിശോധിക്കാം. മഹാ = വലിയ, ശ്രേഷ്ഠ്മായ | ബലി = ബലമുള്ള. അപ്പോള്‍ മഹാബലി എന്നാല്‍ വലിയ കരുത്തുള്ളവന്‍, അമിതമായ കഴിവുള്ളവന്‍ എന്നൊക്കെ കരുതാം. ഇത് കൂടാതെ ബലി എന്നാല്‍ ത്യാഗം എന്നും അര്‍ത്ഥമുണ്ട്. അദ്ദേഹത്തിന്റെ ചെയ്തികള്‍ നോക്കിയാല്‍ ഇതില്‍ പരം ഒരു ത്യാഗം വേറെ ഉണ്ടാകാനും വഴിയില്ല. എങ്കിലും അദ്ദേഹത്തെ ചവുട്ടിതാഴ്ത്തി. പക്ഷേ എന്തിന് ?.
എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നതു ഞാന്‍ പറയാം. സമൂഹത്തില്‍ എല്ലാതരക്കാരും ആവശ്യമാണ്. തോട്ടിപണി ചെയ്യുന്നവന്‍ തുടങി അങ് പരമമായ പദം അലങ്കരിക്കുന്നവര്‍ വരെ. എല്ലാവര്‍ക്കും വീട് ഉണ്ടാക്കാന്‍ അറിയില്ല, പക്ഷെ എല്ലാവര്‍ക്കും വീടു വേണം. എല്ലാവര്‍ക്കും ആഭരണങള്‍ ഉണ്ടാകാന്‍ അറിയില്ല, പക്ഷെ എല്ലാവര്‍ക്കും ആഭരണങള്‍ ഇഷ്ടമാണ്. മരപ്പണിക്കാരന്‍, സ്വര്‍ണ്ണപ്പണിക്കാരന്‍ അധ്യാപകന്‍, പൂജാരി, എന്നു തുടങി നൂറ്കണക്കിന് ആയിരക്കണക്കന് തെഴില്‍ മേഖലകള്‍ സമൂഹത്തിലുണ്ട്. എല്ലാവര്‍ക്കും ഒരേ അന്തസ്സും ഒരേ പദവിയും ആണെങ്കില്‍, ചെറിയ തൊഴിലുകള്‍ ആരു ചെയ്യും?. എല്ലാവര്‍ക്കും കോടികള്‍ ഉണ്ട് പക്ഷെ ആര്‍ക്കും തെങ് കേറാന്‍ അറിയില്ല. ഈ അവസ്ഥയില്‍ താന്‍ കോടീശ്വരനാണെന്നു പറഞ് മുകളിലേക്ക് നോക്കി തേങയോട് ചിരിച്ചു കാണിച്ചാലോ കണ്ണുരുട്ടി കാണിച്ചാലോ വല്ല ഫലവുമുണ്ടോ? ആ സമയത്ത് ഒരു മൂപ്പരെയാണ് (തെക്കന്‍ കേരളത്തില്‍ തെങ് കയറുന്ന വര്‍ഗ്ഗക്കാര്‍) ആവശ്യം.
"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ" എന്ന് ഭഗവാന്‍ പറഞപ്പോള്‍ എല്ലാവരും തെറ്റിദ്ധരിച്ചു. പക്ഷെസാമൂഹിക വിവേചനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് എന്ന് കാറ്ള്‍ മാക്സ് പാറഞപ്പോള്‍ എല്ലവര്‍ക്കും മനസ്സിലായെന്നു തോന്നുന്നു
Comments
Post a Comment