ഈശാവാസ്യമിദം സര്‍വ്വം യത് കിം ച ജഗത്യാം ജഗത്
മഹാത്മാക്കള്‍ കണ്ണടച്ചുകൊണ്ട് പറയുന്നു, പരമാത്മചൈതന്യം സകല ചരാചരങളിലും കുടികൊള്ളുന്നുവെന്ന്. കേള്‍ക്കുന്ന മാത്രയില്‍ നമ്മളില്‍ കുറെ ചോദ്യങളുയരും. ഉണ്ടെങ്കില്‍ എവിടെ?, എന്തേ തെളിവ്?, എന്താണതിന്റെ സ്വരൂപം?.
നമുക്ക് കാണാന്‍ കഴിയുന്നതെല്ലാം ജഡവസ്തുക്കളാണ്. നമുടെ നഗ്നനേത്രങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തത്ര ചെറിയ ആറ്റങള്‍ പോലും സ്വയം പ്രവര്‍ത്തിക്കുന്നവയാണ്. ഈ അതിസൂക്ഷ്മമായ ആറ്റങളുടെ പ്രവര്‍ത്തനം തുടങി, സൗരയൂധത്തിലുള്ള ഗ്രഹങളുടെ ചലനവും കടന്ന് അതിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങളും (ഇനി അതിനുമപ്പുറം വല്ലതുമുണ്ടെങ്കില്‍ അതും) സാധ്യമാകണമെങ്കില്‍ അതിന് അനന്തമായ ഒരു ശക്തിയുടെ (Energy) ആവശ്യകതയുണ്ട്. അതവിടെ നിക്കട്ടെ. നമ്മുടെ ഹൃദയം നമ്മള്‍ ഭൂജാതരാകുന്നതിന് മാസങള്‍ക്ക് മുന്‍പേ തന്നെ മിടിച്ച് തുടങുന്നു. നമ്മുടെ വൃക്കകള്‍, Digestive system, നാഡീഞരമ്പുകള്‍, ഓര്‍മ്മയുടെ ഉറവിടം, ചിന്തയുടെ ആസ്ഥാനം, ഇങനെ പലതും ഒരു വ്യക്തിയുടെ ശരീരത്തിനുള്ളില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. നൂറ് ശതമാനവും സ്വയം. ഉറക്കത്തില്‍ പോലും. ഇതെങനെ സംഭവിക്കുന്നു.
വൈദ്യുതി വിഛേദിക്കപെട്ടാല്‍ വെറും ബള്‍ബുകള്‍ തുടങി അങ് കമ്പ്യൂട്ടര്‍ വരെ പ്രവര്‍ത്തനരഹിതമാകും. ഇന്ധനമില്ലാതെ ഒരു വാഹനവും ഓടിക്കാന്‍ കഴിയില്ല. പക്ഷേ ഒരു ഹൃദയത്തിന് മിടിക്കാന്‍ വേണ്ട ശക്തിസ്രോതസ്സ്, അതെവിടെനിന്നുണ്ടാകുന്നു?. ഗര്‍ഭസ്ഥശിശുവിന് അമ്മയുടെ പൊക്കിള്‍കൊടിയിലൂടെയും, കൈകുഞിന് മുലപ്പാലിലൂടെയും, അതിനുശേഷം നമ്മള്‍ കഴിക്കുന്ന ആഹാരത്തിലൂടെയുമുള്ള ഊര്‍ജ്ജമാണ് ആകെകൂടി നമ്മളാല്‍ അകത്താക്കപ്പെടുന്നത്. അതുകൂടാതെ സൂര്യരശ്മിയില്‍ നിന്നുമോ, മറ്റ് പ്രപഞ്ചശക്തികളില്‍ കൂടിയോ ഒരുപക്ഷേ നമ്മുടെ ശശരീരത്തിലേക്ക് ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ടാകാം. ഈ ഊര്‍ജ്ജം ഒരു ഹൃദയം മിടിക്കാന്‍ പാകത്തില്‍ എങനെ പരിണമിക്കുന്നു? ..... ചിന്തയ്ക്കധീതം. പക്ഷേ ഒരു കാര്യം വ്യക്തം. സകലതിലും അടങിയിരിക്കുന്ന ആ ജഗദീശ്വരചൈതന്യമാണ് ഇതെല്ലാം സാധ്യമാക്കുന്നത്. തെളിവ്? അത്യത്ഭുതകരമാം വിധം ഇതെല്ലാം പ്രവര്‍ത്തിക്കുന്നു. അതൊരു നല്ല തെളിവല്ലേ?
"ഈശാവാസ്യമിദം സര്‍വ്വം യത് കിം ച ജഗത്യാം ജഗത്" ഈശാവാസ്യോപനിഷത്ത് - 1
ഭൂമിയില്‍ ചരാചരമായി എന്തെല്ലാം ഉണ്ടോ, അങനെയുള്ളതെല്ലാം സര്‍വ്വജന്തുക്കളുടേയും അന്തരാത്മാവായ പരമേശ്വരനാല്‍ വാസ്യമാകുന്നു.
ഇനി ഇത് എവിടെയിരിക്കുന്നു, എന്താണിതിന്റെ സ്വരൂപം എന്നന്വേഷിക്കാം. എല്ലാത്തിന്റേയും ഉള്ളില്‍ കുടികൊള്ളുന്നു എന്നു മഹത്തുക്കള്‍ പറയുന്നു. എന്തായാലും സ്ഥലപരമായ ഉള്‍വശമല്ലെന്നിരിക്കെ, പുറംകണ്ണുകൊണ്ട് ഈ അവസ്ഥയില്‍ കാണാനും കഴിയില്ല എന്ന് നിശ്ചയം. കാരണം പുറം കണ്ണ് വെളിയിലുള്ളത് കാണാനുള്ളതാണ്. അകകണ്ണുകൊണ്ട് നമുക്ക് നമ്മുടെ തന്നെ ഉള്ളിലേക്കൊന്നു നോക്കാം. രാവിലെ എഴുന്നേല്‍ക്കുന്നുണ്ട്, ഹൃദയം മിടിക്കുന്നുണ്ട്, വിശക്കാന്‍ തുടങിയിരിക്കുന്നു, ദിവസം മുഴുവന്‍ ചെയ്യേണ്ടത് ചെയ്യുന്നുണ്ട്, അതിന്റെയര്‍ത്ഥം ആ ചൈതന്യം നമ്മുടെ ഉള്ളിലും കുടികൊള്ളുന്നുണ്ട് എന്നാണ്. ഇവിടെയാണ് "ബ്രഹ്മസത്യം ജഗന്മിഥ്യ" എന്നു ശ്രീശങ്കരന്‍ പറഞത് നാം ഓര്‍മ്മിക്കേണ്ടത്. ആ ബ്രഹ്മമൊഴിച്ച് ബാക്കി സര്‍വ്വവും മായയാണ്. ആ മായകൊണ്ട് മൂടപ്പെട്ടിരിക്കുന്നു നമ്മുടെയുള്ളിലെ ബ്രഹ്മമെന്ന സത്യത്തെ. തുടക്കത്തില്‍ അകകണ്ണുകൊണ്ടുപോലും കാണാന്‍ കഴിയില്ലെങ്കിലും, നിരന്തരപ്രരിശ്രമം കൊണ്ട് നമുക്ക് ആ ദീപത്തെ കൂടുതല്‍ കൂടുതല്‍ പ്രകാശമാനമാക്കാന്‍ കഴിയുമെന്ന് ഉപനിഷത്തുക്കള്‍ പറയുന്നു.. പ്രകാശിച്ച് പ്രകാശിച്ച് നമുക്ക് ചുറ്റും ഒരു പ്രകാശവലയം തന്നെ സൃഷ്ടിക്കപ്പെടുന്നത് നമുക്ക് അറിയാന്‍ കഴിയുമത്രെ. ഇവിടെ നിന്നുകൊണ്ട് എന്ത് കാണാന്‍ കഴിയുമോ, അതായിരിക്കാം ഈശ്വരസ്വരൂപം.

വളരെ അറിവ് നല്‍കുന്ന ലേഖനം.ആശംസകള്‍
ReplyDeleteവളരെ നന്ദി..
ReplyDelete