ധനികനും ഉരുളന്‍ കല്ലുകളും

പണ്ട്, അങ് വളരെ പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയുണ്ടായി.  ഒരു ധനികന്റെ കൈയ്യില്‍ നിന്നും വാങിയ കുറെ പണം തിരികെ കൊടുക്കാന്‍ കഴിയാതെവന്നു.  ഈ ധനികന് പാവം കൃഷിക്കാരന്റെ സുന്ദരിയായ മകളുടെ മേല്‍ വൃത്തികെട്ട ഒരു കണ്ണുണ്ടായിരുന്നു.  ഒരിക്കല്‍ ഈ ധനികന്‍ കൃഷിക്കാരനെ സമീപിച്ച് തന്റെ ഉദ്ദേശ്യം അറിയിച്ചു.  തന്റെ മകളെ ധനികന് കെട്ടിച്ചുകൊടുക്കാമെങ്കില്‍ താന്‍ തരാനുള്ള കടം എഴുതി തള്ളാമെന്നായിരുന്നു പ്രസ്ഥാവന.  ഇത് ആ അച്ചനേയും മകളേയും ഒരുപോലെ വേദനിപ്പിച്ചു. 

സമൂഹത്തില്‍ ഉന്നതരായവരുടെ മുന്നില്‍ വച്ച് ഒരു ഭാഗ്യപരീക്ഷണത്തിലൂടെ ഇതിനൊരു തീരുമാനമുണ്ടാക്കാമെന്ന് കുശാഗ്രബുദ്ധിക്കാരനായ ധനികന്‍ അഭിപ്രായപെട്ടു.  മറ്റ് വഴികളില്ലാത്തതിനാല്‍ ആ അച്ചനും മകള്‍ക്കും ധനികന്റെ അഭിപ്രായത്തോട് യോജിക്കേണ്ടിവന്നു.  ധനികന്റെ വീടിന്റെ ഉമ്മറത്തുള്ള പൂന്തോട്ടത്തില്‍ എല്ലാവരും ഒരുമിച്ചുകൂടി.  പൂന്തോട്ടത്തില്‍ നിറയെ ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ നിരത്തിയിട്ടുണ്ട്.  പന്തയത്തിന്റെ ചട്ടങളനുസരിച്ച് കറുത്തതും വെളുത്തതുമായി രണ്ട് ഉരുളന്‍ കല്ലുകള്‍ ധനികല്‍ തന്റെ തുണിസഞ്ചിയില്‍ നിക്ഷേപിക്കും.  അതില്‍ നിന്നും ഒരു കല്ല് പെണ്‍കുട്ടി കണ്ണടച്ചുകൊണ്ട് എടുക്കണം.  അവള്‍ കറുത്ത കല്ലാണ് എടുക്കുന്നതെങ്കില്‍ ധനികന്‍ അവളെ കല്ല്യാണം കഴിക്കും അതോടെ തന്റെ അച്ചന്‍ അയാള്‍ക്ക് കൊടുക്കേണ്ടതായ പണം എഴുതിതള്ളുകയും ചെയ്യും. അഥവാ വെളുത്ത കല്ലാണ് എടുക്കുന്നതെങ്കില്‍ ധനികനെ കല്ല്യാണം കഴിക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തന്റെ അച്ചന്റെ കടം മാപ്പാക്കപ്പെടുകയും ചെയ്യും.  അതല്ല അവള്‍ സഞ്ചിയില്‍ നിന്നും കല്ലെടുക്കാന്‍ വിസമ്മതിച്ചാല്‍, തന്റെ അച്ചനെ ജയിലിലടക്കാനുള്ള ഉത്തരവിടുകയും ചെയ്യും.

അവരുടെ സംസാരത്തിനിടയില്‍ ധനികന്‍ കുനിഞ് രണ്ട് കല്ലുകള്‍ എടുത്ത് സഞ്ചിയിലിട്ടു.  ഞൊടിയിടയില്‍ ബുദ്ധിമതിയായ പെണ്‍കുട്ടി ധനികന്റെ കള്ളത്തരം കണ്ടുപിടിച്ചു.  അയാള്‍ രണ്ട് കറുത്ത കല്ലുകളായിരുന്നു സഞ്ചിയിലേക്കിട്ടതു.  തുടര്‍ന്നു നിബന്ധനയനുസരിച്ചു സഞ്ചിയില്‍ നിന്നും ഒരു കല്ലു എടുക്കുവാന്‍ ധനികന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. 

സാധാരണ ബുദ്ധി അനുസരിച്ച് അവളുടെ മുന്നില്‍ മൂന്ന് വഴികളുണ്ട്.  ഒന്ന് സഞ്ചിയില്‍ നിന്നും കല്ലെടുക്കാന്‍ അവള്‍ക്ക് വിസമ്മതിക്കാം, പക്ഷേ തന്റെ പിതാവ് തുറിങ്കിലടയ്ക്കപ്പെടും.  അല്ലെങ്കില്‍ സഞ്ചി തുറന്ന് എല്ലാവരേയും കാണിച്ച് വേണമെങ്കില്‍ ധനികന്റെ കള്ളത്തരം തുറന്നുകാട്ടാം, എന്നുവന്നാലും, ഒരുപക്ഷേ പണം തിരികെ കൊടുക്കേണ്ടി വരും.  അതുമല്ലെങ്കില്‍ ഒരു കറുത്ത കല്ലെടുത്തുകൊണ്ട് ധനികനേയും വിവാഹം കഴിച്ച് തന്റെ പിതാവിനെ കടത്തില്‍ നിന്നും ജയില്‍‌വാസത്തില്‍ നിന്നും രക്ഷിക്കാം.  ഈ മൂന്ന്  വഴികളും അവള്‍ക്ക് സ്വീകാര്യമായിരുന്നില്ല.  അവള്‍ എന്താണ് ചെയ്തതെന്നറിയണ്ടേ?.

സുന്ദരിയും, ബുദ്ധിമതിയുമായ അവള്‍ ധനികന്‍ പിടിച്ചിരുന്ന സഞ്ചിയില്‍ കൈയ്യിട്ട്.  ധനികന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടര്‍ന്നു.  ഒരു കല്ലെടുത്ത് പെട്ടെന്നവള്‍ അബദ്ധം പറ്റിയ ലാഘവത്തോടെ താഴേക്കിട്ടു.  ആരുടേയും കണ്ണില്‍ പെടുന്നതിന് മുന്‍പ് ആ കല്ല് താഴെ കിടന്ന മറ്റുള്ള കല്ലുകളൂമായി ചേര്‍ന്നു. ധനികന്റെ പുരികം വളഞ് 'റ' പോലെയായി.  പെണ്‍കുട്ടി എടുത്ത കല്ല് ഏതെന്ന് ആര്‍ക്കും അറിയില്ല.  അവര്‍ സഞ്ചിയിലുണ്ടായിരുന്ന കല്ല് പരിശോധിച്ചു.  കറുത്ത കല്ല് സഞ്ചിയിലുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി എടുത്ത കല്ല് ഏതെന്ന് ആര്‍ക്കും അറിയില്ല.  അവര്‍ സഞ്ചിയിലുണ്ടായിരുന്ന കല്ല് പരിശോധിച്ചു.  കറുത്ത കല്ല് സഞ്ചിയിലുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി എടുത്ത കല്ല് വെളുത്തതാണെന്ന് സ്ഥിതീകരിക്കുകയും, പെണ്‍കുട്ടിക്ക് ധനികനെ വിവാഹം കഴിക്കേണ്ട ആവശ്യമില്ലെന്നും,  മാത്രമല്ല, കൃഷിക്കാരന്‍ കൊടുക്കാനുള്ള പണം തിരികെ കൊടുക്കേണ്ടതില്ലെന്നും  അവിടെ കൂടിയവര്‍ വിധിയെഴുതി.  സുന്ദരിയായ ആ പെണ്‍കുട്ടി തന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് സുന്ദരനായ മറ്റൊരു ചെറുപ്പക്കാരനേയും വിവാഹം കഴിച്ചു അച്ചനോടൊപ്പം സുഖമായി ജീവിച്ചു.


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍