പൂമരകൊമ്പിലെ പൂന്കുയിലാള്‍

അങ് കിഴക്കന്‍ മലയോരവീഥിയില്‍
തെന്നലിനൊത്തങിളകിയാടും
പൂമരക്കൊമ്പിലിരുന്നൂയലാടി ഞാന്‍
പൂമണമേറ്റ് രസിച്ചനേരം

പൊന്‍‌വെയില്‍ തട്ടിയുരുകും ഹിമകണ-
ബിന്ധുവതിലൊരു തുള്ളി മാത്രം
അമ്മരം തന്നിലതുമ്പിലൂടിറ്റെന്റെ
പിഞ്ചിറകിങ്കല്‍ പതിച്ചു മെല്ലെ.

മഞിന്‍ കുളിരിലെന്നുള്ളം ത്രസിച്ചതും
ഹന്ത!,  ഞാന്‍ ഞെട്ടിത്തരിച്ചു മേലേ-
ക്കൊന്നു നോക്കുമ്പൊഴുതാഹാ! മനോഹരി
കന്ന്യകയാമൊരു പൂങ്കുയിലാള്‍

എന്നെയും നോക്കി കുതൂഹല നേത്രയായ്
തന്നുടെ കൂട്ടിലിരുന്ന് ചേലില്‍
മഞ്ചീരശിഞ്ചിതം പോലെ ചിരിച്ചവ-
ളെന്‍ പ്രേമഭാജനമഞ്ജുളാംഗി.

എന്റെ മനസ്സിന്‍ ചിമിഴിലാ പുഞ്ചിരി
വീണു പ്രകമ്പനം കൊണ്ടുണര്‍ന്നു
മത്പ്രാണനാഥയായ് തീര്‍ന്നൊരാപൈങ്കിളി
മൈക്കണ്ണി മാമകം പുക്കിരുന്നു

എന്നെയും കൊണ്ടവള്‍ നീലയാം ആകാശ-
വീഥിയിന്‍ നീളെ പറന്ന് വാണു.
പൂം‌പുഴതോറും കുളിച്ചു ഞങള്‍ നറും
മാംപഴമെത്ര നുണഞ് ഞങള്‍

കൊക്കുകള്‍ കോര്‍ത്തും, ചിറകുകള്‍ ചേര്‍ത്തു-
മങെത്രയോ നാളുകള്‍ കേളിയാടി
എന്റെ ശ്രുതിക്കവളൊത്തു പാടി, പുന-
രെന്റെ കരളിതില്‍ നൃത്തമാടി.

ഒട്ടുനാള്‍ മുമ്പവള്‍ക്കെന്നെ വേണ്ടാതൊരു
മംഗളം കൊണ്ടങകന്നുപോയി
ഉള്‍ത്താരിലൊട്ടും പരിതാപമില്ലാതെ
മത്സഖിയെന്നെ പിരിഞുപോയി

ഇന്ന് ചിറക് കൊഴിഞ പറവ ഞാന്‍
എങ്കിലുമില്ല വിഷാദമേതും
അമ്മടിതന്നില്‍ തല ചായ്ച്ചുറങുവാന്‍
വെമ്പുകയാണെന്‍ ഹൃദയമിന്നും.


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍