ഭാഗ്യപരീക്ഷണസൂനം


എന്‍ ബാല്യജീവിതമാകുന്ന പുസ്തക-
പൊന്‍‌താളിലൊന്ന് മറിച്ച് നോക്കേ
വിണ്ട് പഴകിയോരേടുകള്‍ക്കുള്ളിലായ്
കണ്ട് ഞാനാമൃത പുഷ്പഗാത്രം.

എന്നുടെ ഭാഗ്യപരീക്ഷണ സൂനമായ്
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു പൂവേ!
എന്തൊരു സുന്ദരിയായിരുന്നന്ന് നീ
ഇന്നിതാ! ശുഷ്ക കളേബരയായ്.

പെറ്റമാതാവ് തന്‍ പൊക്കിള്‍ കൊടി മുറി-
ഞിറ്റ് വീഴും ചോര കണ്ടീല ഞാന്‍
“പറ്റില്ല" യെന്നവള്‍ ചൊന്നുമില്ലീപിഴ
പറ്റേണമെന്നതീശന്റെയിഷ്ടം.

കൈകാലിളക്കുവാന്‍ ത്രാണിയില്ലാതന്ന്
കണ്ടമിടറി കരഞിരുന്നോ?
നന്നായിറുകിയ താളിലമര്‍ന്നിറ്റ്
പ്രാണന് വേണ്ടി പിടഞിരുന്നോ?

ഇന്ന് നീ ഭൂവിലെങാനുമുണ്ടോ, അതോ,
വന്നവഴിക്ക് തിരിച്ച് പോയോ?
ഇന്നി നിനക്കൊരു ജന്മമുണ്ട്ങ്കില്‍ നീ
എന്നങ്കണത്തില്‍ പിറന്നിടാമോ?

ന്ധവിശ്വാസമാം ക്രൂരതയില്‍ നിന-
ക്കന്ത്യം ഭവിച്ചതീ ഞാന്‍ നിമിത്തം.
അന്തരാത്മാവില്‍ തപിക്കുമീ പാപിയാം
അന്തകനിന്ന് നീ മാപ്പ് നല്കൂ. 
 

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍