മമാസുരന്‍ ഇവന്‍ തന്നെ, യെവന്‍?....
നമുക്കുള്ളതിനെയെല്ലാം നാം ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു, അതിന്റെ വേര്‍പാടില്‍ അത്യധികം ദുഃഖിക്കുന്നു. അതു കറായാലും, വീടായലും, ഭാര്യാഭര്‍ത്താക്കന്മാരായാലും, മക്കളായാലും, ബന്ധുക്കളായാലും, മറ്റെന്തായാലും. പക്ഷേ, നമ്മുടേതല്ലാത്തതിനെയെല്ലാം നാം തിരസ്ക്കരിക്കുകയും ചെയ്യുന്നു. ആക്സിടെന്റു വന്ന് തകര്‍ന്ന് തരിപ്പണമായ വാഹനങള്‍ നാം റോഡരികില്‍ നിരന്തരം കാണാറുണ്ട്. നമ്മുടെ ബുദ്ധിക്കോ, മനസ്സിനോ ഒരു മാറ്റവും സംഭവിക്കുന്നില്ല. കാരണം അതൊന്നും നമ്മുടേതല്ല അത്ര തന്നെ. സ്വന്തം മാരുതി 800 കാറിന്റെ മുഴുവന്‍ സൗന്ദര്യവും നാം ആസ്വദിക്കുന്നു. പക്ഷേ, അയലത്ത്കാരന്റെ ബെന്‍സ് കാറിന്റെ സൗന്ദര്യം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല. രണ്ടിനും ഇടയില്‍ അല്പം പോലും തുലനപ്രസക്തി ഇല്ലെങ്കില്‍ പോലും, നാം ഇല്ലാത്ത സൗന്ദര്യം അല്ലെങ്കില്‍ കൂടുതല്‍ സൗന്ദര്യം നമ്മുടെ മരുതി 800 കാറില്‍ കാണുന്നു. അതിന് മുന്നില്‍ ബെന്‍സ് കാറിന്റെ സൗന്ദര്യം തികച്ചും അവ്യക്തം. പുരാണത്തില്‍ കാണുന്ന മമാസുരന്‍ ഇവന്‍ തന്നെ. എത്ര സത്യവിരുദ്ധനാണിവനെന്നോര്‍ക്കുക!.
ചില സമയങളില്‍ നാം ആകാശത്തേയും, സൂര്യനേയും, ചന്ദ്രനേയും, നക്ഷത്രങളേയുമൊക്കെ ആസ്വദിക്കുന്നു. എങ്കിലും നമ്മള്‍ അവയ്ക്ക് അധികപ്രാധാന്യം കൊടുക്കുന്നില്ല. കാരണം, ഇവയൊന്നും എന്റേതുമല്ല, അതുപോലെതന്നെ മറ്റാരുടേതുമല്ല. ഈശ്വരന്റെ കാര്യത്തിലും ഇത് തന്നെ സംഭവിക്കുന്നു. എന്തെന്നാല്‍ ഈശ്വരന്‍ എന്റേതല്ല എന്നു പറയാനുള്ള ധൈര്യം നമുക്കില്ലെങ്കിലും അവന്‍ മറ്റുള്ളവരുടേത്കൂടിയാണെന്നുള്ള സത്യം നമ്മളെ വല്ലാതെ വേദനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അവിടെ വേണ്ടത്ര സ്നേഹവും വിശ്വാസവും ഉണ്ടാകുന്നില്ല. ഭൗതികമായി ഒന്നും സ്വന്തമായി ഇല്ലാത്തവന് ഒന്നിനേയും സ്നേഹിക്കിക്കാന്‍ കഴിയുന്നില്ലായെങ്കില്‍, ഭൗതികമായി ഒന്നും വേണ്ടെന്ന് സ്വയം നിനച്ചവന് എല്ലാം ഒരുപോലെ. യഥാര്‍ത്ഥത്തില്‍ അതാതിന്റെ സ്വന്തം വ്യക്തിത്വവുമായി ഓരോന്നും തത്സ്ഥാനത്ത് സ്വതന്ത്രമായി നിലകൊള്ളുന്നു. ഒന്നും നമ്മുടേതാവുകയല്ല, പകരം നാം എല്ലാത്തിന്റേയും സ്വന്തമായിതീരുകയാണ് ചെയ്യുന്നതു. നമ്മുടേതല്ലെന്ന് കരുതി ഈ ലോകത്തിലെ സൗന്ദര്യവത്തായ പലതിനോടും നാം മുഖം തിരിച്ച് നില്ക്കുന്നു.
ലോകത്തിലുള്ള സകലതിനേയും നിഷ്കളമായി സ്നേഹിച്ചാല്‍ അവയെല്ലാം നമുക്ക് താനേ സ്വന്തമാകുകയും അവയെ നമുക്ക് ആസ്വദിക്കാനും കഴിയുന്നു. ഇതായിരിക്കാം വിശ്വാമിത്രനെന്ന കഥാപാത്രത്തെ ആസ്പദമാക്കി ചിലതൊക്കെ പുരാണം നമ്മെ പഠിപ്പിക്കുന്നതും. പ്രപഞ്ചത്തിലുള്ള മുഴുവന്‍ ഓക്സിജനേയും നിഷേദിച്ചുകൊണ്ട് സ്വന്തം കാശ് കൊടുത്ത് ഒരു സിലിണ്ടര്‍ നിറയെ ഓക്സിജന്‍ വാങി ശ്വസ്സിക്കുന്നത് പോലെ നര്‍മ്മയുക്തമാണ് പലപ്പോഴും നമ്മുടെ പ്രവൃത്തികള്‍.
Comments
Post a Comment