ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു!!!

ഒരിക്കല്‍ ഒരു ഭ്രാന്താശുപത്രിയില്‍ ഒരേ തരത്തിലുള്ള കുറേ ഭ്രാന്തന്മാര്‍ ഉണ്ടായിരുന്നു.  എന്താണ് പ്രത്യേകത എന്ന് വച്ചാല്‍, താന്‍ ജവഹര്‍ ലാല്‍ നെഹ്രു ആണെന്ന് അവരില്‍ ഓരോരുത്തരും കരുതിയിരുന്നു.  (Dual Personality Disorder). നീണ്ട ചികിത്സയ്ക്ക് ശേഷം അവരുടെ അസുഖം ഭേദമായി, അങനെ അവരെ വിമുക്തരാക്കാന്‍ തീരുമാനമുണ്ടായി.  മാത്രമല്ല, ഈ സത്കര്‍മ്മം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ ജവഹര്‍ ലാല്‍ നെഹ്രുവിനെ കൊണ്ട് തന്നെ നിര്‍‌വഹിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ താല്പര്യം കൊണ്ടു.  ഒടുവില്‍ ആ സുദിനം വന്നുചേര്‍ന്നു.

ഔപചാരികമായി ആ കര്‍മ്മം നിറവേറ്റിയതിന് ശേഷം നെഹ്രു അവരുമായി കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടു.  ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. : "എന്താണ് അങയുടെ പേര്"

നെഹ്രു പറഞു: "ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു.  നിങളുടെ രാഷ്രത്തിന്റെ പ്രധാനമന്ത്രി"

കേട്ട മാത്രയില്‍ അയാള്‍ കുടുകുടാ പൊട്ടിച്ചിരിച്ചു.  പിന്നീട് അയാള്‍ക്ക് നെഹ്രുവിനോട് സഹതാപം തോന്നി.  അയാള്‍ പറഞു: "സാരമില്ല, പണ്ട് ഞങളും ഇതുതന്നെയായിരുന്നു പറഞിരുന്നത്.  രണ്ടുമൂന്ന് കൊല്ലം കൊണ്ട് എല്ലാം ശരിയാകും."


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍