നീലമിഴിയുള്ള നിറഞ കവിളുള്ള ...

നീലമിഴിയുള്ള നിറഞ കവിളുള്ള
നറുനിലാ കാറ്റേ - നിന്റെ
നാണം തുളുമ്പുന്ന കവിളില്‍  ഞാനിന്നൊ-
രുമ്മ വച്ചോട്ടെ?

വാനിലൂടെ നീ പറന്ന് പോയാല്‍
കുയിലിനൊരു കൂട്ട് - മുളം
തണ്ടിലൂടെ നീ ഒഴുകുമ്പോളൊരു
മധുരമാം പാട്ട്
നീറിപുകയുമെന്‍ കരളിലൂടെ നീ
ചീറിപായുമ്പോള്‍ - എന്റെ
മൗന നൊമ്പരമകലുവാനുള്ളൊ-
രൗഷദ കൂട്ട്

ആരും കാണാതല്ലിമലരിനെ
ചേര്‍ത്ത് പുണരുമ്പോള്‍ - നീ
അലകളായെന്നിലൊഴുകിയെത്തുമൊ-
രനഘ സൗരഭ്യം
പ്രിയതരം എന്റെ പ്രേമകഥയുടെ
താളുകള്‍ ചീന്തി - പറ-
ന്നകലയെങോ ദൂത് പോയൊരു
പ്രണയവാഹിനി നീ

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍