മനുഷ്യജീവിതം - മഴത്തുള്ളി
മനുഷ്യജീവിതം ഒരു മഴത്തുള്ളിയോടൊത്ത് സാങ്കല്പ്പികമാണ്. ആകാശത്തിലെ മേഘപടലത്തില്‍ നിന്നും വേര്‍പെട്ട് ഭൂമിയില്‍ പതിക്കുന്നതുവരെയുള്ള സമയം ഇതിന്റെ ദൈര്‍ഖ്യമായി കണക്കുകൂട്ടാം. തുള്ളിയായി പരിണമിക്കുന്നതിന് മുന്‍പ് ഇതിന് യാതൊരു രൂപവും ഇല്ല. ഇത് ഭീമാകാരമായ മേഘകെട്ടില്‍ നിന്നും ഒരു നിശ്ചിതരൂപമില്ലാതെ വേര്‍പെട്ട സൂക്ഷമകണികകളാണ്. മേഘകെട്ടില്‍ നിന്നും ഘനീഭവിച്ച് ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ഭൂമിയിലേക്ക് പതിക്കുന്നു.
ഇത് പലപ്പോഴും നേരേ ചെവ്വേ ഭൂമിയിലേക്ക് പതിക്കുന്നില്ല. ചിലപ്പോള്‍ അന്തരീക്ഷത്തില്‍ തെല്ലു നേരത്തേക്ക് നിലകൊള്ളുന്നു. ചിലപ്പോള്‍ കാറ്റിനൊത്ത് ദിശ മാറപ്പെടുന്നു. ഒടുവില്‍ ഭൂമിയിലോ, സമുദ്രം പോലുള്ള ജലാശയത്തിലോ, മരചില്ലകളിലോ, മരുഭൂമിയിലോ, മഞിന്‍ കൊടുമുടികളിലോ പതിക്കുന്നു. പക്ഷേ അവസാനം ഇത് പല സ്ഥലങളില്‍ നിന്നും ഒഴുകി സമുദ്രത്തില്‍ എത്തിചേരുന്നു. അല്ലെങ്കില്‍, ഇതിന്റെ അസ്ഥിത്ത്വത്തിനെ തന്നെ ഇല്ലാതാക്കി കേവലം ബാഷ്പീകരിച്ച് ഇല്ലാതാകുന്നു. താഴേക്ക് വരുന്ന വഴിക്ക് പലതരത്തിലുള്ള പൊടിപടലങളും അഴുക്കും സംഭരിച്ചു കൂട്ടുന്നു. ജലം ഭൂമിയില്‍ നിന്നും ബാഷ്പീകരിക്കപ്പെടുന്നു, വീണ്ടും താഴേക്ക് പതിക്കുന്നു. അങനെ ആദി ശങ്കരന്‍ പാടിയത് പോലെ "പുനരപി ജനനം, പുനരപി മരണം, പുനരപി ജനനീ ജഠരേ ശയനം."
പക്ഷേ മനുഷ്യജീവിതം ഒരുകാര്യത്തില്‍ മഴത്തുള്ളിയില്‍ നിന്നും വ്യത്യസ്ഥപെട്ട് നില്ക്കുന്നു. ഇവയ്ക്ക് ശുദ്ധജലാശയത്തിലേക്കോ അഴുക്കുചാലിലേക്കോ ഒഴുകിചേരാനുള്ള സ്വാതന്ത്ര്യം സ്വതസിദ്ധമായിരിക്കുന്നു.
Comments
Post a Comment