Posts

Showing posts from July, 2012

ആത്മീയത

Image
ആത്മീയത എന്ന വാക്ക് നാമെല്ലാം നിരന്തരം ഉപയോഗിക്കാറുണ്ടെങ്കിലും എന്താണ് ആത്മീയത എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും. ആത്മാവിനെ തേടുന്നതാണ് ആത്മീയത എന്ന് എളുപ്പത്തില്‍ നിര്‍വചിക്കാം. ഇക്കാണുന്ന നീളവും വീതിയും കനവുമുള്ള ശരീരം മാത്രമല്ല മനുഷ്യന്‍. ഇക്കാണുന്ന ദേഹമാണ്, അതു മാത്രമാണ് നമ്മളെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ത്രിമാനാത്മകമായിരിക്കുന്ന മനുഷ്യ ശരീരത്തെ ജീവസ്സുറ്റതാക്കുന്നത് ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവാണ്. അത് പുറമേയ്ക്ക് ദൃഷ്ടിഗോചരമല്ല എന്നതിനാല്‍  പലരും ആത്മാവിന്‍െറ അസ്തിത്വം നിഷേധിക്കുന്നു. എന്നാല്‍ അകത്തേയ്ക്ക് നോക്കാന്‍ ശീലിച്ചാല്‍ ആത്മാവ് നമുക്ക് അനുഭവവേദ്യമാകും. ആത്മാവിനെ അറിയുക എന്നത് ബ്രഹ്മത്തെ അറിയുന്നതിനു തുല്യമാണ്. ആത്മാവിനെ അറിയുന്നവന്‍ ബ്രഹ്മര്‍ഷിയായി തീരുന്നതും അതിനാലാണ്. ആത്മാവിനെ അറിഞ്ഞവന്‍ സകലതിനേയും അറിയുന്നു. അവന് പിന്നീട് സംശയങ്ങള്‍ ഏതുമുണ്ടാകില്ല. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ നമ്മള്‍ പലരും ആനന്ദം തേടുന്നതും സ്വത്വം അന്വേഷിക്കുന്നതും നമുക്ക്  പുറത്താണ്. ആത്മാവിനെ അറിഞ്ഞവന്‍ നരകത്തിലും സ്വര്‍ഗീയസുഖം അറിയും.  ആത്മാവ

പെന്‍സിലും റബ്ബറും

Image
അരനൂറ്റാണ്ടു മുന്‍പ് എഴുത്തിന്റെയും വരയുടെയും ലോകത്ത് സര്‍വാധിപത്യം പുലര്‍ത്തിയത്  പെന്‍സില്‍ ആയിരുന്നു. ഇപ്പൊഴും വരയുടെ ലോകത്ത് അതിന്റെ ആധിപത്യം തുടരുന്നു. പെന്‍സിലിന്റെ സഹചാരിയായി ഒരു റബര്‍ കഷണം എപ്പോഴും അകമ്പടി സേവിക്കും. 'ബോള്‍ പോയിന്റ് വിപ്ളവം വരുന്നതിനു മുന്‍പ് വിദ്യാലയങ്ങളില്‍ പെന്‍സില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മഷിയില്‍ മുക്കി എഴുതുന്ന 'സ്റ്റീല്‍ പെന്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഫൌണ്ടന്‍പെന്‍ ഉപയോഗത്തില്‍ വന്നിരുന്നു എങ്കിലും ചില അധ്യാപകര്‍ അതിനു വിലക്ക് ഏര്‍പ്പെടുത്തി. കയ്യക്ഷരം വികൃതമാകുമെന്ന ആശങ്കയായിരുന്നു വിലക്കിനു പിന്നില്‍. എഴുത്തുകാരുടെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന തകഴി പെന്‍സില്‍ കൊണ്ടാണ് എഴുതിയിരുന്നത് എന്നു കേട്ടിട്ടുണ്ട്. ആദ്യകാലത്ത് ലഭിച്ചിരുന്ന പെന്‍സില്‍ ജര്‍മന്‍/ജപ്പാന്‍ നിര്‍മിതമായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ നിര്‍മിത പെന്‍സില്‍ രംഗത്ത് എത്തുന്നത്. സന്തത സഹചാരികളായ പെന്‍സിലും റബറും തമ്മില്‍ നടക്കാവുന്ന ഒരു സംഭാഷണം: പെന്‍സില്‍ : എനിക്കു ഖേദമുണ്ട്; എന്നോടു ക്ഷമിക്കണം. റബര്‍ : എന്തിന്? താങ്കള്‍ എന്നോട് തെറ്റൊന്നും ചെയ്തില്ലല്
സ്വാമി വിവേകാനന്ദന്‍റെ ജീവിതം പാഠ്യവിഷയമാക്കണമെന്നു ബാലഗോകുലം സംസ്ഥാന  സമ്മേളനം ആവശ്യപ്പെട്ടു. എല്‍പി തലത്തില്‍ വിവേകാനന്ദ കഥകളും യുപിയില്‍ വിവേകാനന്ദ ചരിത്രവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവേകാനന്ദ ദര്‍ശനവും   ഉള്‍പ്പെടുത്തണം. സ്വാമി വിവേകാനന്ദന്റെ ചരിത്രം മനുഷ്യജീവിതത്തിന്റെ യതാര്‍ത്ഥ ഉന്നതിയെ വരച്ചുകാട്ടുന്ന ഒരു ധാര്‍മ്മിക ചിത്രമാണ്.  പ്രത്യേകിച്ച് യുവത്വത്തിന്റെ.  ചെറിയ സ്കൂള്‍ തലത്തില്‍ നിന്ന് തന്നെ അത് മനസ്സിലാക്കി വളര്‍ന്നുവരുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഇത് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് അക്ഷരവനിക വിശ്വസിക്കുന്നു. 

അതിഥി

Image
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം. 15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്. ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്. അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം. ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്. കടപ്പാട് : കേരളകൗമുദി 

പുസ്തകം വായിച്ചാല്‍ ശിക്ഷ കുറയും

Image
വായനാശീലം നല്ലതാണെന്ന് പഴമക്കാര്‍ പറയുമ്പോള്‍ അതാര്‍ക്കും അത്ര പിടിക്കത്തില്ല.  ഇപ്പോള്‍ ഇതാ ഞാന്‍ എങ്ങോ വായിച്ച ഒരു വാര്‍ത്ത വായനാ ശീലമുള്ള നിങ്ങളൊന്നു വായിച്ചുനോക്കു. കുറ്റവാളികള്‍ക്ക് പോലും വായനാശീലം നല്ലതായിരിക്കെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? റിയോഡിജനീറോ: പുസ്തകം വായിച്ചാല്‍ ശിക്ഷയുടെ കാലാവധി കുറയ്ക്കാം. കേട്ടുകേള്‍വിയില്ലാത്ത ഈ രീതി നടപ്പാക്കുന്നത് ബ്രസീല്‍ അധികൃതരാണ്. ജയിലുകളിലെ തിരക്ക് കുറയ്ക്കാനും തടവുകാരുടെ ബൌദ്ധിക ഉണര്‍വ് കൂട്ടാനുമാണ് പുതിയ ആശയം നടപ്പാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യത്തെ നാല് പ്രധാന ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒരു പുസ്തകം വായിച്ചുതീര്‍ത്താല്‍ ശിക്ഷയില്‍ നാലുദിവസത്തെ ഇളവുകിട്ടും. ഒരു വര്‍ഷം പരമാവധി പന്ത്രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് വായിക്കാന്‍ അവസരമുണ്ടാവുക. കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത് ഒറ്റയടിക്ക് ശിക്ഷ പരമാധവി കുറച്ചുകളയാം എന്നുവിചാരിച്ചാല്‍ നടക്കില്ല എന്നര്‍ത്ഥം. ഫിലോസഫി, നോവല്‍, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് വായിക്കാന്‍ അവസരം ലഭിക്കുക. തടവുകാര്‍ക്ക്

ഇന്ന് കേരളത്തില്‍ കര്‍ക്കിടകവാവ് ബലി.

Image
കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമായ ഇന്ന് കേരളത്തില്‍ കര്‍ക്കിടകവാവ് ബലിയാണ്. ഇത് നമ്മെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ നമ്മുടെ പൂര്‍വികരുടെയും നമ്മോടൊപ്പം ജീവിതയാത്രയില്‍ സഹചാരികളായിരുന്ന  സര്‍വ്വ സഹോദരങ്ങളുടെയും  ആത്മശാന്തിക്കുവേണ്ടി നമ്മള്‍ ഹൃദയംഗമമായി ചെയ്യുന്ന ഒരു പൂജയാണ്. തിരുവനന്തപുരത്തെ തിരുവല്ലത്തുള്ള ശ്രീ പരശുരാമക്ഷേത്രമാണ് കൂടുതല്‍ പേരും ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങള്‍ വര്‍ക്കലയിലും ബലിതര്‍പ്പണം ചെയ്യുന്നു. കൂടാതെ ശംഖുമുഖത്തും, അരുവിപ്പുറം, അരമന, ചെമ്പഴന്തി, തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ഈ ദിവസം കേരളമക്കള്‍ തങ്ങളുടെ പ്രീയപ്പെട്ട ആത്മാക്കള്‍ക്കുവേണ്ടി ബലിതര്‍പ്പണം ചെയ്യുന്നു. സകല ആത്മാക്കള്‍ക്കും മോക്ഷപ്രാപ്തി ഉണ്ടാകണമേ എന്ന് നമ്മള്‍ക്ക് ജഗദീശ്വരനോട് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിക്കാം.

ആത്മാവിനെ വിലക്ക് വാങ്ങാം

പ്രിയ സുഹൃത്തുക്കളെ, താഴെ കാണുന്ന വരികള്‍ കേരളകൌമുദിയില്‍ വന്ന ഒരു വര്‍ത്തമാന വാര്‍ത്തയാണ്.  ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഞാന്‍ ഒരുപാട് ബ്രൌസ് ചെയ്തു.   വാര്‍ത്ത വാസ്ഥവമാണ്.  പക്ഷെ ഇതെങ്ങനെ നടക്കുമെന്ന് ഒരു പിടുത്തവുമില്ല.  നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ---------------------------------------------------------------------------------- ആത്മാവിനെ വിലയ്ക്കുവാങ്ങാം  Posted on: Monday, 09 July 2012  വാഷിംഗ്ടണ്‍ : ആത്മാവിനെ വിലയ്ക്കുവാങ്ങണമെന്ന് ആഗ്രഹമുണ്ടോ? കൈയില്‍ പണമുണ്ടെങ്കില്‍ നിങ്ങളുടെ ആഗ്രഹം സാധിക്കും. ആല്‍ബുക്കര്‍ക്കിലുള്ള ലോറി എന്ന സ്ത്രീയാണ് തന്റെ ആത്മാവിനെ ഇ-ബേയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. രണ്ടായിരം ഡോളറിന് മുകളിലേക്ക് നല്‍കാന്‍ കഴിയുന്ന ആര്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാം. വെറുതെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു അടവാണ് ലോറിയുടെ വില്പന എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു എഴുത്തുകാരിയാണ് ലോറി. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് കഷ്ടകാലം വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഇടുപ്പും നെഞ്ചും ശ്വാസകോശവും അപകടത്തില്‍ തക

സ്വാമി വിവേകാനന്ദന്റെ കേരളയാത്ര

Image
സ്വാമി വിവേകാനന്ദന്റെ ഭാരത പര്യടനത്തില്‍ ആദ്യം കേരളം ഉള്‍പ്പെടുത്തിയിരുന്നില്ല. ബാംഗ്ലൂരും മൈസൂരും സന്ദര്‍ശിച്ചശേഷം മദ്രാസ്വഴി രാമേശ്വരത്തെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. മൈസൂരില്‍ ഡോ. പല്‍പ്പുവുമായി നടത്തിയ സംഭാഷണമാണ് സ്വാമിയെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്. കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും കുറിച്ചു ഡോ. പല്‍പ്പു സ്വാമിജിയെ ധരിപ്പിച്ചിരുന്നു.  1892 നവംബറില്‍ തീവണ്ടി മാര്‍ഗം ഷൊര്‍ണൂരില്‍ വന്നിറങ്ങിയ സ്വാമിജി കാളവണ്ടിയില്‍ തൃശൂരിലെത്തി. തുടര്‍ന്നു തിരുവിതാംകൂര്‍വരെയുള്ള യാത്രകളെല്ലാം വഞ്ചിയിലായിരുന്നു. യാത്രാവേളയില്‍ കൊടുങ്ങല്ലൂരിലിറങ്ങിയ സ്വാമിജി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മൂന്നുദിവസം പുറത്തു കാത്തുകെട്ടിക്കിടന്നെങ്കിലും സാധിച്ചില്ല. കേരളത്തിലെ ജാത്യാചാരങ്ങളേയും അയിത്തത്തെയും സ്വാമി നേരിട്ടു മനസ്സിലാക്കിയത് അവിടെവച്ചാണ്. 'കേരളത്തെ ഭ്രാന്താലയംഎന്നു വിശേഷിപ്പിച്ചതും ഇൌ അനുഭവം മുന്‍നിര്‍ത്തിയാണ്. യാത്രയ്ക്കിടെ സ്വാമിജി എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയുമായി സംഭാഷണം നടത്തി. തിരുവിതാംകൂറും കടന്ന് ഡിസംബര്‍ അ

ശ്രീരാമകൃഷ്ണ പരമഹംസര്‍

Image
ശ്രീരാമകൃഷ്ണ പരമഹംസര്‍ വിവേകാനന്ദനെ കണ്ടെത്തിയ പ്പോഴാണു ലോകം പരമഹംസരെ കാണുന്നത്. അയ്യായിരം വര്‍ഷത്തിലേറെയുള്ള ഭാരതീയ ആത്മീയപൈതൃകം കേവലം അന്‍പതു വര്‍ഷംകൊണ്ടു ജീവിച്ചുകാണിച്ചു തന്ന മഹാത്മാവാണു ശ്രീരാമകൃഷ്ണ പരമഹംസരെന്നാണു ഗാന്ധിജിയുടെ അഭിപ്രായം. കേരളത്തിലും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആത്മീയോദ്ധാരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ശ്രീരാമകൃഷ്ണ സന്ദേശത്തിനു കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ വിഗ്രഹാരാധകനായി മാത്രം അറിയപ്പെട്ട ഗദാധര്‍ ചാറ്റര്‍ജി പില്‍ക്കാലത്തു ശ്രീരാമകൃഷ്ണ പരമഹംസരായി ഉദിച്ചുയര്‍ന്നത് തന്റെ വത്സലശിഷ്യനിലൂടെയാണ്. ജന്മംകൊണ്ടും കര്‍മംകൊണ്ടും ബ്രാഹ്മണനായിരുന്ന അദ്ദേഹം കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്‍ച്ചകനായി. അങ്ങനെ ് 'ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന സന്ദേശം സ്വജീവിതത്തിലൂടെ ആചരിച്ചു പ്രചരിപ്പിച്ചു. തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി പറയ സമുദായാംഗമായ ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു വൃത്തിയാക്കി.

ആദി ശങ്കരന്‍

Image
ആദി ശങ്കരന്‍ അദ്വൈതം. എല്ലാം ഒന്നാണെന്ന മഹനീയ ദര്‍ശനം. അതു ലോകത്തിനു പകര്‍ന്നത് ഭാരതത്തിന്റെ  ആചാര്യനാണ്: ശങ്കരാചാര്യര്‍. ഭാരതീയ വേദാന്ത ചിന്തയുടെ സര്‍വജ്ഞ പീഠം കയറിയ ആചാര്യന്‍, ഗുരു. ഭാരതീയ വേദാന്ത ചിന്തയുടെയും ദര്‍ശനത്തിന്റെയും ആകെത്തുകയെടുത്താല്‍ അത് ശങ്കരാചാര്യര്‍ക്കു തുല്യമാവും. കേരളത്തിന്റെ മണ്ണിലാണ് ഈ ആചാര്യന്റെ പിറവിയെന്നത് മലയാളിക്ക് അഭിമാനക്കൂടുതലാകുന്നു. ശങ്കരാചാര്യര്‍ ജീവിച്ചിരുന്നില്ലായിരുന്നെങ്കില്‍ വേദധര്‍മം ഇന്നും നിലനില്‍ക്കുമായിരുന്നോ എന്നുപോലും സംശയിക്കണം. വേദധര്‍മ ത്തിന്റെ സംസ്ഥാപനത്തിന് അത്രയ്ക്ക് യത്നിച്ചിരുന്നു അദ്ദേഹം. ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹനീയമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഏറ്റവും ലളിതമായി ഇങ്ങനെ പറയാം: ബ്രഹ്മ സത്യ ജഗന്‍ മിഥ്യ ജീവോ ബ്രഹ്മൈവ ന അപരഃ. ബ്രഹ്മം(പരമമായത്) മാത്രമാണ് സത്യം. ലോകം അയഥാര്‍ഥമാണ്. എല്ലാ സചേതന വസ്തുക്കളും ബ്രഹ്മമല്ലാതെ മറ്റൊന്നല്ല. എല്ലാം ബ്രഹ്മമാണെന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ബ്രഹ്മം ഒന്നേയുള്ളു. പലതാണെന്ന ധാരണ മിഥ്യയാണ്. ആത്മാവ് സ്വയംസിദ്ധമാണ്. അത് നിലനില്‍ക്കുന്നുവെന്നതിന് ഒരു തെളിവും ആ

സ്തുതി - ശ്രീമൂലം

Image
ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ എഴുതിയ ഈ ശ്രീപദ്മനാഭ സ്തുതി എല്ലാവരും കേട്ടിരിക്കാന്‍ സാധ്യതയില്ല.  അങ്ങനെയുള്ളവര്‍ക്കു  വേണ്ടി ഇത്  ഇവിടെ കുറിക്കുകയാണ്.                                   സ്തുതി - ശ്രീമൂലം "കാരുണ്യ കൂത്തരങ്ങേ കനിയുക കമലാ പോര്‍മുല പോല്‍ കുടത്തില്‍ ചേരും കാശ്മീര ധൂളി സുലളിത തുളസി സ്രഗ്ധര സ്നിഗ്ധവല്‍സന്‍ ആരുണ്ടെന്‍ സ്വാമിയല്ലാതശരണമഴലാ മാഴിയില്‍ത്താഴുമെന്നെ- ച്ചാരുശ്രീ ചേര്‍ന്ന തീരത്തലിവിനൊടുതുഴ- ഞ്ഞാക്കുവാന്‍ ചക്രപാണേ! ദര്‍പ്പാധിക്യം കലര്‍ന്നുള്ളരികളെയഖിലം കാളകൂടം വമിക്കും സര്‍പ്പൌഘത്തെ ഗ്ഗരുത്മാന്‍ പടിനിജപുരുവീ ര്യാഗ്നിയില്‍ ഭഗ്നമാക്കി അര്‍പ്പിച്ചു ഭക്തിയോടിക്ഷിതിതലസതിയെ ശ്രീപതേ! പണ്ടുയുഷ്മല്‍ തൃപ്പാദത്തിങ്കലസ്മദ്വിമലകുലയശഃ ശാര്‍വരീ പാര്‍വണേന്ദു മല്ലാരാതേ! ഭവല്‍പ്പൂമ്പദ തലയുഗളീ- ദാസരാമെങ്ങളിക്ഷ്മാ- മല്ലാക്ഷിത്തയ്യലാളെ ത്തവകടമിഴികൊ- ണ്ടിത്രനാളും ഭരിച്ചു; എല്ലാം കണ്ടല്ലിരിപ്പൂ തിരുവടി? യടിയന്‍ കണ്ണടച്ചാല്‍ ഹരേ! മേല്‍ ച്ചൊല്ലാനെന്തുണ്ടുനാഥ സ്ഥിതിയിലരിയൊരെന്‍ വഞ്ചി വെള്ളത്തിലാകും! ആ കീട ബ്രഹ്മ

ചിത്രഗുപ്തന്‍

Image
പുരാണങ്ങളെ അടിസ്ഥാന മാക്കിയാല്‍ യമന്റെ മന്ത്രിമാരില്‍ ഒരാളാണ് ചിത്രഗുപ്തന്‍. മനുഷ്യന്റെ പുണ്യ-പാപകര്‍മങ്ങളുടെ കണക്കു സൂക്ഷിക്കയാണ് മുഖ്യജോലി. കണക്കെഴുതാന്‍ എഴുത്തോലയും നാരായവും എപ്പോഴും കൈയ്യിലുണ്ടാകും. ബ്രഹ്മാവാണ് കണക്കെഴുത്ത് ജോലി ഏല്‍പിച്ചത്. ജീവികളുടെ കര്‍മങ്ങളുടെ ഫലം എഴുതാന്‍ പാര്‍വതീദേവിയുടെ ആഗഹപ്രകാരമാണ് ചിത്രഗുപ്തനെ ബ്രഹ്മാവ് സൃഷ്ടിച്ചത്. ഈ ജോലി ഏല്പിക്കാന്‍ പറ്റിയ രൂപത്തെ ആദ്യം പലകയില്‍ വരച്ചെടുത്തു. അതിനു ശേഷം ജീവന്‍ നല്‍കി. മരണശേഷം യമലോകത്തെത്തുന്ന ആത്മാക്കളെ വിചാരണ ചെയ്തു നരകത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും അയക്കുന്നത് ചിത്രഗുപ്തന്റെ പുണ്യ-പാപങ്ങളുടെ കണക്കുപുസ്തകത്തിലെ പട്ടിക നോക്കിയാണ്. പുണ്യം ചെയ്തവര്‍ക്കു സ്വര്‍ഗ്ഗത്തിലേക്കു കടക്കാം. പാപികള്‍ക്കു നരകം തന്നെ. പാപികളെ തരം തിരിച്ച് പ്രത്യേകമാണ് പാര്‍പ്പിക്കുക. എല്ലാ പാപികളെയും ഒരേ കൂടാരത്തില്‍ അടയ്ക്കുകില്ലെന്നു ചുരുക്കം. ദേവീഭാഗവതത്തിലെ കണക്കനുസരിച്ച് 28 നരകവാസ സ്ഥലങ്ങളുണ്ട്. താമ്രിസം മുതല്‍ സൂചിമുഖം വരെയാണത്. ഭാര്യയെയും ശിശുക്കളെയും പീഡിപ്പിക്കുന്നവര്‍, പരസ്പരം വഞ്ചിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്മാര്‍, മോഷണം സ്ഥിരം ത

ക്ഷേത്രസങ്കല്പവും കൊടിമരവും

Image
ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല,   പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ  ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി. ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍. പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക ഉൌര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. ക്ഷേത്രത്തിലെ പ