സ്തുതി - ശ്രീമൂലം
ശ്രീമൂലം തിരുനാള്‍ |
തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ എഴുതിയ ഈ ശ്രീപദ്മനാഭ സ്തുതി എല്ലാവരും കേട്ടിരിക്കാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്കു വേണ്ടി ഇത് ഇവിടെ കുറിക്കുകയാണ്.
സ്തുതി - ശ്രീമൂലം
"കാരുണ്യ കൂത്തരങ്ങേ കനിയുക കമലാ
പോര്‍മുല പോല്‍ കുടത്തില്‍
ചേരും കാശ്മീര ധൂളി സുലളിത തുളസി
സ്രഗ്ധര സ്നിഗ്ധവല്‍സന്‍
ആരുണ്ടെന്‍ സ്വാമിയല്ലാതശരണമഴലാ
മാഴിയില്‍ത്താഴുമെന്നെ-
ച്ചാരുശ്രീ ചേര്‍ന്ന തീരത്തലിവിനൊടുതുഴ-
ഞ്ഞാക്കുവാന്‍ ചക്രപാണേ!
ദര്‍പ്പാധിക്യം കലര്‍ന്നുള്ളരികളെയഖിലം
കാളകൂടം വമിക്കും
സര്‍പ്പൌഘത്തെ ഗ്ഗരുത്മാന്‍ പടിനിജപുരുവീ
ര്യാഗ്നിയില്‍ ഭഗ്നമാക്കി
അര്‍പ്പിച്ചു ഭക്തിയോടിക്ഷിതിതലസതിയെ
ശ്രീപതേ! പണ്ടുയുഷ്മല്‍
തൃപ്പാദത്തിങ്കലസ്മദ്വിമലകുലയശഃ
ശാര്‍വരീ പാര്‍വണേന്ദു
മല്ലാരാതേ! ഭവല്‍പ്പൂമ്പദ തലയുഗളീ-
ദാസരാമെങ്ങളിക്ഷ്മാ-
മല്ലാക്ഷിത്തയ്യലാളെ ത്തവകടമിഴികൊ-
ണ്ടിത്രനാളും ഭരിച്ചു;
എല്ലാം കണ്ടല്ലിരിപ്പൂ തിരുവടി? യടിയന്‍
കണ്ണടച്ചാല്‍ ഹരേ! മേല്‍
ച്ചൊല്ലാനെന്തുണ്ടുനാഥ സ്ഥിതിയിലരിയൊരെന്‍
വഞ്ചി വെള്ളത്തിലാകും!
ആ കീട ബ്രഹ്മ സര്‍ഗ്ഗസ്ഥിതിലയവിധികള്‍-
ക്കീശനാകുമെന്‍ പുരാനാ-
ലായകില്ലെന്നോവരുത്താനഭിലഷിതമഹോ!
മാമകം ലോകനാഥാ!
മാഴ്കീടുന്നുമുരാരേ! നിജഹതവിധിയോ-
ര്‍ത്തന്വഹം തപ്തബാഷ്പം
തൂകീടുന്നുണ്ടു വഞ്ചീ ഭഗവതി, ഭഗവന്‍!
തല്‍പ്രിയം നല്‍കിയാലും"
സ്തുതി - ശ്രീമൂലം
"കാരുണ്യ കൂത്തരങ്ങേ കനിയുക കമലാ
പോര്‍മുല പോല്‍ കുടത്തില്‍
ചേരും കാശ്മീര ധൂളി സുലളിത തുളസി
സ്രഗ്ധര സ്നിഗ്ധവല്‍സന്‍
ആരുണ്ടെന്‍ സ്വാമിയല്ലാതശരണമഴലാ
മാഴിയില്‍ത്താഴുമെന്നെ-
ച്ചാരുശ്രീ ചേര്‍ന്ന തീരത്തലിവിനൊടുതുഴ-
ഞ്ഞാക്കുവാന്‍ ചക്രപാണേ!
ദര്‍പ്പാധിക്യം കലര്‍ന്നുള്ളരികളെയഖിലം
കാളകൂടം വമിക്കും
സര്‍പ്പൌഘത്തെ ഗ്ഗരുത്മാന്‍ പടിനിജപുരുവീ
ര്യാഗ്നിയില്‍ ഭഗ്നമാക്കി
അര്‍പ്പിച്ചു ഭക്തിയോടിക്ഷിതിതലസതിയെ
ശ്രീപതേ! പണ്ടുയുഷ്മല്‍
തൃപ്പാദത്തിങ്കലസ്മദ്വിമലകുലയശഃ
ശാര്‍വരീ പാര്‍വണേന്ദു
മല്ലാരാതേ! ഭവല്‍പ്പൂമ്പദ തലയുഗളീ-
ദാസരാമെങ്ങളിക്ഷ്മാ-
മല്ലാക്ഷിത്തയ്യലാളെ ത്തവകടമിഴികൊ-
ണ്ടിത്രനാളും ഭരിച്ചു;
എല്ലാം കണ്ടല്ലിരിപ്പൂ തിരുവടി? യടിയന്‍
കണ്ണടച്ചാല്‍ ഹരേ! മേല്‍
ച്ചൊല്ലാനെന്തുണ്ടുനാഥ സ്ഥിതിയിലരിയൊരെന്‍
വഞ്ചി വെള്ളത്തിലാകും!
ആ കീട ബ്രഹ്മ സര്‍ഗ്ഗസ്ഥിതിലയവിധികള്‍-
ക്കീശനാകുമെന്‍ പുരാനാ-
ലായകില്ലെന്നോവരുത്താനഭിലഷിതമഹോ!
മാമകം ലോകനാഥാ!
മാഴ്കീടുന്നുമുരാരേ! നിജഹതവിധിയോ-
ര്‍ത്തന്വഹം തപ്തബാഷ്പം
തൂകീടുന്നുണ്ടു വഞ്ചീ ഭഗവതി, ഭഗവന്‍!
തല്‍പ്രിയം നല്‍കിയാലും"
Comments
Post a Comment