സ്വാമി വിവേകാനന്ദന്‍റെ ജീവിതം പാഠ്യവിഷയമാക്കണമെന്നു ബാലഗോകുലം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്‍പി തലത്തില്‍ വിവേകാനന്ദ കഥകളും യുപിയില്‍ വിവേകാനന്ദ ചരിത്രവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവേകാനന്ദ ദര്‍ശനവും ഉള്‍പ്പെടുത്തണം.
സ്വാമി വിവേകാനന്ദന്റെ ചരിത്രം മനുഷ്യജീവിതത്തിന്റെ യതാര്‍ത്ഥ ഉന്നതിയെ വരച്ചുകാട്ടുന്ന ഒരു ധാര്‍മ്മിക ചിത്രമാണ്. പ്രത്യേകിച്ച് യുവത്വത്തിന്റെ. ചെറിയ സ്കൂള്‍ തലത്തില്‍ നിന്ന് തന്നെ അത് മനസ്സിലാക്കി വളര്‍ന്നുവരുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഇത് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് അക്ഷരവനിക വിശ്വസിക്കുന്നു.
Comments
Post a Comment