സ്വാമി വിവേകാനന്ദന്റെ കേരളയാത്ര
സ്വാമി വിവേകാനന്ദന്റെ ഭാരത പര്യടനത്തില്‍ ആദ്യം കേരളം ഉള്‍പ്പെടുത്തിയിരുന്നില്ല. ബാംഗ്ലൂരും മൈസൂരും സന്ദര്‍ശിച്ചശേഷം മദ്രാസ്വഴി രാമേശ്വരത്തെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
മൈസൂരില്‍ ഡോ. പല്‍പ്പുവുമായി നടത്തിയ സംഭാഷണമാണ് സ്വാമിയെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും കുറിച്ചു ഡോ. പല്‍പ്പു സ്വാമിജിയെ ധരിപ്പിച്ചിരുന്നു. 1892 നവംബറില്‍ തീവണ്ടി മാര്‍ഗം ഷൊര്‍ണൂരില്‍ വന്നിറങ്ങിയ സ്വാമിജി കാളവണ്ടിയില്‍ തൃശൂരിലെത്തി. തുടര്‍ന്നു തിരുവിതാംകൂര്‍വരെയുള്ള യാത്രകളെല്ലാം വഞ്ചിയിലായിരുന്നു.
യാത്രാവേളയില്‍ കൊടുങ്ങല്ലൂരിലിറങ്ങിയ സ്വാമിജി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മൂന്നുദിവസം പുറത്തു കാത്തുകെട്ടിക്കിടന്നെങ്കിലും സാധിച്ചില്ല.
കേരളത്തിലെ ജാത്യാചാരങ്ങളേയും അയിത്തത്തെയും സ്വാമി നേരിട്ടു മനസ്സിലാക്കിയത് അവിടെവച്ചാണ്. 'കേരളത്തെ ഭ്രാന്താലയംഎന്നു വിശേഷിപ്പിച്ചതും ഇൌ അനുഭവം മുന്‍നിര്‍ത്തിയാണ്.
യാത്രയ്ക്കിടെ സ്വാമിജി എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയുമായി സംഭാഷണം നടത്തി. തിരുവിതാംകൂറും കടന്ന് ഡിസംബര്‍ അവസാനവാരം കന്യാകുമാരിയിലെത്തി.
Comments
Post a Comment