ശ്രീരാമകൃഷ്ണ പരമഹംസര്‍

ശ്രീരാമകൃഷ്ണ പരമഹംസര്‍ വിവേകാനന്ദനെ കണ്ടെത്തിയ പ്പോഴാണു ലോകം പരമഹംസരെ കാണുന്നത്. അയ്യായിരം വര്‍ഷത്തിലേറെയുള്ള ഭാരതീയ ആത്മീയപൈതൃകം കേവലം അന്‍പതു വര്‍ഷംകൊണ്ടു ജീവിച്ചുകാണിച്ചു തന്ന മഹാത്മാവാണു ശ്രീരാമകൃഷ്ണ പരമഹംസരെന്നാണു ഗാന്ധിജിയുടെ അഭിപ്രായം. കേരളത്തിലും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആത്മീയോദ്ധാരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ശ്രീരാമകൃഷ്ണ സന്ദേശത്തിനു കഴിഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ വിഗ്രഹാരാധകനായി മാത്രം അറിയപ്പെട്ട ഗദാധര്‍ ചാറ്റര്‍ജി പില്‍ക്കാലത്തു ശ്രീരാമകൃഷ്ണ പരമഹംസരായി ഉദിച്ചുയര്‍ന്നത് തന്റെ വത്സലശിഷ്യനിലൂടെയാണ്. ജന്മംകൊണ്ടും കര്‍മംകൊണ്ടും ബ്രാഹ്മണനായിരുന്ന അദ്ദേഹം കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്‍ച്ചകനായി. അങ്ങനെ ് 'ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന സന്ദേശം സ്വജീവിതത്തിലൂടെ ആചരിച്ചു പ്രചരിപ്പിച്ചു. തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി പറയ സമുദായാംഗമായ ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു വൃത്തിയാക്കി.

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍