ആത്മീയത
ആത്മീയത എന്ന വാക്ക് നാമെല്ലാം നിരന്തരം ഉപയോഗിക്കാറുണ്ടെങ്കിലും എന്താണ് ആത്മീയത എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും. ആത്മാവിനെ തേടുന്നതാണ് ആത്മീയത എന്ന് എളുപ്പത്തില്‍ നിര്‍വചിക്കാം. ഇക്കാണുന്ന നീളവും വീതിയും കനവുമുള്ള ശരീരം മാത്രമല്ല മനുഷ്യന്‍. ഇക്കാണുന്ന ദേഹമാണ്, അതു മാത്രമാണ് നമ്മളെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ത്രിമാനാത്മകമായിരിക്കുന്ന മനുഷ്യ ശരീരത്തെ ജീവസ്സുറ്റതാക്കുന്നത് ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവാണ്. അത് പുറമേയ്ക്ക് ദൃഷ്ടിഗോചരമല്ല എന്നതിനാല്‍ പലരും ആത്മാവിന്‍െറ അസ്തിത്വം നിഷേധിക്കുന്നു.
എന്നാല്‍ അകത്തേയ്ക്ക് നോക്കാന്‍ ശീലിച്ചാല്‍ ആത്മാവ് നമുക്ക് അനുഭവവേദ്യമാകും. ആത്മാവിനെ അറിയുക എന്നത് ബ്രഹ്മത്തെ അറിയുന്നതിനു തുല്യമാണ്. ആത്മാവിനെ അറിയുന്നവന്‍ ബ്രഹ്മര്‍ഷിയായി തീരുന്നതും അതിനാലാണ്. ആത്മാവിനെ അറിഞ്ഞവന്‍ സകലതിനേയും അറിയുന്നു. അവന് പിന്നീട് സംശയങ്ങള്‍ ഏതുമുണ്ടാകില്ല. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ നമ്മള്‍ പലരും ആനന്ദം തേടുന്നതും സ്വത്വം അന്വേഷിക്കുന്നതും നമുക്ക് പുറത്താണ്. ആത്മാവിനെ അറിഞ്ഞവന്‍ നരകത്തിലും സ്വര്‍ഗീയസുഖം അറിയും. ആത്മാവിനെപ്പറ്റി ചിന്തിക്കുക കൂടി ചെയ്യാത്തവര്‍ സ്വര്‍ഗത്തിലായാലും സ്വര്‍ഗീയ സുഖങ്ങളെ നരകതുല്യമാക്കി മാറ്റും.
കടപ്പാട് : കേരളകൌമുദി
Comments
Post a Comment