ഇന്ന് കേരളത്തില്‍ കര്‍ക്കിടകവാവ് ബലി.

കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമായ ഇന്ന് കേരളത്തില്‍ കര്‍ക്കിടകവാവ് ബലിയാണ്. ഇത് നമ്മെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ നമ്മുടെ പൂര്‍വികരുടെയും നമ്മോടൊപ്പം ജീവിതയാത്രയില്‍ സഹചാരികളായിരുന്ന  സര്‍വ്വ സഹോദരങ്ങളുടെയും  ആത്മശാന്തിക്കുവേണ്ടി നമ്മള്‍ ഹൃദയംഗമമായി ചെയ്യുന്ന ഒരു പൂജയാണ്.

തിരുവനന്തപുരത്തെ തിരുവല്ലത്തുള്ള ശ്രീ പരശുരാമക്ഷേത്രമാണ് കൂടുതല്‍ പേരും ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങള്‍ വര്‍ക്കലയിലും ബലിതര്‍പ്പണം ചെയ്യുന്നു. കൂടാതെ ശംഖുമുഖത്തും, അരുവിപ്പുറം, അരമന, ചെമ്പഴന്തി, തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ഈ ദിവസം കേരളമക്കള്‍ തങ്ങളുടെ പ്രീയപ്പെട്ട ആത്മാക്കള്‍ക്കുവേണ്ടി ബലിതര്‍പ്പണം ചെയ്യുന്നു.

സകല ആത്മാക്കള്‍ക്കും മോക്ഷപ്രാപ്തി ഉണ്ടാകണമേ എന്ന് നമ്മള്‍ക്ക് ജഗദീശ്വരനോട് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിക്കാം.


Comments

  1. അനുഷ്ടാന വ്രതനിഷ്ടകൾകൂടി ആകാമായിരുന്നു

    ReplyDelete

Post a Comment

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍