പുസ്തകം വായിച്ചാല്‍ ശിക്ഷ കുറയും
വായനാശീലം നല്ലതാണെന്ന് പഴമക്കാര്‍ പറയുമ്പോള്‍ അതാര്‍ക്കും അത്ര പിടിക്കത്തില്ല. ഇപ്പോള്‍ ഇതാ ഞാന്‍ എങ്ങോ വായിച്ച ഒരു വാര്‍ത്ത വായനാ ശീലമുള്ള നിങ്ങളൊന്നു വായിച്ചുനോക്കു. കുറ്റവാളികള്‍ക്ക് പോലും വായനാശീലം നല്ലതായിരിക്കെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?
റിയോഡിജനീറോ: പുസ്തകം വായിച്ചാല്‍ ശിക്ഷയുടെ കാലാവധി കുറയ്ക്കാം. കേട്ടുകേള്‍വിയില്ലാത്ത ഈ രീതി നടപ്പാക്കുന്നത് ബ്രസീല്‍ അധികൃതരാണ്. ജയിലുകളിലെ തിരക്ക് കുറയ്ക്കാനും തടവുകാരുടെ ബൌദ്ധിക ഉണര്‍വ് കൂട്ടാനുമാണ് പുതിയ ആശയം നടപ്പാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യത്തെ നാല് പ്രധാന ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒരു പുസ്തകം വായിച്ചുതീര്‍ത്താല്‍ ശിക്ഷയില്‍ നാലുദിവസത്തെ ഇളവുകിട്ടും. ഒരു വര്‍ഷം പരമാവധി പന്ത്രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് വായിക്കാന്‍ അവസരമുണ്ടാവുക. കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത് ഒറ്റയടിക്ക് ശിക്ഷ പരമാധവി കുറച്ചുകളയാം എന്നുവിചാരിച്ചാല്‍ നടക്കില്ല എന്നര്‍ത്ഥം.
ഫിലോസഫി, നോവല്‍, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് വായിക്കാന്‍ അവസരം ലഭിക്കുക. തടവുകാര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വെറുതേ വായിച്ചുവെന്ന് വീമ്പടിച്ചാല്‍ ഇളവ് ലഭിക്കില്ല. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു ഉപന്യാസം എഴുതിനല്‍കണം. പുസ്തകത്തില്‍ പറയുന്ന പ്രധാനകാര്യങ്ങളെല്ലാം ഉപന്യാസത്തില്‍ പരാമര്‍ശിച്ചിരിക്കണം. മാത്രമല്ല എഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചായിരിക്കണം ഉപന്യാസം എഴുതേണ്ടത്.
Ref: Kerala Kaumudi
Comments
Post a Comment