ചിത്രഗുപ്തന്‍


പുരാണങ്ങളെ അടിസ്ഥാന മാക്കിയാല്‍ യമന്റെ മന്ത്രിമാരില്‍ ഒരാളാണ് ചിത്രഗുപ്തന്‍. മനുഷ്യന്റെ പുണ്യ-പാപകര്‍മങ്ങളുടെ കണക്കു സൂക്ഷിക്കയാണ് മുഖ്യജോലി. കണക്കെഴുതാന്‍ എഴുത്തോലയും നാരായവും എപ്പോഴും കൈയ്യിലുണ്ടാകും. ബ്രഹ്മാവാണ് കണക്കെഴുത്ത് ജോലി ഏല്‍പിച്ചത്. ജീവികളുടെ കര്‍മങ്ങളുടെ ഫലം എഴുതാന്‍ പാര്‍വതീദേവിയുടെ ആഗഹപ്രകാരമാണ് ചിത്രഗുപ്തനെ ബ്രഹ്മാവ് സൃഷ്ടിച്ചത്. ഈ ജോലി ഏല്പിക്കാന്‍ പറ്റിയ രൂപത്തെ ആദ്യം പലകയില്‍ വരച്ചെടുത്തു. അതിനു ശേഷം ജീവന്‍ നല്‍കി.


മരണശേഷം യമലോകത്തെത്തുന്ന ആത്മാക്കളെ വിചാരണ ചെയ്തു നരകത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും അയക്കുന്നത് ചിത്രഗുപ്തന്റെ പുണ്യ-പാപങ്ങളുടെ കണക്കുപുസ്തകത്തിലെ പട്ടിക നോക്കിയാണ്. പുണ്യം ചെയ്തവര്‍ക്കു സ്വര്‍ഗ്ഗത്തിലേക്കു കടക്കാം. പാപികള്‍ക്കു നരകം തന്നെ. പാപികളെ തരം തിരിച്ച് പ്രത്യേകമാണ് പാര്‍പ്പിക്കുക. എല്ലാ പാപികളെയും ഒരേ കൂടാരത്തില്‍ അടയ്ക്കുകില്ലെന്നു ചുരുക്കം. ദേവീഭാഗവതത്തിലെ കണക്കനുസരിച്ച് 28 നരകവാസ സ്ഥലങ്ങളുണ്ട്. താമ്രിസം മുതല്‍ സൂചിമുഖം വരെയാണത്. ഭാര്യയെയും ശിശുക്കളെയും പീഡിപ്പിക്കുന്നവര്‍, പരസ്പരം വഞ്ചിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്മാര്‍, മോഷണം സ്ഥിരം തൊഴിലാക്കിയവര്‍, സ്വത്ത് അവകാശികള്‍ക്കു നല്‍കാത്തവര്‍, പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നവര്‍, ഗുരുജനനിന്ദ, തീവയ്പ്, കൂട്ടക്കൊല തുടങ്ങി വിവധ ഇനങ്ങളിലായി 28 ശിക്ഷാ വിഭാഗങ്ങള്‍ അതില്‍ സൂചിപ്പിക്കുന്നു. 


ഇതൊക്കെയാണെങ്കിലും ചിത്രഗുപ്തനെ ആരാധിക്കുന്നതിനു കാഞ്ചിയില്‍ ക്ഷേത്രമുണ്ട്. എ.ഡി. 975നും 1025നും മധ്യേ നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നു കരുതപ്പെടുന്നു. ഭരത്ജി ക്ഷേത്രമെന്നും ഇതിനു വിശേഷണമുണ്ട്. ക്ഷേത്രത്തിന്റെ അടിത്തറശിലകളുടെ വശങ്ങളില്‍ പോരടിക്കുന്ന ആനകളുടെ ചിത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. മേല്‍ക്കൂരയ്ക്കു അഷ്ടകോണ്‍ ആകൃതിയാണ്. ക്ഷേത്രത്തിനു പ്രദക്ഷിണ വഴിയില്ല. ഏഴു കുതിരകള്‍ വലിക്കുന്ന തേരില്‍, ജ്വലിക്കുന്ന സൂര്യന്‍ നില്‍ക്കുന്ന രൂപമാണ് മുഖ്യമായും ക്ഷേത്രാങ്കണത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്.


കടപ്പാട് : മനോരമ 

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍