Posts

Showing posts from April, 2013

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു.  കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി. വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്ത

ഇനി ഉരുളക്കിഴങ് നട്ടോളൂ

അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകല്‍ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്.  എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കൊത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍:. കത്തുകിട്ടിയ ഉടനെ മകന്‍ ഇങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.  കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്".   പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കു

ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണി...........

Image
അവിടിവിടെയെല്ലാം മഞ്ഞക്കൊന്നക്കുലകള്‍. എന്തൊരു ചേല്. അതു വെറും പൂവല്ല. ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണിയാണെന്നു കഥ. കണ്ണനുണ്ണിയെ ഒരുപാടിഷ്ടമുള്ള ഒരു ബ്രാഹ്മണക്കുട്ടിയുണ്ടായിരുന്നു ഒരിടത്ത്. പാവപ്പെട്ട ഇല്ലത്തെ ഉണ്ണി. എന്നും ക്ഷേത്രത്തില്‍ തിരിവച്ചു പ്രാര്‍ഥിക്കും 'കൃഷണനെ എനിക്കൊന്നു കാണാന്‍ പറ്റണേ എന്നു മാത്രമാണു പ്രാര്‍ഥന. ഒരിക്കല്‍ ഉണ്ണിക്കണ്ണന്‍ നേരിട്ടു മുന്നില്‍ ചെന്നു. ആശ്രിതവല്‍സലനല്ലേ, വേറൊരുണ്ണിയുടെ കണ്ണീരു കാണാതിരിക്കുമോ? ''എന്‍റെ കണ്ണാ എന്ന് ഒാടിചെ്ചന്നു ബാലന്‍ കെട്ടിപ്പിടിച്ചു. ഇനിയെന്താ വേണ്ടതെന്നു കണ്ണന്‍ എത്ര ചോദിച്ചിട്ടും ഒന്നുംവേണ്ട, ഇതുമതി, ഇതുമതി എന്നുമാത്രം അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്ര നിഷ്കളങ്കനായ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണ്ടേ. മടിച്ചില്ല, ഉണ്ണിക്കണ്ണന്‍ അരയിലെ തങ്കക്കിങ്ങിണി അഴിചെ്ചടുത്തു സമ്മാനിച്ചു. പിറ്റേന്നു ക്ഷേത്രത്തിലെത്തിയ പൂജാരി ഞെട്ടി, തിരുവാഭരണത്തിലെ അരഞ്ഞാണം കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അന്വേഷിച്ചിറങ്ങിയ ആളുകള്‍ അരഞ്ഞാണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഉണ്ണിയെ കണ്ടു. എടാ കള്ളാ, എന്ന് ആക്രോശിച്ചുകൊണ്ട് ഒാടിയടു