Posts

Showing posts with the label കൗതുകം

പുസ്തകം വായിച്ചാല്‍ ശിക്ഷ കുറയും

Image
വായനാശീലം നല്ലതാണെന്ന് പഴമക്കാര്‍ പറയുമ്പോള്‍ അതാര്‍ക്കും അത്ര പിടിക്കത്തില്ല.  ഇപ്പോള്‍ ഇതാ ഞാന്‍ എങ്ങോ വായിച്ച ഒരു വാര്‍ത്ത വായനാ ശീലമുള്ള നിങ്ങളൊന്നു വായിച്ചുനോക്കു. കുറ്റവാളികള്‍ക്ക് പോലും വായനാശീലം നല്ലതായിരിക്കെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? റിയോഡിജനീറോ: പുസ്തകം വായിച്ചാല്‍ ശിക്ഷയുടെ കാലാവധി കുറയ്ക്കാം. കേട്ടുകേള്‍വിയില്ലാത്ത ഈ രീതി നടപ്പാക്കുന്നത് ബ്രസീല്‍ അധികൃതരാണ്. ജയിലുകളിലെ തിരക്ക് കുറയ്ക്കാനും തടവുകാരുടെ ബൌദ്ധിക ഉണര്‍വ് കൂട്ടാനുമാണ് പുതിയ ആശയം നടപ്പാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യത്തെ നാല് പ്രധാന ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒരു പുസ്തകം വായിച്ചുതീര്‍ത്താല്‍ ശിക്ഷയില്‍ നാലുദിവസത്തെ ഇളവുകിട്ടും. ഒരു വര്‍ഷം പരമാവധി പന്ത്രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് വായിക്കാന്‍ അവസരമുണ്ടാവുക. കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത് ഒറ്റയടിക്ക് ശിക്ഷ പരമാധവി കുറച്ചുകളയാം എന്നുവിചാരിച്ചാല്‍ നടക്കില്ല എന്നര്‍ത്ഥം. ഫിലോസഫി, നോവല്‍, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് വായിക്കാന്‍ അവസരം ലഭിക്കുക. തടവുകാര്‍...

ആത്മാവിനെ വിലക്ക് വാങ്ങാം

പ്രിയ സുഹൃത്തുക്കളെ, താഴെ കാണുന്ന വരികള്‍ കേരളകൌമുദിയില്‍ വന്ന ഒരു വര്‍ത്തമാന വാര്‍ത്തയാണ്.  ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഞാന്‍ ഒരുപാട് ബ്രൌസ് ചെയ്തു.   വാര്‍ത്ത വാസ്ഥവമാണ്.  പക്ഷെ ഇതെങ്ങനെ നടക്കുമെന്ന് ഒരു പിടുത്തവുമില്ല.  നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ---------------------------------------------------------------------------------- ആത്മാവിനെ വിലയ്ക്കുവാങ്ങാം  Posted on: Monday, 09 July 2012  വാഷിംഗ്ടണ്‍ : ആത്മാവിനെ വിലയ്ക്കുവാങ്ങണമെന്ന് ആഗ്രഹമുണ്ടോ? കൈയില്‍ പണമുണ്ടെങ്കില്‍ നിങ്ങളുടെ ആഗ്രഹം സാധിക്കും. ആല്‍ബുക്കര്‍ക്കിലുള്ള ലോറി എന്ന സ്ത്രീയാണ് തന്റെ ആത്മാവിനെ ഇ-ബേയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. രണ്ടായിരം ഡോളറിന് മുകളിലേക്ക് നല്‍കാന്‍ കഴിയുന്ന ആര്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാം. വെറുതെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു അടവാണ് ലോറിയുടെ വില്പന എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു എഴുത്തുകാരിയാണ് ലോറി. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് കഷ്ടകാലം വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഇടുപ്പും നെഞ്ച...