Posts

Showing posts from 2011

ജീവിതം മധുരമായി ജീവിക്കാന്‍...!

Image
ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്.  എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്.  ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു. അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങി തന്റെ ആഗ്രഹം അറിയിച്ചു.  ഗുരു അല്പനേരം മൗനിയായി ഇരുന്നു.  തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി.  ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.   പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു.  ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു.  കുട്ടിക്ക് സന്തോഷമായി.  അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി.  ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു.  അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു.  അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങി.

ഭാഗ്യപരീക്ഷണസൂനം

Image
എന്‍ ബാല്യജീവിതമാകുന്ന പുസ്തക- പൊന്‍‌താളിലൊന്ന് മറിച്ച് നോക്കേ വിണ്ട് പഴകിയോരേടുകള്‍ക്കുള്ളിലായ് കണ്ട് ഞാനാമൃത പുഷ്പഗാത്രം. എന്നുടെ ഭാഗ്യപരീക്ഷണ സൂനമായ് നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു പൂവേ! എന്തൊരു സുന്ദരിയായിരുന്നന്ന് നീ ഇന്നിതാ! ശുഷ്ക കളേബരയായ്. പെറ്റമാതാവ് തന്‍ പൊക്കിള്‍ കൊടി മുറി- ഞിറ്റ് വീഴും ചോര കണ്ടീല ഞാന്‍ “പറ്റില്ല" യെന്നവള്‍ ചൊന്നുമില്ലീപിഴ പറ്റേണമെന്നതീശന്റെയിഷ്ടം. കൈകാലിളക്കുവാന്‍ ത്രാണിയില്ലാതന്ന് കണ്ടമിടറി കരഞിരുന്നോ? നന്നായിറുകിയ താളിലമര്‍ന്നിറ്റ് പ്രാണന് വേണ്ടി പിടഞിരുന്നോ? ഇന്ന് നീ ഭൂവിലെങാനുമുണ്ടോ, അതോ, വന്നവഴിക്ക് തിരിച്ച് പോയോ? ഇന്നി നിനക്കൊരു ജന്മമുണ്ട്ങ്കില്‍ നീ എന്നങ്കണത്തില്‍ പിറന്നിടാമോ? അ ന്ധ വിശ്വാസമാം ക്രൂരതയില്‍ നിന- ക്കന്ത്യം ഭവിച്ചതീ ഞാന്‍ നിമിത്തം. അന്തരാത്മാവില്‍ തപിക്കുമീ പാപിയാം അന്തകനിന്ന് നീ മാപ്പ് നല്കൂ.    

ജോസഫും പീറ്ററും

Image
ജോസഫ് തന്റെ ഉറ്റ സുഹൃത്ത് പീറ്ററിനേയും കൂട്ടി ഒരു പെണ്ണ് കാണാന്‍ പോയി.  പെണ്ണിന്റെ അച്ചനും മറ്റ് കുടുംബാംഗങളുമായി നീണ്ട ഒരു സംഭാഷണം തന്നെ അവിടെ നടന്നു.  പെണ്ണിന്റെ അച്ചന്‍ ഒരു പണക്കാരനായിരുന്നു.  അതുകൊണ്ടുതന്നെ ഒരു ധൈര്യത്തിന് വേണ്ടിയായിരുന്ന് ജോസഫ് പീറ്ററിനേയും കൂട്ടിയത്. ഇടയ്ക്ക് പെണ്ണിന്റെ അച്ചന്‍ ചോദിച്ച്:  "ബിസിനസ്സ് ഒക്കെ എങനെ നടക്കുന്നു?" "ഓ! അതൊരു ചെറിയ ബിസിനസ്സ്.  വലിയ കുഴപ്പമൊന്നുമില്ലാതെ അങു പോകുന്നു." ജോസഫ് വിനീതനായി പറഞൊപ്പിച്ചു.    പീറ്റര്‍ ഇടയ്ക്ക് കയറി.  "അതെന്താട നീ അങനെ പറയുന്നെ?  തുടര്‍ന്ന് ജോസഫില്‍ നിന്നും മുഖം മാറ്റി പെണ്ണിന്റെ അച്ചനോട് : "സാറേ ഇവന്റെ എളിമയാണ് ഇവനെക്കൊണ്ട് ഇങനെയൊക്കെ പറയിപ്പിക്കുന്നത്.  ഇവന് പത്തിരുപത്തേഴ് കടകളുണ്ട്.  അടുത്തുതന്നെ മൂന്ന് നാലെണ്ണം മറ്റുള്ള ജില്ലകളിലായി തുറക്കാന്‍ പോകുന്നു."    പെണ്ണിന്റെ അച്ചന്‍ വീണ്ടും തിരക്കി.  : "എവിടെയാ മോന്‍ വീട് പണിഞിരിക്കുന്നെ?" ജോസഫ് വളരെ താഴ്മയോടെ :  "അടുത്ത ടൗണില്‍ ഒരു ചെറിയ വീടുണ്ടു." പീറ്റര്‍ നുഴഞ് കയറി: "എന്റെ പൊന്നുസാറേ, സിറ്റിയിലെ ഏറ്റവ

തളിരിടും കിനാക്കള്‍ - 3

"ശശാങ്കാ..... എടാ ശശാങ്കാ..."  രാജപ്പന്‍ സൈക്കിള്‍ ചവുട്ടി കിതച്ചു വരുന്നു.      "എന്തുവാ രായപ്പണ്ണാ?" ചന്ദ്രമതി അരിഞുകൊണ്ടിരുന്ന കപ്പയും, മുറവും താഴെ വച്ചു പെട്ടെന്ന് ഉമ്മറത്തേക്ക് ഓടിയിറങിവന്നു. "ശശാങ്കനെന്തിയേ ചന്ദ്രൂ?" രാജപ്പന്‍ നിന്നു കിതയ്ക്കുകയാണ്. "പടിഞാറേ മുക്കിലേക്ക് പോയി.  എന്തുവാണ്ണാ കാര്യം" കാര്യം പറയാനൊന്നും രാജപ്പന്‍ ‍നിന്നില്ല.  കേട്ടപാതി കേല്‍ക്കാത്തപാതി...  ലേഖനം മുഴുവന്‍ വായിക്കുക ... 

പൂമരകൊമ്പിലെ പൂന്കുയിലാള്‍

Image
അങ് കിഴക്കന്‍ മലയോരവീഥിയില്‍ തെന്നലിനൊത്തങിളകിയാടും പൂമരക്കൊമ്പിലിരുന്നൂയലാടി ഞാന്‍ പൂമണമേറ്റ് രസിച്ചനേരം പൊന്‍‌വെയില്‍ തട്ടിയുരുകും ഹിമകണ- ബിന്ധുവതിലൊരു തുള്ളി മാത്രം അമ്മരം തന്നിലതുമ്പിലൂടിറ്റെന്റെ പിഞ്ചിറകിങ്കല്‍ പതിച്ചു മെല്ലെ. മഞിന്‍ കുളിരിലെന്നുള്ളം ത്രസിച്ചതും ഹന്ത!,  ഞാന്‍ ഞെട്ടിത്തരിച്ചു മേലേ- ക്കൊന്നു നോക്കുമ്പൊഴുതാഹാ! മനോഹരി കന്ന്യകയാമൊരു പൂങ്കുയിലാള്‍ എന്നെയും നോക്കി കുതൂഹല നേത്രയായ് തന്നുടെ കൂട്ടിലിരുന്ന് ചേലില്‍ മഞ്ചീരശിഞ്ചിതം പോലെ ചിരിച്ചവ- ളെന്‍ പ്രേമഭാജനമഞ്ജുളാംഗി. എന്റെ മനസ്സിന്‍ ചിമിഴിലാ പുഞ്ചിരി വീണു പ്രകമ്പനം കൊണ്ടുണര്‍ന്നു മത്പ്രാണനാഥയായ് തീര്‍ന്നൊരാപൈങ്കിളി മൈക്കണ്ണി മാമകം പുക്കിരുന്നു എന്നെയും കൊണ്ടവള്‍ നീലയാം ആകാശ- വീഥിയിന്‍ നീളെ പറന്ന് വാണു. പൂം‌പുഴതോറും കുളിച്ചു ഞങള്‍ നറും മാംപഴമെത്ര നുണഞ് ഞങള്‍ കൊക്കുകള്‍ കോര്‍ത്തും, ചിറകുകള്‍ ചേര്‍ത്തു- മങെത്രയോ നാളുകള്‍ കേളിയാടി എന്റെ ശ്രുതിക്കവളൊത്തു പാടി, പുന- രെന്റെ കരളിതില്‍ നൃത്തമാടി. ഒട്ടുനാള്‍ മുമ്പവള്‍ക്കെന്നെ വേണ്ടാതൊരു മംഗളം കൊണ്ടങകന്നുപോയി ഉള്‍ത്താരിലൊട്ടും പരിതാപമില്ലാതെ മത്

ധനികനും ഉരുളന്‍ കല്ലുകളും

പണ്ട്, അങ് വളരെ പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയുണ്ടായി.  ഒരു ധനികന്റെ കൈയ്യില്‍ നിന്നും വാങിയ കുറെ പണം തിരികെ കൊടുക്കാന്‍ കഴിയാതെവന്നു.  ഈ ധനികന് പാവം കൃഷിക്കാരന്റെ സുന്ദരിയായ മകളുടെ മേല്‍ വൃത്തികെട്ട ഒരു കണ്ണുണ്ടായിരുന്നു.  ഒരിക്കല്‍ ഈ ധനികന്‍ കൃഷിക്കാരനെ സമീപിച്ച് തന്റെ ഉദ്ദേശ്യം അറിയിച്ചു.  തന്റെ മകളെ ധനികന് കെട്ടിച്ചുകൊടുക്കാമെങ്കില്‍ താന്‍ തരാനുള്ള കടം എഴുതി തള്ളാമെന്നായിരുന്നു പ്രസ്ഥാവന.  ഇത് ആ അച്ചനേയും മകളേയും ഒരുപോലെ വേദനിപ്പിച്ചു.  സമൂഹത്തില്‍ ഉന്നതരായവരുടെ മുന്നില്‍ വച്ച് ഒരു ഭാഗ്യപരീക്ഷണത്തിലൂടെ ഇതിനൊരു തീരുമാനമുണ്ടാക്കാമെന്ന് കുശാഗ്രബുദ്ധിക്കാരനായ ധനികന്‍ അഭിപ്രായപെട്ടു.  മറ്റ് വഴികളില്ലാത്തതിനാല്‍ ആ അച്ചനും മകള്‍ക്കും ധനികന്റെ അഭിപ്രായത്തോട് യോജിക്കേണ്ടിവന്നു.  ധനികന്റെ വീടിന്റെ ഉമ്മറത്തുള്ള പൂന്തോട്ടത്തില്‍ എല്ലാവരും ഒരുമിച്ചുകൂടി.  പൂന്തോട്ടത്തില്‍ നിറയെ ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ നിരത്തിയിട്ടുണ്ട്.  പന്തയത്തിന്റെ ചട്ടങളനുസരിച്ച് കറുത്തതും വെളുത്തതുമായി രണ്ട് ഉരുളന്‍ കല്ലുകള്‍ ധനികല്‍ തന്റെ തുണിസഞ്ചിയില്‍ നിക്ഷേപിക്കും.  അതില്‍ നിന

തളിരിടും കിനാക്കള്‍ - 2

ബസ്സിറങി ശശാങ്കന്‍ വീട്ടിലേക്ക് നടന്നു.  അയാളുടെ മട്ടും പടുതിയും കണ്ട നാട്ടുകാര്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.  അയാള്‍ കഴിവതും ആര്‍ക്കും മുഖം കൊടുക്കാതെ നടന്നുനീങി.  വീടിന്റെ പിന്‍ വാതലിലൂടെ അകത്ത് കടന്നു.  വരാന്തയില്‍ ആരൊക്കെയോ കൂടിയിട്ടുണ്ട്.  ശശാങ്കന്‍ ജനല്‍‌പഴുതിലൂടെ വെളിയിലേക്ക് നോക്കി.  കരഞ് തുടുത്ത കവിളുകളും, കരുവാളിച്ച കണ്‍തടങളുമായി നിലത്ത് പച്ചമണ്ണില്‍... ലേഖനം മുഴുവന്‍ വായിക്കുക ... 

തളിരിടും കിനാക്കള്‍ - 1

അകലെയുള്ള ഒരു ബന്ധുവിന്റെ സല്‍ക്കാരം കഴിഞ് മടങുകയാണ് ശശാങ്കന്‍.  അല്പം മദ്യപിച്ചിട്ടുണ്ട്.  ബസ്സ് കിട്ടണമെങ്കില്‍ ഒരു ശ്മശാനം കടന്നു പോകണം.   അയാള്‍ ഇടവഴിയും   കടന്നു ശ്മശാനവീഥിയിലൂടെ നടന്നു. കുറ്റാക്കുറ്റിരുട്ട്.  അതിന് വിപരീതമായി അങിങ് ചില ശവങളെരിയുന്നു.  ചീവീടുകളുടെ ഭയാനകമായ മൂളല്‍.  എങുനിന്നോ ഒരിളം തെന്നല്‍ അയാള്‍ തഴുകി ശൂളം വിളിച്ചകന്നുപോയി.    പച്ചമാംസം കത്തുന്ന നാറ്റം.  മൂക്ക് പൊത്തണമെന്ന് തോന്നി.  പക്ഷേ ... ലേഖനം മുഴുവന്‍ വായിക്കുക ...

ഈശാവാസ്യമിദം സര്‍‌വ്വം യത് കിം ച ജഗത്യാം ജഗത്

മഹാത്മാക്കള്‍ കണ്ണടച്ചുകൊണ്ട് പറയുന്നു, പരമാത്മചൈതന്യം സകല ചരാചരങളിലും കുടികൊള്ളുന്നുവെന്ന്.    കേള്‍ക്കുന്ന മാത്രയില്‍ നമ്മളില്‍ കുറെ ചോദ്യങളുയരും.  ഉണ്ടെങ്കില്‍ എവിടെ?, എന്തേ തെളിവ്?, എന്താണതിന്റെ സ്വരൂപം?.   നമുക്ക് കാണാന്‍ കഴിയുന്നതെല്ലാം ജഡവസ്തുക്കളാണ്.  നമുടെ നഗ്നനേത്രങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തത്ര ചെറിയ ആറ്റങള്‍ പോലും സ്വയം പ്രവര്‍ത്തിക്കുന്നവയാണ്.  ഈ അതിസൂക്ഷ്മമായ ആറ്റങളുടെ പ്രവര്‍ത്തനം തുടങി, സൗരയൂധത്തിലുള്ള ഗ്രഹങളുടെ ചലനവും കടന്ന് അതിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങളും (ഇനി അതിനുമപ്പുറം വല്ലതുമുണ്ടെങ്കില്‍ അതും) സാധ്യമാകണമെങ്കില്‍ അതിന് അനന്തമായ ഒരു ശക്തിയുടെ (Energy) ആവശ്യകതയുണ്ട്.  അതവിടെ നിക്കട്ടെ.  നമ്മുടെ ഹൃദയം നമ്മള്‍ ഭൂജാതരാകുന്നതിന് മാസങള്‍ക്ക് മുന്‍പേ തന്നെ മിടിച്ച് തുടങുന്നു.  നമ്മുടെ വൃക്കകള്‍, Digestive system, നാഡീഞരമ്പുകള്‍, ഓര്‍മ്മയുടെ ഉറവിടം, ചിന്തയുടെ ആസ്ഥാനം, ഇങനെ പലതും ഒരു വ്യക്തിയുടെ ശരീരത്തിനുള്ളില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.  നൂറ് ശതമാനവും സ്വയം.  ഉറക്കത്തില്‍ പോലും.  ഇതെങനെ സംഭവിക്കുന്നു.  വൈദ്യുതി വിഛേദിക്കപെട്ടാല്‍ വെറും ബള്‍ബുകള്‍

സുന്ദരമാം നിമിഷങളേ നിങളങെന്തേ അടര്‍ന്നുപോണിത്രവേഗം?

Image
സുന്ദരമാം നിമിഷങളേ നിങള- ങെന്തേ അടര്‍ന്നുപോണിത്രവേഗം? ഒന്നുപതുക്കെ പൊലിഞുകൂടേ, "ഇവര്‍- ക്കെന്തു തിടുക്കമാണെന്നുമെന്നും"! കുങ്കുമസൂര്യന്‍ ജ്വലിച്ച് തളര്‍ന്നതാ- അങ് പടിഞാറൊരാഴി തന്നില്‍ ചെന്നിറങുമ്പൊഴുതങ് ചേക്കേറുന്നു രത്രിതന്‍ നീലിമ എന്റെ കണ്ണില്‍ വാനില്‍ പറന്ന് കളിച്ച പൊന്‍‌മൈനകള്‍ മാനമിരുണ്ടതും കണ്ടു മെല്ലെ പാട്ടും, കളിയും നിറുത്തി പല പല കൂട്ടില്‍ കരേറിയുറങിടുന്നു. എന്തൊരു ചന്തമാണെന്നുമെന്‍ വാടിയില്‍ നിന്നീ കുസുമങള്‍ ആടിടുമ്പോള്‍ നിങളോടൊപ്പം കൊഴിഞുവീണമ്മലര്‍ മന്നിലുറങുമെന്നേക്കുമായി ഇന്നു പുലര്‍ച്ചക്കുണര്‍ന്നാതാണീസുമം കണ്ടോ?, കൊഴിഞുപോയിത്രവേഗം മന്ദസമീരനവളുമൊത്താടുന്ന- തെന്തൊരു ചാരുതയോര്‍ത്തിടുമ്പോള്‍! ഞാനെന്റെയമ്മയ്ക്കൊരുണ്ണിയായ് വാണൊരു കാലമേ നിങളെവിടെയിപ്പോള്‍? പൊയ്പ്പോയൊരാനിമിഷങളും ഞാനുമി- ങിപ്പോളൊരുമിക്ക സാധ്യമാമോ? സുന്ദരമാം നിമിഷങളേ നിങള- ങെന്തേ അടര്‍ന്നുപോണിത്രവേഗം? ഒന്നുപതുക്കെ പൊലിഞുകൂടേ, ഇവര്‍- ക്കെന്തു തിടുക്കമാണെന്നുമെന്നും?

നമ്മള്‍ എങ്ങനെ നാം ആയി മാറുന്നു?

Image
സമൂഹത്തില്‍ ഒരുപക്ഷേ മറ്റുള്ളവര്‍ എങ്ങനെ മാറപ്പെടുന്നു എന്ന് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം.  എന്നാല്‍ നമ്മള്‍ എങ്ങനെ നാം ആയി മാറുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?.  എന്നും കുളി ശീലമാക്കിയവന് ഒരു ദിവസം പോലും കുളിക്കാതിരിക്കാന്‍ കഴിയില്ല.  പുതിയ ആഹാരം മാത്രം കഴിച്ച് ശീലിച്ചവന് പഴയ ആഹാരം ഒരിക്കലും കഴിക്കാന്‍ പറ്റില്ല.  കഴുകിയുണക്കിയ വസ്ത്രം മാത്രം ധരിച്ച് ശീലിച്ചവന് അലക്കാത്ത വസ്ത്രം ധരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.  മധുരമുള്ള ചായ കുടിച്ച് ശീലിച്ചവന് മധുരമില്ലാത്ത ചായ കഷായം പോലെയാണ്.    മിക്കവാറും പല കാര്യങളിലും, ബുദ്ധി പറയുന്നത് മനസ്സിനോ, മനസ്സ് പറയുന്നത് ബുദ്ധിക്കോ സ്വീകാര്യമാകാറില്ല. കാരണം ബുദ്ധി ഗുണദോഷങളില്‍ അഥിഷ്ടിതമായി പ്രവര്‍ത്തിക്കുമ്പോള്‍, മനസ്സ് ഇന്ദ്രിയങള്‍ക്ക് വശപ്പെട്ട് പ്രവര്‍ത്തിക്കുന്നു.  എങ്കില്‍, മുകളില്‍ പറഞ ഈ ശീലങളൊക്കെ നമ്മുടെ മനസ്സിനും, ബുദ്ധിക്കും ഒരുപോലെ പ്രീയമുള്ളവയാണ്. പക്ഷേ, ബുദ്ധിയുടേയും, മനസ്സിന്‍റെയും, സ്വാധീനത്തില്‍ നിന്നും, വളരെ ശക്തമായി അടര്‍ത്തിയെടുത്ത് ഞാന്‍ എന്ന വ്യക്തിത്വത്തെ രൂപ-രസ-ശബ്ദ്ധ-ഗന്ധ-സ്പര്‍ശനത്തിന് അടിമയാക്കുന്ന ഇന്ദ്രിയങളുടെ ശക്തി അപാരമ

ഒരു കൂഴപ്ലാവിന്റെ സ്വധര്‍മ്മം

Image
ഡല്‍ഹിയിലെ ജീവിതം ഇടയ്ക്കിടെ അസഹനീയമാകുമ്പോള്‍ അയാള്‍ നാട്ടിലേക്കൊരു ടിക്കറ്റെടുക്കും.  കൊല്ലം റയില്‍‌വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ നീണ്ടകര പാലത്തിനടുത്തെത്തുമ്പോഴുള്ള  നാറ്റവും, ചവറ ജം‌ഷനും, ചൂണ്ടുപലക മുക്ക് വളവുമെല്ലാം, അയാളില്‍ ഒരുമാതിരി ഗൃഹാതുരത്വം ജനിപ്പിച്ചു‌. ഒരുനാള്‍ നാട്ടിലെത്തി മുറ്റത്തിറങിനിന്ന് പ്രകൃതി ഭംഗി ആസ്വദിക്കുന്ന സമയം കുട്ടിക്കാലത്ത് അയാളെ ഏറെ ഉയരത്തില്‍ നിന്നും വീഴ്ത്തിയ കൂഴ പ്ലാവ് അയാള്‍ക്ക് നേരേ നോക്കി കൊഞനം കുത്തി.  ഇത്തവണ അവള്‍ പുഷ്പിണിയായിരുന്നു.  ചുവട് മുതല്‍ അങ് അറ്റം വരെ അങിങായി നിറയെ കൂഴചക്കകള്‍ ഞെട്ടില്‍ നിന്നും തൂങി തന്‍റെ അമ്മയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേര്‍ന്നു കിടക്കുന്നു.  അയാള്‍ അവളോട് കുശലം ചോദിച്ച് കുറെ നേരം നിന്നു.  ആവള്‍ ചോദിച്ചു.   "ഡല്‍ഹി ജീവിതമൊക്കെ എങനെയുണ്ട്?, ആഹാ! അന്ന് മറിഞ് വീണ മുറിപ്പാട് കാലില്‍ ഇന്നും ഉണ്ടല്ലോ!.  അയാള്‍ ഒന്നു പരുങി.  കൃത്രിമമായൊരു ഗൗരവം മുഖത്തണിഞ് അയാളവളോട് തിരക്കി.  "എനിക്കോര്‍മ്മയായ കാലം മുതലേ നീ കൂഴച്ചക്കയാണല്ലോ പെണ്ണേ ഉണ്ടാക്കുന്നത്?  ഒരു പ്രാവശ്യമെങ്കിലും നിനക്ക് വരിക്

ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ

Image
ശ്രീമദ് ഭാഗവതത്തില്‍ നമുക്കെല്ലാം അറിയാവുന്ന ഒരു കഥയുണ്ടു.   ഗോപികമാര്‍ യമുനയില്‍ ‍‍ വിവസ്ത്രരായി നീരാടുമ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവരുടെ ചേല കവര്‍ന്നുകൊണ്ട് അരയാല്‍ കൊമ്പത്ത് കയറി ഇരുന്നു.   ഞങളുടെ ചേല തരൂ കൃഷ്ണാ എന്നവര്‍ വിലപിച്ചപ്പോള്‍ , പുണ്യനദിയായ യമുനയില്‍ വിവസ്ത്രരായി കുളിക്കുന്നതു തെറ്റാണെന്നും , കൈകൂപ്പി തൊഴുതു വന്നാല്‍ ചേല തരാമെന്നുമായി കൃഷ്ണന്‍.   ഒരുകരം കൊണ്ട് നാണം മറച്ചു മറുകരം കൂപ്പി വന്ന ഗോപിമാരോട് ഭഗവാന്‍ പറഞ് , ഒരു കരം കൊണ്ട് ഈശ്വരനെ തൊഴുതാല്‍ മറുകരം മുറിക്കണമെന്നാണ്‍്‌ ശാസ്ത്രോക്തികള്‍. ഈ കഥ പരീക്ഷിത്ത് മഹാരാജാവിന്‌ ശ്രീശുകമഹര്‍ഷി ഉപദേശിച്ചപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഒരു സംശയം ഉദിച്ചു.   ഭഗവാനെന്തിന്‌ ഇങനെ തെറ്റായ കാര്യങള്‍ ചെയ്യുന്നു ?  സര്‍‌വ്വസാധാരണം.   ഈ കഥ കുട്ടികാലത്തു ഞാന്‍ കേട്ടപ്പോള്‍ എനിക്കു കൗതുകമായിരുന്നു.   കുറെ കൂടി വളര്‍ന്നപ്പോള്‍ എന്നില്‍ തെല്ല്‌ ജിജ്ഞാസ ഉണര്‍ന്നു.   നാട്ടിലുള്ള മുതിര്‍ന്നവര്‍ ഭക്തിയോടെ ഇങനെ പാടി നിര്‍‌വൃതിയടയുന്നതു ഞാന്‍ നോക്കി നിന്നു.   " ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട- രയാലിന്‍ കൊമ്പത്തിരുന്

മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ

Image
" മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ". എത്ര സുന്ദരമായിരിക്കും ആ അവസ്ഥ!.   ആരും വലുതുമല്ല , ആരും ചെറുതുമല്ല.   എല്ലാവര്‍ക്കും ഒരു രൂപയ്ക്കു അരി ..... എല്ലാവര്‍ക്കും വീട് , എല്ലാവര്‍ക്കും കാറ്‌ , എല്ലാവര്‍ക്കും ഒരേ ബാങ്ക് ബാലന്‍സ്.   ആരും ആരുടേയും മുന്നില്‍ മീശ പിരിക്കില്ല , തുറിച്ചു നോക്കില്ല , മൂക്കത്ത് വിരല്‍ വയ്ക്കില്ല.   ആര്‍ക്കും കക്കേണ്ട ആവശ്യമില്ല.   ആര്‍ക്കും ആരേയും ചതിക്കേണ്ടതായും ഇല്ല.   വളരെ മനോഹരമായ ജീവിതാവസ്ഥ.   പക്ഷേ , പിന്നെന്തിനു മഹാബലിയെ പാതാളത്തിലേക്കയച്ചു.   മഹാബലി എന്ന വാകിന്റെ അര്‍ത്ഥമൊന്ന് പരിശോധിക്കാം.   മഹാ = വലിയ , ശ്രേഷ്ഠ്മായ | ബലി = ബലമുള്ള.   അപ്പോള്‍ മഹാബലി എന്നാല്‍ വലിയ കരുത്തുള്ളവന്‍ , അമിതമായ കഴിവുള്ളവന്‍ എന്നൊക്കെ കരുതാം.   ഇത് കൂടാതെ ബലി എന്നാല്‍ ത്യാഗം എന്നും അര്‍ത്ഥമുണ്ട്.   അദ്ദേഹത്തിന്റെ ചെയ്തികള്‍ നോക്കിയാല്‍ ഇതില്‍ പരം ഒരു ത്യാഗം വേറെ ഉണ്ടാകാനും വഴിയില്ല.   എങ്കിലും അദ്ദേഹത്തെ ചവുട്ടിതാഴ്ത്തി.   പക്ഷേ എന്തിന്‌ ?.  എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നതു ഞാന്‍ പറയാം.   സമൂഹത്തില്‍ എല്ലാതരക്കാരും ആവശ്യമാണ്‌.   തോ

ഏതു ജീവന്‍ എവിടെ ജനിക്കും

ചില ജീവന്‍ ചേരിയില്‍ ജനിക്കുന്നു. ചില ജീവന്‍ കൊട്ടാരത്തില്‍ ജനിക്കുന്നു. ഇതില്‍ ഏതു ജീവന്‍ എവിടെ ജനിക്കണമെന്നതിനു അടിസ്ഥാനം ആരുക്കും പറയാന്‍ കഴിയില്ല.   ജനിച്ചു കഴിഞാന്‍ കാക്കയ്ക്കും തന്‍ കുഞ് പൊന്‍ കുഞു.   നമ്മള്‍ അതിനെ വളര്‍ത്തുന്നു , പഠിപ്പിക്കുന്നു , കാത്തുകൊള്ളേണമേ എന്നു ഈശ്വരനോട് പ്രാത്ഥിക്കുന്നു.   ജനനാനന്തരം തന്റെ ജീവിതാവസ്ഥയ്ക്കൊത്ത സംസ്കാരത്തില്‍ വ്യവഹരിച്ചു ഇരുവരും തന്റെ ജീവിത സുഖ-ദുഃഖങള്‍ അനുഭവിക്കുന്നു. ഇവിടെ പൂര്‍‌വ്വജന്മ പ്രാരാബ്ദങള്‍ എന്നു ആതമീയ ശാസ്ത്രങള്‍ പറയുന്നതു മാത്രമാണ്‌ അവലംബം.   ഈ ലോകത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്തതായി ചിലതുണ്ടു.   കര്‍മ്മഫലം , സമയദോഷം എന്നൊക്കെ. അത് അനുഭവിച്ചേ മതിയാകൂ.   നമ്മുടെ ഭാഗ്യനിര്‍ഭാഗ്യം എന്ന പ്രതിഭാസവും , ആ കര്‍മ്മഫലത്തെയും സമയദോഷത്തെയും ആശ്രയിച്ചു നില്‍ക്കുന്നു.   ഭഗവാന്‍   ശ്രീകൃഷ്ണന്റെ പരമ ഭക്തനായിരുന്നു സുധാമ എന്ന കുചേലബ്രഹ്മണന്‍.   അദ്ദേഹത്തിന്റെ ആത്മീയമെന്നോ , ലൗകികമെന്നേ പറയാവുന്ന ജീവിതത്തിന്റെ ഏറിയ നാളുകളും ദുരിതപൂര്‍ണ്ണമായിരുന്നു.   ഒരു സമയം കഴിഞപ്പോള്‍ മാത്രമാണ്‌ സാക്ഷാല്‍ ഭഗവാനു പോലും അദ്ദ

നമുക്ക് നാമേപണിവത് നാകം നരകവുമതുപോലെ

Image
നമുക്ക് നാമേപണിവത് നാകം നരകവുമതുപോലെ.  പക്ഷേ എങനെ?  പണ്ടെങോ കേട്ടുമറന്ന ഒരു കഥ ഓര്‍മ്മ വരുന്നു.   ആയാല്‍ ശല്യം സഹിക്കവയ്യാതെ ആ പാറക്കല്ല് ഉന്തി ഉരുട്ടി രോഡരികിലേക്കിട്ടു.   അതു കണ്ട് നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു.   ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു.   അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു ശ്രീകൃഷ്ണ വിഗ്രഹം കൊത്തിയുണ്ടാക്കി.   പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു. ഒരു ദിവസം നമ്മുടെ പഴയ ആള്‍ അതുവഴി പോകുകയുണ്ടായി.   അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു.   എന്തൊരു ചന്തമുള്ള കൃഷ്ണവിഗ്രഹം.   അയാള്‍ക്കത് വളരെയധികം ഇഷ്ടമായി.   എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു.   ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു.   വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്.   മറ്റയാള്‍ അമ്പരന്നുപോയി.   ഇത്രയും സുന്ദരമായ ശ്രീകൃഷ്ണവിഗ്രഹം ഇത്ര വില കുറച്ചു ?....  അയാള്‍ക്ക് ആശ്ചര്യം തോന്നി.   അയാളുടെ മുഖഭാവം കണ്ട ശില്പി പറഞു.   " ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്‌.   അന്