Posts

Showing posts with the label അറിവ്

ജീവിതമൂല്യം

ഒരിക്കൽ ഒരു കുട്ടി തന്റെ അഛനോട് ചോദിച്ചു... "അഛാ എന്താണ് ജീവിതത്തിന്റെ വില?" അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന...

വിശ്വാസം അതല്ലേ എല്ലാം?

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്...

ഹനുമാന്റെ മനോഭാവം വളർത്താം

Image

ശ്രീമദ് ഭാഗവതം

https://plus.google.com/102668913428095429937/posts/g1MWC7WZJLE?_utm_source=1-2-2

വ്യക്തിയല്ല തത്വം പ്രധാനം

Image
വ്യക്തിയല്ല തത്വം പ്രധാനം

യോഗക്ഷേമം വഹാമ്യഹം

Image
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്ന് , ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ആയാള്‍ക്ക് ഈശ്വരനോട് ദേഷ്യമായി.  ദേഷ്യത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു: "ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടെതെല്ലാം ലഭിക്കുമെന്ന് !!! ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി." ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു: ’നിനക്ക് ഞാന്‍ കുറെ ഏറെ രൂപ തരാം. നിന്റെ രണ്ടു കണ്ണുകളും തരാമോ?’ ശിഷ്യന്‍ പറഞ്ഞു: 'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?’ ‘എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?’ ‘നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?’ ‘എങ്കില്‍ നിന്റെ കൈകൾ തരാമോ? അതു പറ്റില്ലെങ്കില്‍ കാലുകള്‍ തന്നാലും മതി, ധാരാളം പണം തരാം.’ ഉടന്‍ ശിഷ്യന്റെ മറുപടി വന്നു: ’പണത്തേ...

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു.

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു. ആരോ ഒരിക്കല്‍ ബുദ്ധനോടു ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഒരേ കാര്യം മൂന്നു തവണ പറയുന്നത്?' അദ്ദേഹം പറഞ്ഞു: 'ആദ്യതവണ പറയുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വാക്കുകള്‍ ശൂന്യമാണ്. ഉള്ളൊഴിഞ്ഞ കക്കകള്‍. രണ്ടാംതവണ വാക്കുകള്‍ക്കൊപ്പം ഉള്ളടക്കം നിങ്ങള്‍ കേള്‍ക്കുന്നു. അപ്പോള്‍ സുഗന്ധം വമിക്കുന്നു. എന്നാല്‍ നിങ്ങള്‍ വല്ലാതെ വിസ്മയിച്ചുപോകുന്നു. അതിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ അജ്ഞേയമായ ഒരവസ്ഥയെ പ്രാപിക്കുന്നു. അതായത് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ നിങ്ങള്‍ ചെന്നെത്തുന്നു. നിങ്ങള്‍ കേള്‍ക്കും പക്ഷേ, നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ടുതന്നെ എനിക്കു മൂന്നുതവണ പറയേണ്ടി വരുന്നു. നിങ്ങള്‍ സുഷുപ്തിയിലാണ് എന്നതുകൊണ്ടു തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, ചുറ്റികകൊണ്ട് ആഞ്ഞടിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോള്‍, ചില നിമിഷത്തില്‍, ചില ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സുഷുപ്തി അത്ര ഗാഢമായിരിക്കില്ല. നിങ്ങള്‍ ജാഗ്രതയുടെ വളരെ അടുത്തായിരിക്കും. അപ്പോള്‍ ചിലതെ...

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു.  കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി. വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്ത...

ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണി...........

Image
അവിടിവിടെയെല്ലാം മഞ്ഞക്കൊന്നക്കുലകള്‍. എന്തൊരു ചേല്. അതു വെറും പൂവല്ല. ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണിയാണെന്നു കഥ. കണ്ണനുണ്ണിയെ ഒരുപാടിഷ്ടമുള്ള ഒരു ബ്രാഹ്മണക്കുട്ടിയുണ്ടായിരുന്നു ഒരിടത്ത്. പാവപ്പെട്ട ഇല്ലത്തെ ഉണ്ണി. എന്നും ക്ഷേത്രത്തില്‍ തിരിവച്ചു പ്രാര്‍ഥിക്കും 'കൃഷണനെ എനിക്കൊന്നു കാണാന്‍ പറ്റണേ എന്നു മാത്രമാണു പ്രാര്‍ഥന. ഒരിക്കല്‍ ഉണ്ണിക്കണ്ണന്‍ നേരിട്ടു മുന്നില്‍ ചെന്നു. ആശ്രിതവല്‍സലനല്ലേ, വേറൊരുണ്ണിയുടെ കണ്ണീരു കാണാതിരിക്കുമോ? ''എന്‍റെ കണ്ണാ എന്ന് ഒാടിചെ്ചന്നു ബാലന്‍ കെട്ടിപ്പിടിച്ചു. ഇനിയെന്താ വേണ്ടതെന്നു കണ്ണന്‍ എത്ര ചോദിച്ചിട്ടും ഒന്നുംവേണ്ട, ഇതുമതി, ഇതുമതി എന്നുമാത്രം അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്ര നിഷ്കളങ്കനായ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണ്ടേ. മടിച്ചില്ല, ഉണ്ണിക്കണ്ണന്‍ അരയിലെ തങ്കക്കിങ്ങിണി അഴിചെ്ചടുത്തു സമ്മാനിച്ചു. പിറ്റേന്നു ക്ഷേത്രത്തിലെത്തിയ പൂജാരി ഞെട്ടി, തിരുവാഭരണത്തിലെ അരഞ്ഞാണം കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അന്വേഷിച്ചിറങ്ങിയ ആളുകള്‍ അരഞ്ഞാണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഉണ്ണിയെ കണ്ടു. എടാ കള്ളാ, എന്ന് ആക്രോശിച്ചുകൊണ്ട് ഒാടിയടു...

മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം

Image
മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്. ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്. പ്രത്യേകപരിപാടികള്‍ -  തോറ്റം‌പാട്ട് -  സപ്താഹം -  നവാഹം -  നാരങാവിളക്ക് -  പൊങ്കാല വിലാസം മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേ...

ധര്‍മ്മം.

പുരുഷാര്‍ത്ഥങളില്‍ ആദ്യത്തേത്.  ധര്‍മ്മത്തില്‍ കൂടിയുണ്ടാകുന്ന അര്‍ത്ഥം, ധര്‍മ്മാധിഷ്ഠിതമായ ഈ അര്‍ത്ഥം കൊണ്ട് അനുഭവിക്കുന്ന കാമങള്‍ (ആഗ്രഹങള്‍, സുഖഭോഗങള്‍), തുടര്‍ന്നുള്ള ത്യാഗവും, മോക്ഷവും.  ഇവയാണ് പുരുഷാര്‍ത്ഥം എന്നറിയപ്പെടുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍.  അവയില്‍ ആദ്യത്തേത് ധര്‍മ്മം. ധര്‍മ്മം സനാതനമാണ്.  ഏതൊരു സത്കര്‍മ്മത്തിന്റേയും അടിസ്ഥാനഘടകം ധര്‍മ്മമാണ്.  പ്രപഞ്ചത്തില്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഏതൊരു കര്‍മ്മവും വിജയിക്കുന്നു.  നേരേ മറിച്ച്, അധര്‍മ്മത്തിന്റെ മുകളില്‍ ഉയര്‍ന്നുപൊങുന്ന എന്തും ഒരു പരിധികഴിഞാല്‍ തകര്‍ന്ന് നിലം പൊത്തുന്നു.  ഇഷ്ടാനിഷ്ടങളില്‍ നിന്നും അല്പം മാറി നിന്നുള്ള ഒരു വീക്ഷണത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമാണിത്.  സമൂഹത്തിലേക്കിറങുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഈ സത്യം വരും തലമുറയ്ക്ക് കൈമാറണ്ട ഉത്തരവാധിത്വം നമ്മുടേതാണ്. സത്യത്തെ ഈശ്വരനായി കണ്ട്, അതിനെ ഹൃദയത്തില്‍ സ്ഥാപിച്ചാല്‍, ബാക്കിയെല്ലാം താനേ ശരിയാകും.  കാരണം സകലതും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ധര്‍മ്മം സത്യത്തില്‍ നിലകൊ...

നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍....

സാംസ്കാരികപരമായി വളരെയേറെ സമൃദ്ധമായിരുന്ന ഒരു സമൂഹം ആയിരുന്നു ഭാരതത്തിന്റേത്.  വളരെ കെട്ടുറപ്പുള്ള ശക്തമായ ഒരു ജീവിത വ്യവസ്ഥ നമുക്കുണ്ടായിരുന്നു.  എന്നിട്ടും നാം ഈ വിധം തകര്‍ന്നുപോയി ?  ഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഏന്തും ചെയ്യാന്‍ തയ്യാറായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്.  ഇവര്‍ക്കെന്തേ നേര്‍‌വഴി പിഴച്ചിരിക്കുന്നു ?  തന്റെ പൂര്‍‌വ്വജന്മ പുണ്യപാപങളുമായി ഒരു കുഞ് ഇഷ്ടാനിഷ്ടങളില്ലാതെ , നന്മതിന്മകള്‍ എന്തെന്നറിയാതെ ഈ സമൂഹത്തില്‍ പിറക്കുമ്പോള്‍ , അതിനെ നേര്‍‌വഴിക്ക് നയിക്കേണ്ടത് നാം തന്നെയാണ്.  നാം പകര്‍ന്നു കൊടുക്കുന്ന ഒരു സംസ്കാരകവചവുമായിയാണ് അവന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.  തന്റെ അച്ചനമ്മമാരും , സഹോദരങളും , ബന്ധുക്കളും അവനെ ലാളിക്കുമ്പോള്‍ , സ്നേഹം എന്താണെന്ന് അവല്‍ മനസ്സിലാക്കുന്നു.  അവരുടെ സം‌രക്ഷണവലയത്തിനുള്ളില്‍ നിന്നുകൊണ്ട് അവന്‍ വളരുന്നതിനോടൊപ്പം , തനിക്കു ചുറ്റും അരങേറുന്ന നന്മതിന്മകളെ അവന്‍ നോക്കിക്കാണുന്നു.  ഈവിധം വളര്‍ന്ന് സമൂഹത്തിലിറങുന്ന ഓരോ വ്യക്തിയും താന...

ചതുര്‍യുഗം

Image
നാല് യുഗങ്ങളാണ് ഉള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണിവ. ഈ നാലു യുഗങ്ങളും കൂടി പന്തീരായിരം ദിവ്യ വര്‍ഷങ്ങള്‍ (43,20,000 മനുഷ്യവര്‍ഷങ്ങള്‍) വരും. കൃതയുഗം നാലായിരത്തി എണ്ണൂറു ദിവ്യസംവത്സരം ദൈര്‍ഘ്യമുള്ളതാണ്. അതായത് 17,28,000 മനുഷ്യവര്‍ഷം. ത്രേതായുഗമാകട്ടെ മൂവായിരത്തി അറുന്നൂറ് ദിവ്യവര്‍ഷം. (12,90,000 മനുഷ്യവര്‍ഷം)വരും. ദ്വാപരയുഗത്തിന് രണ്ടായിരത്തി നാനൂറ് ദിവ്യവര്‍ഷം (8,64,000 മനുഷ്യവര്‍ഷം) ദൈര്‍ഘ്യമുണ്ട്. കലിയുഗമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യവര്‍ഷമാണ് (4,30,000 മനുഷ്യവര്‍ഷം) കലിയുഗത്തിന്‍െറ ദൈര്‍ഘ്യം. കൃതയുഗത്തില്‍ ജനങ്ങള്‍ എല്ലാവരും സത്യസന്ധരും ധര്‍മ്മിഷ്ടരുമായിരിക്കും. ത്രേതായുഗത്തിലേക്കെത്തുമ്പോള്‍ നാലില്‍ ഒരുഭാഗം അധര്‍മ്മികളാവും. ദ്വാപരയുഗത്തില്‍ പകുതിപ്പേരും അധര്‍മ്മികളാകും. കലിയുഗത്തില്‍നാലില്‍മൂന്നും അധര്‍മ്മികളായിരിക്കും. എന്നാല്‍ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം കൊണ്ടുമാത്രം മോക്ഷം ലഭിക്കുമെന്നാണ്. ഈ വരുന്ന വിഷുവിന് കലിയുഗം തുടങ്ങിയിട്ട് 18,67,201 ദിവസങ്ങളാകും. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ദിവസമാണ് കലിയുഗം തുടങ്ങിയതെന്ന...

അതിഥി

Image
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം. 15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്. ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്. അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം. ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്. കടപ്പാട് : കേരളകൗമുദി 

സ്വാമി വിവേകാനന്ദന്റെ കേരളയാത്ര

Image
സ്വാമി വിവേകാനന്ദന്റെ ഭാരത പര്യടനത്തില്‍ ആദ്യം കേരളം ഉള്‍പ്പെടുത്തിയിരുന്നില്ല. ബാംഗ്ലൂരും മൈസൂരും സന്ദര്‍ശിച്ചശേഷം മദ്രാസ്വഴി രാമേശ്വരത്തെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. മൈസൂരില്‍ ഡോ. പല്‍പ്പുവുമായി നടത്തിയ സംഭാഷണമാണ് സ്വാമിയെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്. കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും കുറിച്ചു ഡോ. പല്‍പ്പു സ്വാമിജിയെ ധരിപ്പിച്ചിരുന്നു.  1892 നവംബറില്‍ തീവണ്ടി മാര്‍ഗം ഷൊര്‍ണൂരില്‍ വന്നിറങ്ങിയ സ്വാമിജി കാളവണ്ടിയില്‍ തൃശൂരിലെത്തി. തുടര്‍ന്നു തിരുവിതാംകൂര്‍വരെയുള്ള യാത്രകളെല്ലാം വഞ്ചിയിലായിരുന്നു. യാത്രാവേളയില്‍ കൊടുങ്ങല്ലൂരിലിറങ്ങിയ സ്വാമിജി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മൂന്നുദിവസം പുറത്തു കാത്തുകെട്ടിക്കിടന്നെങ്കിലും സാധിച്ചില്ല. കേരളത്തിലെ ജാത്യാചാരങ്ങളേയും അയിത്തത്തെയും സ്വാമി നേരിട്ടു മനസ്സിലാക്കിയത് അവിടെവച്ചാണ്. 'കേരളത്തെ ഭ്രാന്താലയംഎന്നു വിശേഷിപ്പിച്ചതും ഇൌ അനുഭവം മുന്‍നിര്‍ത്തിയാണ്. യാത്രയ്ക്കിടെ സ്വാമിജി എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയുമായി സംഭാഷണം നടത്തി. തിരുവിതാംകൂറും കടന്ന് ഡിസംബര്‍ അ...

ശ്രീരാമകൃഷ്ണ പരമഹംസര്‍

Image
ശ്രീരാമകൃഷ്ണ പരമഹംസര്‍ വിവേകാനന്ദനെ കണ്ടെത്തിയ പ്പോഴാണു ലോകം പരമഹംസരെ കാണുന്നത്. അയ്യായിരം വര്‍ഷത്തിലേറെയുള്ള ഭാരതീയ ആത്മീയപൈതൃകം കേവലം അന്‍പതു വര്‍ഷംകൊണ്ടു ജീവിച്ചുകാണിച്ചു തന്ന മഹാത്മാവാണു ശ്രീരാമകൃഷ്ണ പരമഹംസരെന്നാണു ഗാന്ധിജിയുടെ അഭിപ്രായം. കേരളത്തിലും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആത്മീയോദ്ധാരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ശ്രീരാമകൃഷ്ണ സന്ദേശത്തിനു കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ വിഗ്രഹാരാധകനായി മാത്രം അറിയപ്പെട്ട ഗദാധര്‍ ചാറ്റര്‍ജി പില്‍ക്കാലത്തു ശ്രീരാമകൃഷ്ണ പരമഹംസരായി ഉദിച്ചുയര്‍ന്നത് തന്റെ വത്സലശിഷ്യനിലൂടെയാണ്. ജന്മംകൊണ്ടും കര്‍മംകൊണ്ടും ബ്രാഹ്മണനായിരുന്ന അദ്ദേഹം കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്‍ച്ചകനായി. അങ്ങനെ ് 'ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന സന്ദേശം സ്വജീവിതത്തിലൂടെ ആചരിച്ചു പ്രചരിപ്പിച്ചു. തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി പറയ സമുദായാംഗമായ ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു വൃത്തിയാക്കി.

ആദി ശങ്കരന്‍

Image
ആദി ശങ്കരന്‍ അദ്വൈതം. എല്ലാം ഒന്നാണെന്ന മഹനീയ ദര്‍ശനം. അതു ലോകത്തിനു പകര്‍ന്നത് ഭാരതത്തിന്റെ  ആചാര്യനാണ്: ശങ്കരാചാര്യര്‍. ഭാരതീയ വേദാന്ത ചിന്തയുടെ സര്‍വജ്ഞ പീഠം കയറിയ ആചാര്യന്‍, ഗുരു. ഭാരതീയ വേദാന്ത ചിന്തയുടെയും ദര്‍ശനത്തിന്റെയും ആകെത്തുകയെടുത്താല്‍ അത് ശങ്കരാചാര്യര്‍ക്കു തുല്യമാവും. കേരളത്തിന്റെ മണ്ണിലാണ് ഈ ആചാര്യന്റെ പിറവിയെന്നത് മലയാളിക്ക് അഭിമാനക്കൂടുതലാകുന്നു. ശങ്കരാചാര്യര്‍ ജീവിച്ചിരുന്നില്ലായിരുന്നെങ്കില്‍ വേദധര്‍മം ഇന്നും നിലനില്‍ക്കുമായിരുന്നോ എന്നുപോലും സംശയിക്കണം. വേദധര്‍മ ത്തിന്റെ സംസ്ഥാപനത്തിന് അത്രയ്ക്ക് യത്നിച്ചിരുന്നു അദ്ദേഹം. ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹനീയമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഏറ്റവും ലളിതമായി ഇങ്ങനെ പറയാം: ബ്രഹ്മ സത്യ ജഗന്‍ മിഥ്യ ജീവോ ബ്രഹ്മൈവ ന അപരഃ. ബ്രഹ്മം(പരമമായത്) മാത്രമാണ് സത്യം. ലോകം അയഥാര്‍ഥമാണ്. എല്ലാ സചേതന വസ്തുക്കളും ബ്രഹ്മമല്ലാതെ മറ്റൊന്നല്ല. എല്ലാം ബ്രഹ്മമാണെന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ബ്രഹ്മം ഒന്നേയുള്ളു. പലതാണെന്ന ധാരണ മിഥ്യയാണ്. ആത്മാവ് സ്വയംസിദ്ധമാണ്. അത് നിലനില്‍ക്കുന്നുവെന്നതിന് ഒരു തെളിവ...

ചിത്രഗുപ്തന്‍

Image
പുരാണങ്ങളെ അടിസ്ഥാന മാക്കിയാല്‍ യമന്റെ മന്ത്രിമാരില്‍ ഒരാളാണ് ചിത്രഗുപ്തന്‍. മനുഷ്യന്റെ പുണ്യ-പാപകര്‍മങ്ങളുടെ കണക്കു സൂക്ഷിക്കയാണ് മുഖ്യജോലി. കണക്കെഴുതാന്‍ എഴുത്തോലയും നാരായവും എപ്പോഴും കൈയ്യിലുണ്ടാകും. ബ്രഹ്മാവാണ് കണക്കെഴുത്ത് ജോലി ഏല്‍പിച്ചത്. ജീവികളുടെ കര്‍മങ്ങളുടെ ഫലം എഴുതാന്‍ പാര്‍വതീദേവിയുടെ ആഗഹപ്രകാരമാണ് ചിത്രഗുപ്തനെ ബ്രഹ്മാവ് സൃഷ്ടിച്ചത്. ഈ ജോലി ഏല്പിക്കാന്‍ പറ്റിയ രൂപത്തെ ആദ്യം പലകയില്‍ വരച്ചെടുത്തു. അതിനു ശേഷം ജീവന്‍ നല്‍കി. മരണശേഷം യമലോകത്തെത്തുന്ന ആത്മാക്കളെ വിചാരണ ചെയ്തു നരകത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും അയക്കുന്നത് ചിത്രഗുപ്തന്റെ പുണ്യ-പാപങ്ങളുടെ കണക്കുപുസ്തകത്തിലെ പട്ടിക നോക്കിയാണ്. പുണ്യം ചെയ്തവര്‍ക്കു സ്വര്‍ഗ്ഗത്തിലേക്കു കടക്കാം. പാപികള്‍ക്കു നരകം തന്നെ. പാപികളെ തരം തിരിച്ച് പ്രത്യേകമാണ് പാര്‍പ്പിക്കുക. എല്ലാ പാപികളെയും ഒരേ കൂടാരത്തില്‍ അടയ്ക്കുകില്ലെന്നു ചുരുക്കം. ദേവീഭാഗവതത്തിലെ കണക്കനുസരിച്ച് 28 നരകവാസ സ്ഥലങ്ങളുണ്ട്. താമ്രിസം മുതല്‍ സൂചിമുഖം വരെയാണത്. ഭാര്യയെയും ശിശുക്കളെയും പീഡിപ്പിക്കുന്നവര്‍, പരസ്പരം വഞ്ചിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്മാര്‍, മോഷണം സ്ഥിരം ത...

ക്ഷേത്രസങ്കല്പവും കൊടിമരവും

Image
ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല,   പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ  ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി. ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍. പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക ഉൌര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. ക്ഷേത്...