Posts

Showing posts with the label കവിതകള്‍

അമ്മക്കിളി

Image

നിര്‍ഭയയെ ഓര്‍ത്ത് ശ്രീ അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം

അമ്മേ! ഒരുപാട് വേദന ഞാന്‍ സഹിച്ചു..... ഒരുപാട് നൊമ്പരം തന്നു ഞാന്‍.... നിന്നോടിനി ഇത്രമാത്രം ചൊല്ലി പോവുകയാണ്.... ഇന്ന് ഞാന്‍ വിട വാങുന്ന വേളയില്‍, എന്നെ ഒരുനോക്ക് കാണുവാന്‍  എന്റെ സ്നേഹിതര്‍ എത്തവേ, പുതുവെള്ള ചുറ്റിക്കിടക്കുമെന്നെ നോക്കി ഹൃദയം പിളര്‍ക്കുമാറേങലോടെ തകര്‍ന്നു പോകുമവര്‍.... ഒരു പെണ്‍കിടാവായ് പിറന്ന തന്‍ ജന്മങളെ ഉരുകുന്ന കരളാല്‍ പഴിക്കുമവര്‍.... അമ്മേ നീ അവരോടിത്രമാതം ചൊല്‍ക, അപരാധികളുടെ ഈ സമൂഹത്തില്‍, ഒരുപാട് സൂക്ഷിച്ച് വേണം കഴിയാന്‍.... അമ്മേ രാഖിനാളില്‍ എന്റെ ഏട്ടന്റെ കൈതണ്ട  ശൂന്ന്യമായി കിടക്കും... എന്നെ ഓര്‍ത്തോര്‍ത്ത് ഏട്ടന്റെ കണ്ണുകള്‍, നിറഞു കവിയുമ്പോള്‍, ആ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ എന്റെയും ആത്മാവ് പിടയ്ക്കും.... അമ്മേ, നീ ഏട്ടന്‍ വിതുമ്പാതെ നോക്കണം... ഞാനുണ്ട് കൂടെ എന്ന് എന്നും ചൊല്ലണം... അമ്മേ, ഒരുപാട് തേങും നിശബ്ദനായ് അങിങൊളിച്ചിരുന്നെന്നച്ചനും... ഞാനെന്റെ കുഞിനെ കാത്തീല എന്നോര്‍ത്ത് താന്‍ തന്നെ, തെന്നെ പഴിക്കും.... അച്ചനീ നോവ് നീ ഇല്ലാതെയാക്കണം... പഴിയൊന്നും ആ പാവമേല്‍ക്കാതെ ക...

സ്തുതി - ശ്രീമൂലം

Image
ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ എഴുതിയ ഈ ശ്രീപദ്മനാഭ സ്തുതി എല്ലാവരും കേട്ടിരിക്കാന്‍ സാധ്യതയില്ല.  അങ്ങനെയുള്ളവര്‍ക്കു  വേണ്ടി ഇത്  ഇവിടെ കുറിക്കുകയാണ്.                                   സ്തുതി - ശ്രീമൂലം "കാരുണ്യ കൂത്തരങ്ങേ കനിയുക കമലാ പോര്‍മുല പോല്‍ കുടത്തില്‍ ചേരും കാശ്മീര ധൂളി സുലളിത തുളസി സ്രഗ്ധര സ്നിഗ്ധവല്‍സന്‍ ആരുണ്ടെന്‍ സ്വാമിയല്ലാതശരണമഴലാ മാഴിയില്‍ത്താഴുമെന്നെ- ച്ചാരുശ്രീ ചേര്‍ന്ന തീരത്തലിവിനൊടുതുഴ- ഞ്ഞാക്കുവാന്‍ ചക്രപാണേ! ദര്‍പ്പാധിക്യം കലര്‍ന്നുള്ളരികളെയഖിലം കാളകൂടം വമിക്കും സര്‍പ്പൌഘത്തെ ഗ്ഗരുത്മാന്‍ പടിനിജപുരുവീ ര്യാഗ്നിയില്‍ ഭഗ്നമാക്കി അര്‍പ്പിച്ചു ഭക്തിയോടിക്ഷിതിതലസതിയെ ശ്രീപതേ! പണ്ടുയുഷ്മല്‍ തൃപ്പാദത്തിങ്കലസ്മദ്വിമലകുലയശഃ ശാര്‍വരീ പാര്‍വണേന്ദു മല്ലാരാതേ! ഭവല്‍പ്പൂമ്പദ തലയുഗളീ- ദാസരാമെങ്ങളിക്ഷ്മാ- മല്ലാക്ഷിത്തയ്യലാളെ ത്തവകടമിഴികൊ- ണ്ടിത്രനാളും ഭരിച്ചു; എല്ലാം കണ്ടല്ലിരിപ്പൂ തിരുവടി? യടിയന്‍ കണ്ണടച്ചാല...

നീലമിഴിയുള്ള നിറഞ കവിളുള്ള ...

നീലമിഴിയുള്ള നിറഞ കവിളുള്ള നറുനിലാ കാറ്റേ - നിന്റെ നാണം തുളുമ്പുന്ന കവിളില്‍  ഞാനിന്നൊ- രുമ്മ വച്ചോട്ടെ? വാനിലൂടെ നീ പറന്ന് പോയാല്‍ കുയിലിനൊരു കൂട്ട് - മുളം തണ്ടിലൂടെ നീ ഒഴുകുമ്പോളൊരു മധുരമാം പാട്ട് നീറിപുകയുമെന്‍ കരളിലൂടെ നീ ചീറിപായുമ്പോള്‍ - എന്റെ മൗന നൊമ്പരമകലുവാനുള്ളൊ- രൗഷദ കൂട്ട് ആരും കാണാതല്ലിമലരിനെ ചേര്‍ത്ത് പുണരുമ്പോള്‍ - നീ അലകളായെന്നിലൊഴുകിയെത്തുമൊ- രനഘ സൗരഭ്യം പ്രിയതരം എന്റെ പ്രേമകഥയുടെ താളുകള്‍ ചീന്തി - പറ- ന്നകലയെങോ ദൂത് പോയൊരു പ്രണയവാഹിനി നീ

ഭാഗ്യപരീക്ഷണസൂനം

Image
എന്‍ ബാല്യജീവിതമാകുന്ന പുസ്തക- പൊന്‍‌താളിലൊന്ന് മറിച്ച് നോക്കേ വിണ്ട് പഴകിയോരേടുകള്‍ക്കുള്ളിലായ് കണ്ട് ഞാനാമൃത പുഷ്പഗാത്രം. എന്നുടെ ഭാഗ്യപരീക്ഷണ സൂനമായ് നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു പൂവേ! എന്തൊരു സുന്ദരിയായിരുന്നന്ന് നീ ഇന്നിതാ! ശുഷ്ക കളേബരയായ്. പെറ്റമാതാവ് തന്‍ പൊക്കിള്‍ കൊടി മുറി- ഞിറ്റ് വീഴും ചോര കണ്ടീല ഞാന്‍ “പറ്റില്ല" യെന്നവള്‍ ചൊന്നുമില്ലീപിഴ പറ്റേണമെന്നതീശന്റെയിഷ്ടം. കൈകാലിളക്കുവാന്‍ ത്രാണിയില്ലാതന്ന് കണ്ടമിടറി കരഞിരുന്നോ? നന്നായിറുകിയ താളിലമര്‍ന്നിറ്റ് പ്രാണന് വേണ്ടി പിടഞിരുന്നോ? ഇന്ന് നീ ഭൂവിലെങാനുമുണ്ടോ, അതോ, വന്നവഴിക്ക് തിരിച്ച് പോയോ? ഇന്നി നിനക്കൊരു ജന്മമുണ്ട്ങ്കില്‍ നീ എന്നങ്കണത്തില്‍ പിറന്നിടാമോ? അ ന്ധ വിശ്വാസമാം ക്രൂരതയില്‍ നിന- ക്കന്ത്യം ഭവിച്ചതീ ഞാന്‍ നിമിത്തം. അന്തരാത്മാവില്‍ തപിക്കുമീ പാപിയാം അന്തകനിന്ന് നീ മാപ്പ് നല്കൂ.    

പൂമരകൊമ്പിലെ പൂന്കുയിലാള്‍

Image
അങ് കിഴക്കന്‍ മലയോരവീഥിയില്‍ തെന്നലിനൊത്തങിളകിയാടും പൂമരക്കൊമ്പിലിരുന്നൂയലാടി ഞാന്‍ പൂമണമേറ്റ് രസിച്ചനേരം പൊന്‍‌വെയില്‍ തട്ടിയുരുകും ഹിമകണ- ബിന്ധുവതിലൊരു തുള്ളി മാത്രം അമ്മരം തന്നിലതുമ്പിലൂടിറ്റെന്റെ പിഞ്ചിറകിങ്കല്‍ പതിച്ചു മെല്ലെ. മഞിന്‍ കുളിരിലെന്നുള്ളം ത്രസിച്ചതും ഹന്ത!,  ഞാന്‍ ഞെട്ടിത്തരിച്ചു മേലേ- ക്കൊന്നു നോക്കുമ്പൊഴുതാഹാ! മനോഹരി കന്ന്യകയാമൊരു പൂങ്കുയിലാള്‍ എന്നെയും നോക്കി കുതൂഹല നേത്രയായ് തന്നുടെ കൂട്ടിലിരുന്ന് ചേലില്‍ മഞ്ചീരശിഞ്ചിതം പോലെ ചിരിച്ചവ- ളെന്‍ പ്രേമഭാജനമഞ്ജുളാംഗി. എന്റെ മനസ്സിന്‍ ചിമിഴിലാ പുഞ്ചിരി വീണു പ്രകമ്പനം കൊണ്ടുണര്‍ന്നു മത്പ്രാണനാഥയായ് തീര്‍ന്നൊരാപൈങ്കിളി മൈക്കണ്ണി മാമകം പുക്കിരുന്നു എന്നെയും കൊണ്ടവള്‍ നീലയാം ആകാശ- വീഥിയിന്‍ നീളെ പറന്ന് വാണു. പൂം‌പുഴതോറും കുളിച്ചു ഞങള്‍ നറും മാംപഴമെത്ര നുണഞ് ഞങള്‍ കൊക്കുകള്‍ കോര്‍ത്തും, ചിറകുകള്‍ ചേര്‍ത്തു- മങെത്രയോ നാളുകള്‍ കേളിയാടി എന്റെ ശ്രുതിക്കവളൊത്തു പാടി, പുന- രെന്റെ കരളിതില്‍ നൃത്തമാടി. ഒട്ടുനാള്‍ മുമ്പവള്‍ക്കെന്നെ വേണ്ടാതൊരു മംഗളം കൊണ്ടങകന്നുപോയി ഉള്‍ത്താരിലൊട്ടും പരിതാപമില്ലാതെ ...

സുന്ദരമാം നിമിഷങളേ നിങളങെന്തേ അടര്‍ന്നുപോണിത്രവേഗം?

Image
സുന്ദരമാം നിമിഷങളേ നിങള- ങെന്തേ അടര്‍ന്നുപോണിത്രവേഗം? ഒന്നുപതുക്കെ പൊലിഞുകൂടേ, "ഇവര്‍- ക്കെന്തു തിടുക്കമാണെന്നുമെന്നും"! കുങ്കുമസൂര്യന്‍ ജ്വലിച്ച് തളര്‍ന്നതാ- അങ് പടിഞാറൊരാഴി തന്നില്‍ ചെന്നിറങുമ്പൊഴുതങ് ചേക്കേറുന്നു രത്രിതന്‍ നീലിമ എന്റെ കണ്ണില്‍ വാനില്‍ പറന്ന് കളിച്ച പൊന്‍‌മൈനകള്‍ മാനമിരുണ്ടതും കണ്ടു മെല്ലെ പാട്ടും, കളിയും നിറുത്തി പല പല കൂട്ടില്‍ കരേറിയുറങിടുന്നു. എന്തൊരു ചന്തമാണെന്നുമെന്‍ വാടിയില്‍ നിന്നീ കുസുമങള്‍ ആടിടുമ്പോള്‍ നിങളോടൊപ്പം കൊഴിഞുവീണമ്മലര്‍ മന്നിലുറങുമെന്നേക്കുമായി ഇന്നു പുലര്‍ച്ചക്കുണര്‍ന്നാതാണീസുമം കണ്ടോ?, കൊഴിഞുപോയിത്രവേഗം മന്ദസമീരനവളുമൊത്താടുന്ന- തെന്തൊരു ചാരുതയോര്‍ത്തിടുമ്പോള്‍! ഞാനെന്റെയമ്മയ്ക്കൊരുണ്ണിയായ് വാണൊരു കാലമേ നിങളെവിടെയിപ്പോള്‍? പൊയ്പ്പോയൊരാനിമിഷങളും ഞാനുമി- ങിപ്പോളൊരുമിക്ക സാധ്യമാമോ? സുന്ദരമാം നിമിഷങളേ നിങള- ങെന്തേ അടര്‍ന്നുപോണിത്രവേഗം? ഒന്നുപതുക്കെ പൊലിഞുകൂടേ, ഇവര്‍- ക്കെന്തു തിടുക്കമാണെന്നുമെന്നും?